AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Holiday in Alappuzha: ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച അവധി, സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല

Alappuzha Local holiday: ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്‌ക്കെല്ലാം അവധിയായിരിക്കും. നേരത്തെ തീരുമാനിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കളക്ടര്‍

Holiday in Alappuzha: ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച അവധി, സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല
പ്രതീകാത്മക ചിത്രം Image Credit source: antonio hugo/Moment/Getty Images
jayadevan-am
Jayadevan AM | Published: 11 Nov 2025 21:41 PM

ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ച് നാളെ (നവംബര്‍ 12) ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്‌ക്കെല്ലാം അവധിയായിരിക്കും. നേരത്തെ തീരുമാനിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മഹാദീപക്കാഴ്ചയോടെ കഴിഞ്ഞ ദിവസമാണ് ഉത്സവം തുടങ്ങിയത്. തുലാം മാസത്തിലെ ആയില്യം നാളാണ് മണ്ണാറശാലയില്‍ ആയില്യം ഉത്സവമായി ആഘോഷിക്കുന്നത്. ആയില്യം പൂജയും എഴുന്നള്ളത്തും നാളെ നടക്കും.

മണ്ണാറശാലയിലെ പ്രധാന പ്രതിഷ്ഠകൾ നാഗരാജാവും സർപ്പയക്ഷിയുമാണ്. ക്ഷേത്രത്തിന് സമീപത്തുള്ള ഇലത്തെ നിലവറയില്‍ നാഗരാജാവ് കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ നാളെ മണ്ണാറശാലയിലെത്തും.

Also Read: Mannarasala Ayilyam 2025: നാ​ഗരാജപുണ്യത്തിനായി ഭക്തർ; മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ‌ഇന്ന് പൂയം തൊഴൽ, നാളെ ആയില്യം

ഇന്നത്തെ പൂയം നാളും ഏറെ പ്രധാനമായിരുന്നു. അനന്തന്റെ ഭാവത്തിലുള്ള തിരുവാഭരണം ചാര്‍ത്തി. ഉച്ചപൂജയ്ക്ക് വലിയമ്മ സാവിത്രി അന്തര്‍ജനം കാര്‍മികത്വം വഹിച്ചു. വൈകിട്ട് അഞ്ച് മണിക്ക് പൂയംതൊഴല്‍ നടന്നു. പ്രധാന ദിവസമായ നാളെ നാലിന് നട തുറക്കും. ഇതിനുശേഷം പ്രധാന പ്രതിഷ്ഠകളായ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങള്‍ ചാര്‍ത്തുന്നതാണ്.

തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍ നടക്കും. മഹാപ്രസാദമൂട്ട് നാളെ രാവിലെ 10നാണ്. നാഗപത്മ കളമെഴുത്തും 10ന് നടക്കും. തുടര്‍ന്ന് വലിയമ്മ ക്ഷേത്രത്തിലെത്തി പൂജകള്‍ ചെയ്യും. എഴുന്നള്ളത്ത് 12 മണികക്ക് നടക്കും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തിയതിന് ശേഷം ആയില്യം പൂജ ആരംഭിക്കും.