AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UPSC Admit Card 2025: യുപിഎസ്‌സി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് പുറത്ത്; ഡൗൺലോഡ് ചെയ്യാം

UPSC Indian Forest Service Mains Admit Card 2025: മെയിൻസ് പരീക്ഷ ഈ മാസം 16 മുതൽ 23 വരെയാണ് പരീക്ഷ നടക്കുന്നത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകുന്നേരം 5.30 വരെയും രണ്ട് സെക്ഷനായിട്ടാണ് പരീക്ഷ നടക്കുക. പ്രിലിംസ് പരീക്ഷയിൽ വിജയിച്ച എല്ലാവർക്കും മെയിൻ പരീക്ഷയെഴുതാനുള്ള യോ​ഗ്യത ഉണ്ടാകും.

UPSC Admit Card 2025: യുപിഎസ്‌സി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻസ് അഡ്മിറ്റ് കാർഡ് പുറത്ത്; ഡൗൺലോഡ് ചെയ്യാം
Upsc Admit Card Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 09 Nov 2025 14:36 PM

യുപിഎസ്‌സി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻസ് 2025 പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് upsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഔദ്യോ​ഗിക അറിയിപ്പ് പ്രകാര്യം, യുപിഎസ്‌സി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻസ് പരീക്ഷ ഈ മാസം 16 മുതൽ 23 വരെയാണ് പരീക്ഷ നടക്കുന്നത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകുന്നേരം 5.30 വരെയും രണ്ട് സെക്ഷനായിട്ടാണ് പരീക്ഷ നടക്കുക.

പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്ട്രേഷൻ/റോൾ നമ്പർ, ജനനത്തീയതി എന്നിവ ഉപയോഗിച്ച് ലോഡിൻ ചെയ്ത ശേഷം മാത്രമെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. പ്രിലിംസ് പരീക്ഷയിൽ വിജയിച്ച എല്ലാവർക്കും മെയിൻ പരീക്ഷയെഴുതാനുള്ള യോ​ഗ്യത ഉണ്ടാകും.

ALSO READ: യുജിസി നെറ്റ് പരീക്ഷയുടെ കറക്ഷന്‍ വിന്‍ഡോ തീയതി പുറത്ത്, എന്‍ടിഎയുടെ അറിയിപ്പ്‌

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടങ്ങൾ ഇതാ

upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഹോംപേജിലെ ‘അഡ്മിറ്റ് കാർഡ്’ ടാബിൽ ക്ലിക്ക് ചെയ്യുക.

‘UPSC യുടെ വിവിധ പരീക്ഷകൾക്കുള്ള ഇ-അഡ്മിറ്റ് കാർഡുകൾ’ ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും നൽക്കുക.

പരീക്ഷാ ദിവസത്തേക്കുള്ള നിങ്ങളുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക.

UPSC IFS മെയിൻസ് 2025: പരീക്ഷാ വിശദാംശങ്ങൾ

1. ഇംഗ്ലീഷ് പേപ്പർ: 200 മാർക്ക്

2. പൊതുവിജ്ഞാനം: 300 മാർക്ക്

3. ഓപ്ഷണൽ സബ്ജക്റ്റ് പേപ്പർ 1: 200 മാർക്ക്

4. ഓപ്ഷണൽ സബ്ജക്റ്റ് പേപ്പർ 2: 200 മാർക്ക്

മെയിൻ പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിനും ഡോക്കുമെൻ്റ് പരിശോധനയ്ക്കും ശേഷം നിയമനം ലഭിക്കുന്നതായിരിക്കും.