AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SBI Job : എസ്.ബി.ഐയിൽ ജോലി സ്വന്തമാക്കാൻ ഇപ്പോൾ അപേക്ഷിക്കൂ…

SBI Job openings 2024: ഒക്ടോബർ 14 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. സ്പെഷ്യൽ കേഡർ ഓഫീസർ പോസ്റ്റിന് കീഴിൽ വരുന്ന വിവിധ ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്.

SBI Job : എസ്.ബി.ഐയിൽ ജോലി സ്വന്തമാക്കാൻ ഇപ്പോൾ അപേക്ഷിക്കൂ…
പ്രതീകാത്മക ചിത്രം (Image courtesy : Nitat Termmee/ Getty Images Creative)
aswathy-balachandran
Aswathy Balachandran | Published: 10 Oct 2024 14:29 PM

തിരുവനന്തപുരം: ബാങ്ക് ജോലി സ്വപ്നം കാണുന്നവരാണ് നമ്മളിൽ പലരും. അതിനായി പലതരത്തിൽ ശ്രമവും നടത്താറുണ്ട്. തികച്ചും സുരക്ഷിതമായ ജോലി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ബാങ്ക് ജോലികളിലെ സ്റ്റാറാണ് എസ് ബി െഎയിലെ ജോലി. ഇതിന്റെ ഒഴിവുകൾ വരാൻ പലരും കാത്തിരിക്കുകയാണ്.

ഇപ്പോൾ അതിന് സുവർണാവസരം വന്നിരിക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി സ്വന്തമാക്കാൻ ഉള്ള അപേക്ഷ അയാക്കാം. സ്പെഷലിസ്റ്റ് കേഡർ ഓഫീസർ റിക്രൂട്ട്മെന്റിനായുള്ള രജിസ്ട്രേഷൻ തീയതി എസ്ബിഐ നീട്ടിയിട്ടുണ്ട്. ഐ.ടി, റിസ്‌ക് മാനേജ്മെന്റ്, ലോ, എച്ച്.ആർ, ഫിനാൻസ് എന്നീ മേഖലയിലാണ് ഇപ്പോൾ ഒഴിവുകൾ ഉള്ളത്.

ALSO READ – സർവ്വകലാശാലകളെല്ലാം ഇനി കെ – റീപ്പിനു കീഴിൽ, അഡ്മിഷൻ മുതൽ സർട്ടിഫിക്കറ്റ് വരെ ഒരു സിസ്റ്റ

ഒക്ടോബർ 14 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. സ്പെഷ്യൽ കേഡർ ഓഫീസർ പോസ്റ്റിന് കീഴിൽ വരുന്ന വിവിധ ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. ഓരോ ഒഴിവുകൾക്ക് വേണ്ട യോഗ്യതയും മറ്റും ഔദ്യോഗിക വെബ്സൈറ്റിൽ ഉണ്ട്. വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ നോട്ടിഫിക്കേഷൻ വഴി വിശദമായ വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

 

അപേക്ഷിക്കേണ്ട വിധം

  • എസ്ബിഐ കരിയറേസ് പേജ് സന്ദർശിക്കുക
  • കരിയർ സെക്ഷൻ ഓപഷൻ ക്ലിക്ക് ചെയ്യുക
  • സ്പെഷലിസ്റ്റ് കേഡർ ഓഫീസർ റിക്രൂട്ട്മെന്റ് ലിങ്ക് ക്ലിക്ക് ചെയ്യുക
  • തുടർന്ന് അപേക്ഷ ഫോം പൂരിപ്പിക്കുക
  • അപ്ലിക്കേഷൻ ഫീസ് അടച്ച ശേഷം സബ്മിറ്റ് ഫോം ക്ലിക്ക് ചെയ്യുക

വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://sbi.co.in/web/careers സന്ദർശിക്കുക.