AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Holiday: മകരവിളക്ക് മഹോത്സവം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Sabarimala Makaravilakku 2026: ശബരിമല തീർഥാടകരുടെയും പൊതുജനങ്ങളുടെയും സൗകര്യാർഥവും വിദ്യാർഥികളുടെ സുരക്ഷയും പരി​ഗണിച്ചാണ് മകരവിളക്ക് ദിവസമായ ബുധനാഴ്ച ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി നൽകിയിരിക്കുന്നത്.

Kerala School Holiday: മകരവിളക്ക് മഹോത്സവം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala School HolidayImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 14 Jan 2026 | 06:24 AM

പത്തനംതിട്ട: ശബരിമല മകരവിളക്ക് (Makaravilakku 2026) മഹോത്സവത്തോട് അനുബന്ധിച്ച് പത്തനംതിട്ട ഇടുക്കി ജില്ലകളിലെ സ്കൂളുകൾക്ക് അവധി (School holiday) പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. അതേസമയം, ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാലാ പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു. അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും അവധി ബാധകമല്ല.‌‌

ശബരിമല തീർഥാടകരുടെയും പൊതുജനങ്ങളുടെയും സൗകര്യാർഥവും വിദ്യാർഥികളുടെ സുരക്ഷയും പരി​ഗണിച്ചാണ് മകരവിളക്ക് ദിവസമായ ബുധനാഴ്ച ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി നൽകിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്കൂളുകൾക്കാമ് അവധി. കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: മകരവിളക്ക്, സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി; പരീക്ഷകൾക്ക് മാറ്റമുണ്ടോ?

റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം, മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള എല്ലാ ഒരുക്കങ്ങളും ശബരിമലയിൽ പൂർത്തിയായിട്ടുണ്ട്. തിരുവാഭരണം കൊണ്ടുവരുന്ന കാനനപാത കൂടുതൽ സുരക്ഷിതമാക്കുന്നതിന് പമ്പാനദിക്ക് കുറുകെ സഞ്ചരിക്കാൻ താൽക്കാലിക നടപ്പാത നിർമ്മിച്ചിട്ടുണ്ട്. അപകട സാധ്യത ഒഴിവാക്കുന്നതിനായി ബാരിക്കേഡുകളും സജ്ജമാണ്.