AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SBCID Recruitment 2025: സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ 66,800 വരെ ശമ്പളത്തില്‍ ജോലി; മികച്ച അവസരം

Kerala Police Special Branch Assistant SBCID Recruitment 2025: അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തണം. ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം

SBCID Recruitment 2025: സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ 66,800 വരെ ശമ്പളത്തില്‍ ജോലി; മികച്ച അവസരം
പിഎസ്‌സി Image Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Published: 12 May 2025 | 10:35 AM

കേരള പൊലീസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റാകാന്‍ അവസരം. എസ്ബിസിഐഡി തസ്തികയിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 31,100-66,800 ആണ് പേ സ്‌കെയില്‍. എത്ര വേക്കന്‍സികളുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. സാധാരണ രീതിയില്‍ വന്‍ നിയമനം നടക്കുന്ന തസ്തികയാണിത്. മുന്‍പരീക്ഷയില്‍ ഇതുവരെ 172 പേര്‍ക്ക് അഡൈ്വസ് പോയതായി പിഎസ്‌സിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. ജൂണ്‍ നാല് വരെ അപേക്ഷിക്കാം. 18-36 ആണ് അപേക്ഷിക്കാനുള്ള പ്രായപരിധി. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത.

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തണം. ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം.

വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾക്ക് പുറമേ, ഒരു തസ്തികയ്ക്ക് വ്യക്തമാക്കിയിട്ടുള്ള യോഗ്യതയ്ക്ക് തുല്യമായി എക്സിക്യൂട്ടീവ് ഉത്തരവുകളോ സർക്കാരിന്റെ സ്റ്റാൻഡിംഗ് ഓർഡറുകളോ അംഗീകരിച്ചിട്ടുള്ള യോഗ്യതകളും അംഗീകരിക്കും. നിയമനത്തിന് ശേഷം രണ്ട് വര്‍ഷത്തേക്ക് പ്രൊബേഷനില്‍ ആയിരിക്കും.

Read Also: Territorial Army Recruitment 2025: ഇന്ത്യ-പാക് സംഘർഷം; ടെറിട്ടോറിയൽ ആർമിയിലേക്ക് സിവിലിയൻസിനെ ക്ഷണിച്ചു, 19 ഒഴിവുകൾ

അപേക്ഷ സമർപ്പിക്കുന്ന രീതി

  1. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in ൽ ‘വൺ ടൈം രജിസ്ട്രേഷൻ’ നടത്തണം
  2. രജിസ്റ്റർ ചെയ്തവര്‍ക്ക്‌ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  3. നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് തസ്തികകളിലെ ‘അപ്ലെ നൗ’ ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം