Kerala Plus One Result 2025: പ്ലസ് വണ്‍ ഫലപ്രഖ്യാപനം ഉടന്‍ തന്നെ; നേരിയ കാലത്താമസത്തിലേക്ക് നയിച്ചത് ഇക്കാരണം
Kerala Plus One Result 2025 Expected Soon: പ്ലസ് വണ്‍ ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നാണ് അനൗദ്യോഗിക വിവരം. പ്ലസ് ടു, പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷകളുടെ റീവാല്യുവേഷന്‍ അടക്കമുള്ള കാരണങ്ങളാണ് നേരിയ കാലതാമസത്തിന് ഇടയാക്കുന്നതെന്നാണ് സൂചന
പ്ലസ് വണ്‍ ഫലപ്രഖ്യാപനത്തിനായുള്ള വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് തുടരുന്നു. 2024ല്‍ മെയ് 28നാണ് റിസല്‍ട്ട് പുറത്തുവന്നത്. എന്നാല്‍ ഇത്തവണ ഫലപ്രഖ്യാപനത്തിന് നേരിയ കാലതാമസമെടുക്കും. മെയ് മാസം റിസള്‍ട്ട് പുറത്തുവിടാന്‍ സാധ്യതയില്ല. ജൂണില്‍ റിസല്‍ട്ട് പ്രതീക്ഷിക്കാം. കഴിഞ്ഞ തവണ മെയ് 28ന് ഫലം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇന്ന് ഫലപ്രഖ്യാപനം നടന്നേക്കുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം വ്യാജപ്രചരണം ശക്തമാണ്. എന്നാല്‍ ഇതില്‍ യാഥാര്‍ത്ഥ്യമില്ല. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളെ പോലെ ഫലപ്രഖ്യാപനം മുന്‍കൂട്ടി അറിയിക്കുന്ന പതിവ് പ്ലസ് വണ്‍ പരീക്ഷയിലില്ല. അപ്രതീക്ഷിതമായിട്ടാണ് പലപ്പോഴും പ്ലസ് വണ്‍ ഫലം പ്രഖ്യാപിക്കാറുള്ളത്. ഇത്തവണയും ആ രീതിയില്‍ മാറ്റമുണ്ടാകാനിടയില്ല.
പ്ലസ് വണ്‍ ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നാണ് അനൗദ്യോഗിക വിവരം. പ്ലസ് ടു, പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷകളുടെ റീവാല്യുവേഷന്‍ അടക്കമുള്ള കാരണങ്ങളാണ് നേരിയ കാലതാമസത്തിന് ഇടയാക്കുന്നതെന്നാണ് സൂചന. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ്, പ്ലസ് ടു പരീക്ഷകളുടെ ഫലപ്രഖ്യാപനം സമയബന്ധിതമായി നടപ്പാക്കേണ്ടി വന്നതും പ്ലസ് വണ്‍ മൂല്യനിര്‍ണയത്തെ നേരിയ തോതില്‍ ബാധിച്ചു.
Read Also: Kerala Plus One Result 2025: കാത്തിരിപ്പിന് വിരാമം, പ്ലസ് വണ്‍ ഫലപ്രഖ്യാപനം ഉടന്‍, തീയതി പുറത്ത്




പ്ലസ് വണ്‍ ഫലപ്രഖ്യാപനം ജൂണിലായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. മൂല്യനിര്‍ണയമടക്കമുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഈ വര്‍ഷം പ്ലസ് വണ്‍ പരീക്ഷയ്ക്ക് 4,13,589 വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. results.hse.kerala.gov.in, results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെയാകും ഫലം പുറത്തുവിടുക.