AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Union Bank of India Recruitment: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റീസ് ഒഴിവ്; 15,000 രൂപ വരെ സ്റ്റൈപ്പൻഡ്, ഇന്ന് തന്നെ അപേക്ഷിക്കാം

Union Bank of India Apprentice Recruitment 2025: താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നൽകാം. ഫെബ്രുവരി 19 മുതൽ മാർച്ച് 5 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. 

Union Bank of India Recruitment: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റീസ് ഒഴിവ്; 15,000 രൂപ വരെ സ്റ്റൈപ്പൻഡ്, ഇന്ന് തന്നെ അപേക്ഷിക്കാം
പ്രതീകാത്മക ചിത്രം Image Credit source: Freepik
Nandha Das
Nandha Das | Updated On: 21 Feb 2025 | 06:14 PM

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസാകാൻ അവസരം. 2,691 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നൽകാം. ഫെബ്രുവരി 19 മുതൽ മാർച്ച് 5 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.

അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയിരിക്കണം. ഒരു പ്രത്യേക സംസ്ഥാനത്തെ ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ (വായന, എഴുത്ത്, സംസാരിക്കൽ, മനസ്സിലാക്കൽ) പ്രാവീണ്യമുണ്ടായിരിക്കണം. 2025 ഫെബ്രുവരി 1ന് 20 നും 28 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ബാങ്കിൽ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നത് ഓൺലൈൻ പരീക്ഷ, ഭാഷാ പ്രാവീണ്യം വിലയിരുത്തൽ, മെഡിക്കൽ പരീക്ഷ എന്നിവയിലൂടെയാണ്. ഈ ഘട്ടങ്ങൾ എല്ലാം വിജയകരമായി പൂർത്തിയാക്കുന്നവരെ തസ്തികയിലേക്ക് നിയമിക്കും. ഓൺലൈൻ പരീക്ഷയിൽ ജനറൽ/ഫിനാൻഷ്യൽ അവയർനസ്, ജനറൽ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആൻഡ് റീസണിംഗ് ആപ്റ്റിറ്റ്യൂഡ്, കമ്പ്യൂട്ടർ നോളജ് എന്നിങ്ങനെ നാല് ടെസ്റ്റുകൾ ഉണ്ടാകും. 100 മാർക്കിന്റെ 100 ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക.

ALSO READ: പത്താം ക്ലാസ് മതി, ഇരുപതിനായിരത്തിലധികം ശമ്പളത്തിൽ കോസ്റ്റ് ഗാർഡിൽ അവസരം

800 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾക്കും/ എസ്‌സി/എസ്ടി വിഭാഗക്കാർക്കും 600 രൂപയും, ഭിന്നശേഷിക്കാർക്ക് 400 രൂപയുമാണ് ഫീസ് അടയ്‌ക്കേണ്ടത്. ഒരു വർഷത്തെ കരാർ നിയമനമാണ്. പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. മറ്റ് അലവൻസുകൾ/ആനുകൂല്യങ്ങൾ അപ്രന്റീസുകൾക്ക് ലഭിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

യൂണിയൻ ബാങ്ക് അപ്രന്റീസ് തസ്തികയിലേക്ക് എങ്ങനെ അപേക്ഷിക്കാം?

  • യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ unionbankofindia.co.in സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘അപ്രന്റീസ് റിക്രൂട്ട്മെന്റ് 2025’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് ശേഷം, ലഭിച്ച ലോഗിൻ ക്രെഡൻഷ്യൽസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  • അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ കൂടി സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക.
  • ഇനി ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി സൂക്ഷിക്കുക.