AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Airforce Recruitment: വ്യോമസേനയിൽ മെഡിക്കൽ അസിസ്റ്റൻ്റ് ഒഴിവ്; പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം

Indian Airforce Recruitment 2026: പ്ലസ് ടു അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ, ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അവിവാഹിതരായ പുരുഷന്മാരെയാണ് ആവശ്യം. അപേക്ഷകൾ ഫെബ്രുവരി ഒന്ന് വരെ സമർപ്പിക്കാവുന്നതാണ്.

Indian Airforce Recruitment: വ്യോമസേനയിൽ മെഡിക്കൽ അസിസ്റ്റൻ്റ് ഒഴിവ്; പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം
Indian AirforceImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 14 Jan 2026 | 09:55 AM

ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) ഗ്രൂപ്പ് ‘Y’ (നോൺ-ടെക്‌നിക്കൽ) മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിൽ നിയമനം നടത്തുന്നതിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇൻടേക്ക് 01/2027ണ് വേണ്ടിയാണ് ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടു അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ, ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അവിവാഹിതരായ പുരുഷന്മാരെയാണ് ആവശ്യം. അപേക്ഷകൾ ഫെബ്രുവരി ഒന്ന് വരെ സമർപ്പിക്കാവുന്നതാണ്.

അംഗീകൃത വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടുകൂടി 10, പ്ലസ് ടു/ ഇന്റർമീഡിയറ്റ് / തുല്യ പരീക്ഷ പാസായിരിക്കണം. ഇംഗ്ലീഷ് വിഷയത്തിൽ 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടുകൂടിയ രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്‌സ് പാസായവർക്കും ഈ അവസരത്തിലേക്ക് അപേക്ഷിക്കാം.

ALSO READ: പത്താം ക്ലാസ്, ഐടിഐ കഴിഞ്ഞവരാണോ…; ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സിലുണ്ട് ജോലി

മെഡിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോ​ഗാർത്ഥികൾ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടുകൂടി 10+2 / ഇന്റർമീഡിയറ്റ് / തുല്യ പരീക്ഷ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. ഡിപ്ലോമ ഇൻ ഫാർമസി അല്ലെങ്കിൽ ബിഎസ്സി ഫാർമസി കോഴ്‌സ് പാസായിരിക്കണം. എൻറോൾമെന്റിന്റെ കാലയളവിൽ സ്റ്റേറ്റ് ഫാർമസി കൗൺസിലോ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI) യിലോ സാധുവായ രജിസ്ട്രേഷൻ ഉള്ളവരായിരിക്കണം.

തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പരിശീലന കാലയളവിൽ പ്രതിമാസം 14,600 രൂപ സ്റ്റൈപൻഡ് ലഭിക്കും. അപേക്ഷ ഫീസ്, തെരഞ്ഞെടുപ്പ് രീതി, ശാരീരിക യോഗ്യത തുടങ്ങിയ വിവരങ്ങൾ അറിയാൻ https://iafrecruitment.edcil.co.in/airmen/pdfforms/.pdf എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.