PSC Preliminary Exam 2025: പിഎസ്‌സിയുടെ അറിയിപ്പ്, ആ പരീക്ഷ വീണ്ടും എഴുതാം; പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
PSC Preliminary Exam 2025 Announcement: മതിയായ കാരണങ്ങളാല്‍ ഒക്ടോബര്‍ 25ന് നടത്തിയ പ്രിലിമിനറി പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് വീണ്ടും അവസരം. നവംബര്‍ എട്ടിന് നടക്കുന്ന രണ്ടാം ഘട്ട പ്രിലിമിനറി പരീക്ഷയില്‍ അവസരം നല്‍കും

പ്രതീകാത്മക ചിത്രം
ഒക്ടോബര്‍ 25ന് നടത്തിയ പ്രിലിമിനറി പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് വീണ്ടും അവസരമൊരുക്കി പിഎസ്‌സി. മതിയായ കാരണങ്ങളാല്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കാണ് അവസരം. നവംബര്‍ എട്ടിന് നടക്കുന്ന രണ്ടാം ഘട്ട പ്രിലിമിനറി പരീക്ഷയില്‍ ഇവര്‍ക്ക് അവസരം നല്‍കും. മതിയായ കാരണങ്ങളാല്‍ പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ അനുബന്ധ രേഖകള്‍ സഹിതം അവരവരുടെ പിഎസ്‌സി ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ കമ്മീഷന്റെ ആസ്ഥാന ഓഫീസിലെ ഇഎഫ് വിഭാഗത്തിലാണ് അപേക്ഷ നല്‍കേണ്ടത്.
മതിയായ കാരണങ്ങള്‍
- അംഗീകൃത സര്‍വകലാശാല/സ്ഥാപനങ്ങള്‍ നടത്തിയ പരീക്ഷകളെഴുതിയവര്‍
- അപകടം പറ്റി ചികിത്സയിലുള്ളവര്‍
- രോഗബാധിതര്‍
- പ്രസവസംബന്ധമായ രോഗങ്ങളുള്ളവര്‍
- പ്രസവം അടുത്ത ഗര്‍ഭിണികള്‍
- യാത്രാബുദ്ധിമുട്ടുള്ളവര്‍
- ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചവര്‍
ഹാജരാക്കേണ്ട രേഖകള്‍
| കാരണങ്ങള്‍ | രേഖകള്‍ |
| അംഗീകൃത സര്‍വകലാശാല/സ്ഥാപനങ്ങള്‍ നടത്തിയ പരീക്ഷകളെഴുതിയവര്‍ | രണ്ട് പരീക്ഷകളുടെയും അഡ്മിഷന്‍ ടിക്കറ്റ് |
| അപകടം പറ്റി ചികിത്സയിലുള്ളവര്‍ | ചികിത്സാ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് |
| രോഗബാധിതര്‍ | ചികിത്സാ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് |
| പ്രസവസംബന്ധമായ രോഗങ്ങളുള്ളവര്‍ | ചികിത്സാ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് |
| പ്രസവം അടുത്തവര്‍ | ചികിത്സാ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് |
| യാത്രാബുദ്ധിമുട്ടുള്ളവര്‍ | ചികിത്സാ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് |
| ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചവര്‍ | ചികിത്സാ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് |
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക
- മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ലഭിക്കാന്‍ കമ്മീഷന്റെ keralapsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക
- ഇതില്‍ ഹോം പേജിലെ മസ്റ്റ് നോ എന്ന ലിങ്കില്‍ പിഎസ്‌സി എക്‌സാമിനേഷന്‍ അപ്‌ഡേറ്റ്‌സ് എന്ന പേജിലൂടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ലഭിക്കും
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അനുബന്ധ രേഖകള്‍ക്കൊപ്പം പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റും ഹാജരാക്കണം. ഒക്ടോബര്‍ 25ന് മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണം. തപാലിലൂടെയോ ഇമെയില്‍ വഴിയോ അപേക്ഷിക്കരുത്.