AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KEAM Result 2025: കീം റിസല്‍ട്ട് പ്ലസ്ടു ഫലത്തിന് മുമ്പ് വരുമോ? പുതിയ സൂചന

KEAM 2025 Result latest update: ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് കീം 2025 പരീക്ഷ നടന്നത്. സംസ്ഥാനത്തെ 134 കേന്ദ്രങ്ങളിലും, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലുമായാണ് പരീക്ഷ നടന്നത്. കാന്‍ഡിഡേറ്റ്‌സ് റെസ്‌പോണ്‍സ്, ഫൈനല്‍ ആന്‍സര്‍ കീ എന്നിവ നേരത്തെ പുറത്തുവിട്ടിരുന്നു

KEAM Result 2025: കീം റിസല്‍ട്ട് പ്ലസ്ടു ഫലത്തിന് മുമ്പ് വരുമോ? പുതിയ സൂചന
പ്രതീകാത്മക ചിത്രം Image Credit source: Freepik
Jayadevan AM
Jayadevan AM | Published: 14 May 2025 | 01:12 PM

ൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ‘കീ 2025’ റിസല്‍ട്ടിനായി വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് തുടരുന്നു. മെയ് 13ന് റിസല്‍ട്ട് പുറത്തുവിടുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അന്ന്‌ ഫലമെത്തിയില്ല. കീം പരീക്ഷയുടെ മാര്‍ക്ക് എന്ന് പുറത്തുവിടുമെന്ന് നിലവില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റിസല്‍ട്ട് പുറത്തുവിടുമെന്നാണ് അനൗദ്യോഗിക സൂചന. മെയ് 21നാണ് പ്ലസ് ടു റിസല്‍ട്ട് പ്രഖ്യാപിക്കുന്നത്. അതിന് മുമ്പായി കീം ഫലം പ്രസിദ്ധീകരിച്ചേക്കും. cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഫലം അറിയാനാകും. പ്ലസ് ടു റിസല്‍ട്ട് വന്നതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് അപ്‌ലോഡ് ചെയ്യാന്‍ സമയം അനുവദിക്കും. ഇതിന് ശേഷം മാത്രമാകും കീമിന്റെ അന്തിമ റാങ്ക് പട്ടിക നിലവില്‍ വരുന്നത്. ജൂണിലാകും അന്തിമ റാങ്ക് പട്ടിക പുറത്തുവിടുന്നത്.

അതേസമയം, അപേക്ഷകര്‍ക്ക് പ്രൊഫൈലിലെ പിഴവുകള്‍ പരിഹരിക്കുന്നതിന് മെയ് 20ന് വൈകുന്നേരം മൂന്ന് മണി വരെ സമയം ദീര്‍ഘിപ്പിച്ചു. മെയ് 12 വരെയായിരുന്നു മുന്‍ സമയപരിധി. ഇത് ദീര്‍ഘിപ്പിക്കുകയായിരുന്നു. ‘KEAM-2025, Candidate Portal’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യണം. ‘Memo details’ എന്ന മെനു ക്ലിക്ക് ചെയ്താല്‍ അപാതകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും.

Read Also: KEAM Result 2025: കീം റിസല്‍ട്ട് അവിടെ നില്‍ക്കട്ടെ; വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം അറിഞ്ഞോ? പ്രധാന അറിയിപ്പ്‌

ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് കീം 2025 പരീക്ഷ നടന്നത്. സംസ്ഥാനത്തെ 134 കേന്ദ്രങ്ങളിലും, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലുമായാണ് പരീക്ഷ നടന്നത്. കാന്‍ഡിഡേറ്റ്‌സ് റെസ്‌പോണ്‍സ്, ഫൈനല്‍ ആന്‍സര്‍ കീ എന്നിവ നേരത്തെ പുറത്തുവിട്ടിരുന്നു. ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 0471 – 2525300 , 2332120, 2338487