RRB NTPC Exam Date 2025: ഒരു കോടിയിലേറെ പേര്‍ കാത്തിരിക്കുന്ന പരീക്ഷ; ആര്‍ആര്‍ബി എന്‍ടിപിസി ഷെഡ്യൂള്‍ പുറത്ത്
RRB NTPC 2025 Exam Date Details: നിയമനം നൽകാമെന്ന് വ്യാജ വാഗ്ദാനങ്ങൾ നൽകി ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന തട്ടിപ്പുകാരെക്കുറിച്ചും ആര്‍ആര്‍ബി മുന്നറിയിപ്പ് നല്‍കി. നിയമനങ്ങൾ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ അടിസ്ഥാനമാക്കിയാണ്. ഉദ്യോഗാർത്ഥികളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് നിയമനമെന്നും ആര്‍ആര്‍ബി

ഒരു കോടിയിലേറെ ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന ആര്‍ആര്‍ബി എന്‍ടിപിസി പരീക്ഷയുടെ ഷെഡ്യൂള്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുറത്തുവിട്ടു. ജൂണ്‍ അഞ്ച് മുതല്‍ 23 വരെയാണ് നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസ് (ഗ്രാജ്വേറ്റ്) തസ്തികയിലേക്കുള്ള പരീക്ഷ നടത്തുന്നത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ(സിബിടി)യായിരിക്കും. പരീക്ഷാ നഗരവും തീയതിയും അറിയുന്നതിനും എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്കുള്ള ട്രാവൽ അതോറിറ്റി ഡൗൺലോഡ് ചെയ്യുന്നതിനുമുള്ള ലിങ്ക് എല്ലാ ആർആർബികളുടെയും ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പരീക്ഷാ തീയതിക്ക് 10 ദിവസം മുമ്പ് ലഭ്യമാകും. പരീക്ഷാ തീയതിക്ക് 4 ദിവസം മുമ്പ് ഇ-കോൾ ലെറ്ററുകൾ ഡൗൺലോഡ് ചെയ്യാം.
പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ വെച്ച് ഉദ്യോഗാർത്ഥികളുടെ ആധാർ ലിങ്ക് ചെയ്ത ബയോമെട്രിക് ഓതന്റിക്കേഷന്‍ നടത്തും. ഉദ്യോഗാർത്ഥികൾ ഒറിജിനൽ ആധാർ കാർഡോ ഇ-വെരിഫൈഡ് ആധാറിന്റെ പ്രിന്റൗട്ടോ കൊണ്ടുവരണമെന്ന് ആര്‍ആര്‍ബി അറിയിച്ചു.
റിക്രൂട്ട്‌മെന്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം പരിശോധിക്കണമെന്നും, ആധികാരികതയില്ലാത്ത ഉറവിടങ്ങളാൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും ആര്‍ആര്‍ബി നിര്‍ദ്ദേശിച്ചു.




നിയമനം നൽകാമെന്ന് വ്യാജ വാഗ്ദാനങ്ങൾ നൽകി ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന തട്ടിപ്പുകാരെക്കുറിച്ചും ആര്‍ആര്‍ബി മുന്നറിയിപ്പ് നല്‍കി. നിയമനങ്ങൾ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ അടിസ്ഥാനമാക്കിയാണ്. ഉദ്യോഗാർത്ഥികളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് നിയമനമെന്നും ആര്‍ആര്‍ബി വ്യക്തമാക്കി.
പരീക്ഷ എങ്ങനെ?
11,558 ഒഴിവുകളാണ് ആര്‍ആര്‍ബി എന്‍പിസിയിലുള്ളത്. ഗ്രാജ്വേറ്റ് ലെവലില്‍ 8,113 തസ്തികകളും, അണ്ടര്‍ ഗ്ര്വാജ്വേറ്റ് വിഭാഗത്തില്‍ 3,445 ഒഴിവുകളുമുണ്ട്. ഏതാണ്ട് 1.21 കോടി പേരാണ് അപേക്ഷിച്ചത്. അതുകൊണ്ട് തന്നെ മികച്ച തയ്യാറെടുപ്പ് അനിവാര്യമാണ്. ഇനി ഒരു മാസം പോലും പരീക്ഷയ്ക്ക് ബാക്കിയില്ലെന്നും ഓര്‍ക്കുക.
മൂന്ന് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കാനാണ് സാധ്യത. ആദ്യ ഷിഫ്റ്റ് രാവിലെ 9:00 മുതൽ 10:30 വരെയായിരിക്കും. രണ്ടാം ഷിഫ്റ്റ് ഉച്ചയ്ക്ക് 12:45 മുതൽ 2:15 വരെയാകുമെന്നാണ് സൂചന. മൂന്നാം ഷിഫ്റ്റ് വൈകുന്നേരം 4:30 മുതൽ 6:00 വരെ നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടായിരിക്കും. 90 മിനിറ്റ് സമയപരിധി. തെറ്റായ ഉത്തരങ്ങൾക്ക് മൂന്നിലൊന്ന് മാർക്ക് പോകും. ഉത്തരം ശരിയാക്കിയാല്‍ ഒരു മാര്‍ക്ക് കിട്ടും. ജനറൽ അവയർനെസ്സിൽ 40 ചോദ്യങ്ങളും, മാത്തമാറ്റിക്സിൽ 30 ചോദ്യങ്ങളും, ജനറൽ ഇന്റലിജൻസ്, റീസണിംഗ് വിഭാഗങ്ങളിൽ 30 ചോദ്യങ്ങളുമാകാം ചോദിക്കുന്നത്.
പരീക്ഷകള്‍ വിവിധ ഘട്ടങ്ങളില്‍ നടക്കുന്നതിനാല്‍ നോര്‍മലൈസേഷന്‍ നടത്തും. തുടര്‍ന്ന് ആദ്യ ഘട്ടം വിജയിക്കുന്നവര്‍ക്ക് രണ്ടാം ഘട്ടം എഴുതാം. ഓരോ തസ്തികയുടെ പ്രത്യേകതകള്‍ അനുസരിച്ചാകും സ്‌കില്‍ ടെസ്റ്റ് നടത്തുന്നത്. ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ പരിശോധന എന്നിവയാണ് മറ്റ് ഘട്ടങ്ങള്‍.