AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SBI Job Vacancy: എസ്ബിഐയിൽ ജോലി നേടാം; എവിടെ എപ്പോൾ അപേക്ഷിക്കാം?

SBI Specialist Cadre Officer Vacancies: ഓരോ തസ്തികയിലേക്കും വിദ്യാഭ്യാസ യോ​ഗ്യത വ്യത്യസ്തമാണ്. അതിനാൽ അപേക്ഷകർ ഓരോ തസ്തികയിലേക്കുള്ള യോഗ്യതയും കൃത്യമായി പരിശോധിക്കേണ്ടതാണ്. അതിനായി ഔദ്യോഗിക അറിയിപ്പ് വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. അഭിമുഖത്തിൽ ലഭിക്കുന്ന സ്കോറുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

SBI Job Vacancy: എസ്ബിഐയിൽ ജോലി നേടാം; എവിടെ എപ്പോൾ അപേക്ഷിക്കാം?
SBI Job Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 03 Dec 2025 10:19 AM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ കരാർ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനായി ഉദ്യോഗാർത്ഥികൾ https://sbi.bank.in/web/careers/current-openings എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. അപേക്ഷാ വിൻഡോ ഇന്നലെ മുതൽ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. 2025 ഡിസംബർ 23ന് മുമ്പ് താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ അപേക്ഷ നൽകേണ്ടതാണ്.

ഇന്ത്യയിലുടനീളമുള്ള 17 സംസ്ഥാനങ്ങളിലാണ് ഒഴിവുകൾ വന്നിരിക്കുന്നത്. വിപി ഹെൽത്തിൽ (എസ്ആർഎം) 506 ഒഴിവുകളും, എവിപി ഹെൽത്തിൽ (ആർഎം) 206 ഒഴിവുകളും, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവിൽ 284 ഒഴിവുകളുമാണുള്ളത്. അഞ്ച് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയനം.

ഓരോ തസ്തികയിലേക്കും വിദ്യാഭ്യാസ യോ​ഗ്യത വ്യത്യസ്തമാണ്. അതിനാൽ അപേക്ഷകർ ഓരോ തസ്തികയിലേക്കുള്ള യോഗ്യതയും കൃത്യമായി പരിശോധിക്കേണ്ടതാണ്. അതിനായി ഔദ്യോഗിക അറിയിപ്പ് വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. അഭിമുഖത്തിൽ ലഭിക്കുന്ന സ്കോറുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

Also Read: സർക്കാർ ജോലിയാണോ സ്വപ്നം; സിവിൽ എൻജിനിയറിങ് കഴിഞ്ഞവർക്ക് ഇതാ വമ്പൻ ഒഴിവുകൾ

എങ്ങനെ അപേക്ഷിക്കാം?

എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in സന്ദർശിക്കുക.

ഹോം പേജിൽ ലഭ്യമായ ‘Careers’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

‘Current Openings’ എന്നതിൽ കയറി ‘എസ്ബിഐ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ 2025 റിക്രൂട്ട്മെന്റ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

‘Apply Online’ എന്നത് തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.

ആവശ്യപ്പെടുന്ന രേഖകൾ കൂടി അപ്ലോഡ് ചെയ്ത്, ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാം.

തുടരാവശ്യങ്ങൾക്കായി ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.