JEE Main 2025: ജെഇഇ മെയിൻ പരീക്ഷ 2025; അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം
JEE Main 2025 Session 2 Application Correction Window Opens: അപേക്ഷയിലെ എല്ലാ ഫീൽഡുകളിലും തിരുത്തലുകൾ അനുവദിനീയമല്ല. അതിനാൽ തിരുത്തലുകൾ അനുവദനീയമായ ഫീൽഡുകൾ ഏതൊക്കെയെന്ന് അറിയാൻ എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
ന്യൂഡൽഹി: ജെഇഇ മെയിൻ 2025 രണ്ടാം സെഷന് നൽകിയ അപേക്ഷയിലെ തെറ്റുകൾ ഓണലൈനായി തിരുത്താനും ഭേദഗതി ചെയ്യാനും എൻടിഎ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു. രണ്ടാം സെഷൻ പരീക്ഷയ്ക്കായി പുതിയ അപേക്ഷ നൽകിയവർക്കും, അതുപോലെ സെഷൻ ഒന്നിൽ അപേക്ഷിച്ച ശേഷം രണ്ടാം സെഷനിലേക്ക് അപേക്ഷിച്ചവർക്കും ഈ സൗകര്യം ലഭ്യമാണ്. അപേക്ഷയിലെ എല്ലാ ഫീൽഡുകളിലും തിരുത്തലുകൾ അനുവദിനീയമല്ല. അതിനാൽ തിരുത്തലുകൾ അനുവദനീയമായ ഫീൽഡുകൾ ഏതൊക്കെയെന്ന് അറിയാൻ എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.എൻടിഎ പങ്കുവെച്ച പബ്ലിക് നോട്ടീസിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഫെബ്രുവരി 27 മുതൽ 28ന് രാത്രി 11.50 വരെയാണ് അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം ലഭിക്കുക. ജെഇഇ മെയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇതിനുള്ള സൗകര്യം ലഭ്യമാവുക. ഫീൽഡ് ഭേദഗതി/ തിരുത്തൽ/ ചേർക്കൽ വഴി അധിക ഫീസ് അടയ്‌ക്കേണ്ടതായി വന്നാൽ അത് ഓൺലൈനായി അടയ്ക്കാവുന്നതാണ്. ഫീസ് അടച്ചാൽ മാത്രമേ ഭേദഗതി ബാധകമാവുകയുള്ളൂ. ഒറ്റ തവണ മാത്രമേ അപേക്ഷയിൽ തെറ്റുകൾ തിരുത്താൻ കഴിയൂ. ഇതിനായി മറ്റൊരു അവസരം ലഭിക്കുന്നതല്ല. അപേക്ഷ നൽകാനുള്ള അവസാന തീയതി നീട്ടില്ലെന്ന് എൻടിഎ അറിയിച്ചിട്ടുണ്ട്.
ALSO READ: ഗുരുവായൂര്‍ ദേവസ്വത്തില്‍ അവസരങ്ങളുടെ ചാകര; 439 ഒഴിവുകള്‍; വിജ്ഞാപനം ഉടന്‍
ജെഇഇ സെഷൻ 2 അപേക്ഷയിൽ എങ്ങനെ തിരുത്തലുകൾ വരുത്താം?
- ജെഇഇ മെയിൻ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന “ജെഇഇ മെയിൻ 2025 സെഷൻ 2 അപേക്ഷാ ഫോം തിരുത്തൽ” എന്ന ബട്ടണിൽ ക്ലിക്ക് ചെയുക.
- അപേക്ഷ ഫോം തുറന്നുവരാൻ നിങ്ങളുടെ അപേക്ഷാ നമ്പറും പാസ്‌വേഡും നൽകുക.
- അപേക്ഷ ശ്രദ്ധാപൂർവ്വം പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുക.
- സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കുക.
- തിരുത്തലുകൾ വരുത്തിയ ശേഷം, മാറ്റങ്ങൾ സേവ് ചെയ്ത് ഫീസടച്ച് ഫോം സമർപ്പിക്കുക.
- ഭാവി ആവശ്യങ്ങൾക്കായി ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.