AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RRB NTPC Exam 2024: റെയിൽവേ പരീക്ഷ ഇങ്ങെത്തി, പരീക്ഷാ ദിവസം കയ്യിൽ കരുതേണ്ടവ എന്തെല്ലാം?

RRB NTPC Exam 2024: ഹാൾടിക്കറ്റ് എല്ലാവരും മറക്കാതെ കയ്യിൽ കരുതുന്നതാണ്. ഇതിനു പുറമേ കയ്യിൽ കരുതാവുന്ന പല വസ്തുക്കളും രേഖകളും ഡോക്യുമെന്റുകളും ഉണ്ട്.

RRB NTPC Exam 2024: റെയിൽവേ പരീക്ഷ ഇങ്ങെത്തി, പരീക്ഷാ ദിവസം കയ്യിൽ കരുതേണ്ടവ എന്തെല്ലാം?
പ്രതീകാത്മക ചിത്രം (Image courtesy : Getty image/ representational)
Aswathy Balachandran
Aswathy Balachandran | Published: 12 Nov 2024 | 09:55 AM

ന്യൂഡൽഹി: പലരും ആകാംക്ഷയോടെ കാത്തിരിക്കുന്ന പരീക്ഷയാണ് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ (ആർആർബി) നോൺ ടെക്‌നിക്കൽ വിഭാഗത്തിലേക്കുള്ളത്. അധികം വൈകാതെ തന്നെ പരീക്ഷാ തിയതികൾ പ്രഖ്യാപിക്കുമെന്നാണ് നിലവിലുള്ള വിവരം.

ഈ മാസം അവസാനം മിക്കവാറും തിയതികൾ പ്രഖ്യാപിക്കുമെന്നും ഫബ്രുവരിക്കും മാർച്ചിനും ഇടയിലോ ആയി പരീക്ഷ നടക്കുമെന്നും പ്രതീക്ഷകൾ നിലവിലുണ്ട്. ഇത് മുന്നിൽ കണ്ടാണ് പരീക്ഷാർത്ഥികൾ പഠിക്കുന്നതും.

ആർ ആർ ബി നിർദ്ദേശിക്കുന്നതനുസരിച്ച് പരീക്ഷയ്ക്ക് പോകുമ്പോൾ കൊണ്ടുപോകാവുന്നതും കൊണ്ടുപോകാൻ പാടില്ലാത്തതുമായി പലതുമുണ്ട്. പരീക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിൽ അത് എന്തൊക്കെ എന്ന് അറിഞ്ഞു വയ്ക്കാം.

 

എക്‌സാം സെന്ററിലേക്ക് കൊണ്ടുപോകേണ്ടവ

 

ഹാൾടിക്കറ്റ് എല്ലാവരും മറക്കാതെ കയ്യിൽ കരുതുന്നതാണ്. ഇതിനു പുറമേ കയ്യിൽ കരുതാവുന്ന പല വസ്തുക്കളും രേഖകളും ഡോക്യുമെന്റുകളും ഉണ്ട്. ഹാൾടിക്കറ്റ് നിലവിൽ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും പരീക്ഷാ തിയതി പ്രഖ്യാപിച്ചാൽ ഇതും ഉടനെത്തും എന്നാണ് പ്രതീക്ഷ. ഇത് rrbapply.gov.in എന്ന വെബ്‌സൈറ്റിൽ നിന്നാണ് ലഭ്യമാകുക.

എക്‌സാം സെന്ററിലേക്ക് പോകും മുമ്പ് ഇതിന്റെ ഒരു പ്രിന്റ് കയ്യിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും. മറ്റ് ഡോക്യുമെന്റുകൾ കയ്യിൽ കരുതേണ്ടവ എന്തെല്ലാം എന്നു നോക്കാം…

 

  1. ഫോട്ടോ ഐഡി – അഡ്മിറ്റ് കാർഡിനു പുറമേ ഫോട്ടോ ഐഡി കൂടി കയ്യിൽ കരുതേണ്ടതുണ്ട്. ഇത് പാൻ കാർഡോ, വോട്ടേഴ്‌സ് ഐഡിയോ, ഡ്രൈവിങ് ലൈസൻസോ ആകാം. ഇതിനു പുറമേ ആർആർബി അനുശാസിക്കുന്ന രേഖകളും കയ്യിലെടുക്കാവുന്നതാണ്.
  2. പാസ്‌പോർട്ട് സൈസ് ഫോട്ടോ- അഡ്മിറ്റ് കാർഡിലെ ഫോട്ടോ കൃത്യമായി തെളിഞ്ഞതല്ലെങ്കിൽ പരീക്ഷാർത്ഥികൾ കയ്യിൽ ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ കരുതുന്നത് നന്നായിരിക്കും. ചിലപ്പോൾ പരീക്ഷാ കേന്ദ്രത്തിലെത്തുമ്പോൾ ഐഡന്റിറ്റി തെളിയിക്കാൻ ഫോട്ടോ ആവശ്യപ്പെട്ടേക്കാം.
  3. വാട്ടർ ബോട്ടിൽ – പരീക്ഷാ ഹാളിൽ വാട്ടർബോട്ടിൽ കയറ്റാവുന്നതാണ്. ഇത് ട്രാൻസ്പരന്റ് ( സുതാര്യം) ആവണം എന്ന് നിർബന്ധമുണ്ട്. ഭക്ഷണ സാധനങ്ങൾ ഹാളിൽ അനുവദിക്കില്ല.
  4. പെൻസിൽ ബോക്‌സ് – പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് നടക്കുന്നത് എങ്കിലും പരീക്ഷാ ഹാളിൽ പെൻസിൽ ബോക്‌സ് കയറ്റാം.

പരീക്ഷാ തിയതി അറിയാനും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുമായി ആർ ആർ ബി യുടെ ഔദ്യോഗിക വൈബിസൈറ്റായ rrbapply.gov.in സന്ദർശിക്കുക.