AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSRTC SWIFT Recruitment 2025: എട്ട് മണിക്കൂര്‍ ജോലിക്ക് 715 രൂപ; കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടറാകാം

KSRTC SWIFT Driver Com Conductor Recruitment 2025: ജൂണ്‍ 10ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ വഴി മാത്രമേ അപേക്ഷിക്കാവൂ. യോഗ്യത, വയസ് തുടങ്ങിയവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉള്‍പ്പെടുത്തണം. എട്ട് മണിക്കൂര്‍ ജോലിക്ക് 715 രൂപ നിശ്ചയിച്ചിരിക്കുന്നു

KSRTC SWIFT Recruitment 2025: എട്ട് മണിക്കൂര്‍ ജോലിക്ക് 715 രൂപ; കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടറാകാം
കെഎസ്ആര്‍ടിസി സ്വിഫ്റ്റ്‌ Image Credit source: onlineksrtcswift.com
jayadevan-am
Jayadevan AM | Updated On: 23 May 2025 21:38 PM

കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉദ്യോഗാര്‍ത്ഥി നല്‍കണം. സേവനത്തില്‍ ഉള്ളിടത്തോളം കാലം ഈ തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി നിലനിര്‍ത്തും. സേവനത്തില്‍ നിന്ന് സ്വയം പിരിയുമ്പോഴോ, അല്ലെങ്കില്‍ 55 വയസ് പൂര്‍ത്തീകരിച്ച് സേവനം അവസാനിപ്പിക്കുമ്പോഴോ തുക തിരികെ നല്‍കും. ആ വ്യക്തിയില്‍ നിന്ന് എന്തെങ്കിലും നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ ആ തുക കിഴിവ് ചെയ്താകും പണം തിരികെ നല്‍കുന്നത്. നിലവിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കേണ്ട

MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ടാല്‍ നിശ്ചിത സമയത്തിനുള്ളില്‍ കണ്ടക്ടര്‍ ലൈസന്‍സ് സ്വന്തമാക്കിയാല്‍ മതി. ഉദ്യോഗാര്‍ത്ഥി പത്താം ക്ലാസ് പാസായിരിക്കണം. ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ (മുപ്പതിലധികം സീറ്റുകളുള്ള) കുറഞ്ഞത് അഞ്ച് വര്‍ഷത്തെയെങ്കിലും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 24-55 ആണ് പ്രായപരിധി.

വാഹനങ്ങളിലെ തകരാര്‍ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവ്, വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അറിവ് അഭികാമ്യം. വ്യവസ്ഥകള്‍ പ്രകാരം 10 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ വേണ്ട ആരോഗ്യവും, കാഴ്ചശക്തിയും നിര്‍ബന്ധമാണ്. കണ്ടക്ടര്‍ക്കാവശ്യമായ കണക്കുകള്‍ കൂട്ടാനും കുറയ്ക്കാനുമുള്ള അറിവുണ്ടാകണം. മലയാളം, ഇംഗ്ലീഷ് എന്നിവ എഴുതാനും വായിക്കാനും അറിയണം.

പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ രണ്ട് വര്‍ഷം സേവനം അനുഷ്ഠിക്കണം. രണ്ട് വര്‍ഷം സേവനം ചെയ്യാത്തവര്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ കിട്ടില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ അവരവരുടെ താമസ പരിധിയിലുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് 10 ദിവസത്തിനകം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

തിരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെ?

  1. അപേക്ഷകര്‍ക്ക് സെലക്ഷന്‍ കമ്മിറ്റി എഴുത്തുപരീക്ഷ നടത്തും.
  2. എഴുത്തുപരീക്ഷയില്‍ ജയിക്കുന്നവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റുണ്ടാകും
  3. ഇന്റര്‍വ്യൂവാണ് അടുത്ത ഘട്ടം
  4. ഇതിന് ശേഷം റാങ്ക് ലിസ്റ്റ് പുറത്തുവിടും.
  5. റാങ്ക് അടിസ്ഥാനത്തില്‍ ഒഴിവുകള്‍ അനുസരിച്ച് താല്‍ക്കാലിക നിയമനം നല്‍കും
  6. നിലവില്‍ വന്നതിനുശേഷം ഒരു വര്‍ഷത്തേക്കാകും റാങ്ക് ലിസ്റ്റിന്റെ കാലാവധി

Read Also: Indian Army Officer Recruitment 2025: പ്ലസ് ടുകാർക്ക് അവസരം; ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം, 90 ഒഴിവുകൾ

അപേക്ഷിക്കേണ്ടത് എങ്ങനെ?

  • cmd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  • അതിലെ ‘നോട്ടിഫിക്കേഷന്‍’ എന്ന ഓപ്ഷനിലെ ‘റിക്രൂട്ട്‌മെന്റ്’ എന്ന വിഭാഗം തിരഞ്ഞെടുക്കുക
  • അതില്‍ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷനുകളില്‍ ‘റിക്രൂട്ട്‌മെന്റ് ഫോര്‍ സെലക്ഷന്‍ ടു ഡ്രൈവര്‍ കം കണ്ടക്ടര്‍ ഇന്‍ കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് ലിമിറ്റഡ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന് ലഭിക്കുന്നതില്‍ ‘വ്യൂ നോട്ടിഫിക്കേഷന്‍’ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് വിജ്ഞാപനം പൂര്‍ണമായും വായിക്കുക
  • നിയമനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പൂര്‍ണമായും വിജ്ഞാപനത്തിലുണ്ടാകും
  • ഇത് വായിച്ചതിന് ശേഷം https://recruitopen.com/cmd/kswift16.html എന്ന ലിങ്ക് വഴി അപേക്ഷ അയയ്ക്കാം.

കെഎസ്ആര്‍ടിസിയില്‍ അഞ്ച് വര്‍ഷമോ അതിലേറെ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണനയുണ്ട്. ജൂണ്‍ 10ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ വഴി മാത്രമേ അപേക്ഷിക്കാവൂ. യോഗ്യത, വയസ് തുടങ്ങിയവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉള്‍പ്പെടുത്തണം. എട്ട് മണിക്കൂര്‍ ജോലിക്ക് 715 രൂപ വേതനം നിശ്ചയിച്ചിരിക്കുന്നു. അധിക മണിക്കൂറിന് 130 രൂപ അധിക അലവന്‍സ് ലഭിക്കും. ഇന്‍സെന്റീവ് ബാറ്റയുമുണ്ട്.