Sabarimala Nursing Vacancies: ശബരിമലയിൽ നേഴ്സിങ് ഓഫീസർ അവസരം! അഭിമുഖം നാളെ; സമയവും സ്ഥലവും അറിയാം

Sabarimala Nursing Officer Job Vacancy: അടിയന്തിര വൈദ്യ സഹായ കേന്ദ്രങ്ങളിലാകും നഴ്‌സിങ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുക. ആകെ 87 ഒഴിവുകൾ ആണുള്ളത്. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. പമ്പ മുതൽ സന്നിധാനം വരെയും കരിമലയിലുമായി പ്രവർത്തിപ്പിക്കുന്ന വൈദ്യ സഹായ കേന്ദ്രങ്ങളിലാകും നിയമനം.അംഗീകൃത കോളജിൽ നിന്ന് ജനറൽ നഴ്സിംഗ് അല്ലെങ്കിൽ ബിഎസ്സി നഴ്‌സിംഗ് കഴിഞ്ഞവർക്കാണ് അവസരം.

Sabarimala Nursing Vacancies: ശബരിമലയിൽ നേഴ്സിങ് ഓഫീസർ അവസരം! അഭിമുഖം നാളെ; സമയവും സ്ഥലവും അറിയാം

Sabarimala

Published: 

07 Oct 2026 | 10:10 AM

ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന് കീഴിൽ നഴ്‌സിങ് ഓഫീസർമാരെ നിയമിക്കുന്നു. പുരുഷ നഴ്‌സിങ് ഓഫീസർമാർക്കാണ് തസ്തികകളിൽ മുൻഗണന/ അവസരം നൽകുന്നത്. അടിയന്തിര വൈദ്യ സഹായ കേന്ദ്രങ്ങളിലാകും നഴ്‌സിങ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുക. ആകെ 87 ഒഴിവുകൾ ആണുള്ളത്. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. പമ്പ മുതൽ സന്നിധാനം വരെയും കരിമലയിലുമായി പ്രവർത്തിപ്പിക്കുന്ന വൈദ്യ സഹായ കേന്ദ്രങ്ങളിലാകും നിയമനം.

യോ​ഗ്യതയും അഭിമുഖവും

അംഗീകൃത കോളജിൽ നിന്ന് ജനറൽ നഴ്സിംഗ് അല്ലെങ്കിൽ ബിഎസ്സി നഴ്‌സിംഗ് കഴിഞ്ഞവർക്കാണ് അവസരം. അപേക്ഷിക്കുന്നവർക്ക് കേരള നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം. മുൻ വർഷങ്ങളിൽ സേവനം നടത്തിയിട്ടുളളവർക്കും അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ എസിഎൽഎസ് സർട്ടിഫിക്കറ്റ് ഉളളവർക്കും മുൻഗണനയുണ്ടാകും. 2026 നവംബർ 14 മുതൽ 2027 ജനുവരി 21 വരെയാണ് സേവന കാലാവധി.

ALSO READ: റസിഡന്റ് കുക്ക്, കിച്ചണ്‍ ഹെല്‍പ്പര്‍ തസ്തികകളില്‍ ഒഴിവ്

ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ്, പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സഹിതം പത്തനംതിട്ട കളക്ടറേറ്റ് കെട്ടിടത്തിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ല മെഡിക്കൽ ഓഫീസിൽ ഹാജരാകണം. അഭിമുഖം ഒക്ടോബർ എട്ട് (നാളെ) രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ്. ബന്ധപ്പെട്ട് വിഷയത്തിൽ എന്തെങ്കിലും സംശയമുള്ളവർ ഈ ഫോൺ: 9961632380 നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.

സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നു

മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനമാണിത്. വിമുക്തഭടന്മാർക്കും സംസ്ഥാന പോലീസ്, എക്സൈസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, മറ്റ് യൂണിഫോംഡ് സേനകൾ എന്നിവയിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പുരുഷന്മാർക്കാണ് അവസരം. ഉയർന്ന പ്രായപരിധി 67 വയസ്സാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിനം 900 രൂപ വേതനവും സൗജന്യ താമസവും ഭക്ഷണവും ലഭിക്കും. തിരുവനന്തപുരം നന്ദൻകോട് കൗഡിറിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്ക് നേരിട്ടോ, spdtbvig@gmail.com എന്ന ഇമെയിൽ വിലാസം വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല.

താല്പര്യമുള്ളവർക്ക് ഒക്ടോബർ 20 വരെ അപേക്ഷിക്കാവുന്നതാണ്. ഒക്ടോബർ 24, 26, 27 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ അഭിമുഖങ്ങൾ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ നന്ദൻകോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിലെ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ ഉദ്യോഗാർത്ഥികൾ ആലുവയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറെ 7012149116 അല്ലെങ്കിൽ 9497964855 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

English Summary:

Kerala Health Department announces walk-in interviews for 87 Nursing Officer vacancies for the Sabarimala Mandalakalam season. Check interview date, reporting time, location, eligibility, and required documents here.

 

Loading...
Unable to load recommendations.
Follow Us
ഫ്രിഡ്ജിൽ വച്ച ചോറും കറികളും എത്ര നാൾ ഉപയോഗിക്കാം?
മധുരമുള്ള ഓറഞ്ച് എങ്ങനെ നോക്കി വാങ്ങാം? പൊടിക്കൈ ഇതാ
ജിമ്മിൽ പോയാൽ സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ വലിയ മസിൽ വരുമോ?
മുഖത്ത് ഐസ്ക്യൂബ്സ് വയ്ക്കാറുണ്ടോ? ഇതറിയണം
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല