SBI Clerk Mains 2025: എസ്‌ബിഐ ക്ലർക്ക് മെയിൻസ് പരീക്ഷ എപ്പോൾ? തീയതിയും മറ്റ് വിവരങ്ങളും
SBI Clerk Mains Exam 2025: ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.bank.in ൽ അഡ്മിറ്റ് കാർഡ് പരിശോധിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്. മെയിൻസ് പരീക്ഷ പാസാകുന്നവർക്ക് ഭാഷാ പ്രാവീണ്യം പരീക്ഷ (എൽപിടി) വിജയിക്കേണ്ടിവരും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ജൂനിയർ അസോസിയേറ്റ് (ക്ലർക്ക്) മെയിൻസ് 2025 പരീക്ഷാ തീയതി പ്രഖ്യാപിച്ചു. നിലവിലെ ഔദ്യോഗിക അറിയിപ്പ് പ്രകാരം, പരീക്ഷ 2025 നവംബർ 21ന് (താൽക്കാലിക തീയതി) നടക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.bank.in ൽ അഡ്മിറ്റ് കാർഡ് പരിശോധിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്. മെയിൻസ് പരീക്ഷ പാസാകുന്നവർക്ക് ഭാഷാ പ്രാവീണ്യം പരീക്ഷ (എൽപിടി) വിജയിക്കേണ്ടിവരും.
200 മാർക്കിൻ്റെ രണ്ട് മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ളതാണ് മെയിൻസ് പരീക്ഷ. 2025 സെപ്റ്റംബർ 20, 21, 27 തീയതികളിൽ ഓൺലൈൻ മോഡിൽ നടത്തിയ 100 മാർക്കിന്റെ ക്ലാർക്ക് പ്രിലിമിനറി പരീക്ഷയുടെ ഫലം നവംബർ അഞ്ചിനാണ് പ്രസിദ്ധീകരിച്ചത്.
ALSO READ: യുപിഎസ്‌സി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് പുറത്ത്; ഡൗൺലോഡ് ചെയ്യാം
എസ്‌ബിഐ അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.bank.in സന്ദർശിക്കുക
ഹോംപേജിൽ, നിലവിലുള്ള ഒഴിവുകൾ വിഭാഗത്തിന് കീഴിലുള്ള “ജൂനിയർ അസോസിയേറ്റ്‌സിന്റെ റിക്രൂട്ട്‌മെന്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക
“കോൾ ലെറ്ററുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്” തിരഞ്ഞെടുക്കുക
ലോഗിൻ ചെയ്യാൻ ആവശ്യമായ നിങ്ങളുടെ വിവരങ്ങൾ നൽകുക
പരീക്ഷാ ദിവസത്തെ ആവശ്യത്തിനായി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
ഒഴിവുകൾ ആകെ എണ്ണം?
ജനറൽ വിഭാഗം: 2,225 തസ്തികകൾ
പട്ടികജാതി (എസ്‌സി): 788 തസ്തികകൾ
പട്ടികവർഗ (എസ്‌ടി): 450 തസ്തികകൾ
മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി): 1,179 തസ്തികകൾ
ഇഡബ്ല്യുഎസ്: 508 തസ്തികകൾ