AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RRB Recruitment : റെയില്‍വേയില്‍ 40,000-ലധികം ശമ്പളത്തില്‍ ജോലി; ഇനിയും അപേക്ഷിക്കാം; സമയപരിധി നീട്ടി

RRB Ministerial and Isolated Categories Recruitment: 500 രൂപയാണ് ഫീസ്. ഇതില്‍ 400 രൂപ തിരികെ നല്‍കും. പിഡബ്ല്യബിഡിഎസ്, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, വിമുക്ത ഭടന്മാര്‍, എസ്‌സി, എസ്ടി, മൈനോറിറ്റി, ഇബിസി വിഭാഗങ്ങള്‍ക്ക് 250 രൂപയാണ് ഫീസ്. ആദ്യ ഘട്ട പരീക്ഷയ്ക്ക് ഹാജരാകുമ്പോള്‍ ഈ തുക തിരികെ ലഭിക്കും

RRB Recruitment : റെയില്‍വേയില്‍ 40,000-ലധികം ശമ്പളത്തില്‍ ജോലി; ഇനിയും അപേക്ഷിക്കാം; സമയപരിധി നീട്ടി
ട്രെയിന്‍ Image Credit source: Getty
jayadevan-am
Jayadevan AM | Published: 25 Feb 2025 14:30 PM

റെയില്‍വേയില്‍ വിവിധ മിനിസ്റ്റീരിയല്‍ & ഐസൊലേറ്റഡ് കാറ്റഗറികളിലേക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. പുതിയ തീരുമാനപ്രകാരം ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. മാര്‍ച്ച് രണ്ട് വരെ ഫീസടയ്ക്കാം. 18 വയസാണ് അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി. ഓരോ തസ്തികയിലും ഉയര്‍ന്ന പ്രായപരിധി വ്യത്യസ്തമാണ്. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്. 500 രൂപയാണ് ഫീസ്. ഇതില്‍ 400 രൂപ തിരികെ നല്‍കും. പിഡബ്ല്യബിഡിഎസ്, സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍, വിമുക്ത ഭടന്മാര്‍, എസ്‌സി, എസ്ടി, മൈനോറിറ്റി, ഇബിസി വിഭാഗങ്ങള്‍ക്ക് 250 രൂപയാണ് ഫീസ്. ആദ്യ ഘട്ട പരീക്ഷയ്ക്ക് ഹാജരാകുമ്പോള്‍ ഈ തുക തിരികെ ലഭിക്കും. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അയക്കാം.

ചില തസ്തികകളും-പേ സ്‌കെയിലും

  1. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ / കൊമേഴ്‌സ്-47600
  2. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ / ഹിന്ദി-47600
  3. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ / പൊളിറ്റിക്കല്‍ സയന്‍സ്‌-47600
  4. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ / ബംഗാളി-47600
  5. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ / ജീവശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)-47600
  6. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ / ഗണിതം (ഇംഗ്ലീഷ് മീഡിയം)-47600
  7. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ / രസതന്ത്രം (ഇംഗ്ലീഷ് മീഡിയം)-47600
  8. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ / ഇക്കോണമിക്‌സ്‌-47600
  9. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ / ഇംഗ്ലീഷ്-47600
  10. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ / ജോഗ്രഫി (ഇംഗ്ലീഷ് മീഡിയം)-47600
  11. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ / ഹിസ്റ്ററി (ഇംഗ്ലീഷ് മീഡിയം)-47600
  12. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ / ഹോം സയന്‍സ്‌ (ഇംഗ്ലീഷ് മീഡിയം)-47600
  13. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ / ഫിസിക്‌സ്‌-47600
  14. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ / സോഷ്യോളജി-47600
  15. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ / ഫിസിക്കല്‍ എജ്യുക്കേഷന്‍-47600
  16. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ / കമ്പ്യൂട്ടര്‍ സയന്‍സ്‌-47600
  17. സയന്റിഫിക്‌ സൂപ്പർവൈസർ / എർഗണോമിക്‌സ്‌ & ട്രെയിനിംഗ്‌-44900
  18. വിവിധ വിഷയങ്ങളില്‍ ട്രെയ്ന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍/ഡ്രോയിംഗ്-44900
  19. ചീഫ് ലോ അസിസ്റ്റന്റ്-44900
  20. പബ്ലിക് പ്രോസിക്യൂട്ടര്‍-44900
  21. ഫിസിക്കല്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (ഇംഗ്ലീഷ് മീഡിയം)-44900

Read Also : ഗുരുവായൂര്‍ ദേവസ്വത്തില്‍ അവസരങ്ങളുടെ ചാകര; 439 ഒഴിവുകള്‍; വിജ്ഞാപനം ഉടന്‍

ഇതോടൊപ്പം മറ്റ് നിരവധി തസ്തികകളിലേക്കും അപേക്ഷിക്കാം. ആര്‍ആര്‍ബിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനത്തില്‍ അപേക്ഷിക്കാവുന്ന തസ്തികകള്‍, ഒഴിവുകള്‍, യോഗ്യതകള്‍ വിശദമാക്കിയിട്ടുണ്ട്. ഇത് വായിച്ച് മനസിലാക്കിയതിന് ശേഷം അതേ വെബ്‌സൈറ്റ് വഴി അപേക്ഷ അയക്കാവുന്നതാണ്.