SBI Job Vacancies: എസ്‌ബി‌ഐയിൽ അവസരങ്ങളുടെ ചാകര; അധികം ദിവസമില്ല, ഇപ്പോൾ അപേക്ഷിക്കൂ

SBI Cadre Officer Vacancies: പുതുക്കിയ അറിയിപ്പ് പ്രകാരം, ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാനും അപേക്ഷാ ഫീസ് അടയ്ക്കാനും 2026 ജനുവരി 10 അവസരമുണ്ട്. നേരത്തെ, അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 23 വരെയായിരുന്നു.

SBI Job Vacancies: എസ്‌ബി‌ഐയിൽ അവസരങ്ങളുടെ ചാകര; അധികം ദിവസമില്ല, ഇപ്പോൾ അപേക്ഷിക്കൂ

SBI

Updated On: 

04 Jan 2026 | 10:29 AM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്‌സി‌ഒ) റിക്രൂട്ട്‌മെൻ്റ് പരിഷ്ക്കരിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കി. നിലവിലുണ്ടായിരുന്ന ഒഴിവുകളുടെ എണ്ണം പരിഷ്‌ക്കരിക്കുകയും അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടുകയും ചെയ്തുകൊണ്ടാണ് അറിയിപ്പ് പുറത്തിറക്കിയത്. പുതുക്കിയ അറിയിപ്പ് പ്രകാരം, ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാനും അപേക്ഷാ ഫീസ് അടയ്ക്കാനും 2026 ജനുവരി 10 അവസരമുണ്ട്. നേരത്തെ, അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 23 വരെയായിരുന്നു.

ALSO READ: പത്താം ക്ലാസ് മതി ഫെഡറൽ ബാങ്കിൽ ജോലി നേടാം; അവസരം വിട്ടു കളയരുതേ

പുതുക്കിയ വിജ്ഞാപനം അനുസരിച്ച്, നേരത്തെ അറിയിച്ചിരുന്ന 996 തസ്തികകളിൽ നിന്ന് ഒഴിവുകളുടെ എണ്ണം 1,146 ആയി വർദ്ധിപ്പിക്കുകയും ചെയ്തു. വെൽത്ത് മാനേജ്‌മെന്റ് വെർട്ടിക്കലിന് കീഴിലുള്ള തസ്തികകൾക്കാണ് ഈ പരിഷ്‌ക്കരണം ബാധകമായിരിക്കുന്നത്. വൈസ് പ്രസിഡന്റ് വെൽത്ത് (സീനിയർ റിലേഷൻഷിപ്പ് മാനേജർ)- 582 തസ്തികകൾ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വെൽത്ത് (റിലേഷൻഷിപ്പ് മാനേജർ)- 237 തസ്തികകൾ, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്- 327 തസ്തികകൾ എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അഞ്ച് വർഷമാണ് കരാർ കാലാവധി. ഉദ്യോഗാർത്ഥികളുടെ പരിചയസമ്പത്ത്, നിലവിലെ ശമ്പളം തുടങ്ങിയവയെ ആശ്രയിച്ചായിരിക്കും സിടിസി തീരുമാനിക്കുന്നത്. 750 രൂപയാണ് അപേക്ഷാഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾ ഫീസ് നൽകേണ്ടതില്ല. റിക്രൂട്ടുമെന്റുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങൾ https://sbi.bank.in/documents എന്ന ലിങ്ങിൽ പരിശോധിക്കാവുന്നതാണ്.

 

Related Stories
KEAM 2026: കീമിന് അപേക്ഷിക്കേണ്ടത് എങ്ങനെ? രജിസ്‌ട്രേഷനില്‍ ശ്രദ്ധിക്കേണ്ടത് ഈ അഞ്ച് കാര്യങ്ങള്‍
Indian Army Recruitment 2026: ബിടെക്ക് കഴിഞ്ഞ പെൺകുട്ടികൾക്ക് ഇന്ത്യൻ ആർമിയിൽ അവസരം; അപേക്ഷക്കേണ്ടത് എപ്പോൾ?
KEAM 2026 : ഇനി സമയം ഇല്ല, അപേക്ഷ സമർപ്പിച്ച് പഠിക്കാൻ തുടങ്ങിക്കോ! കീം പരീക്ഷ തീയതി പ്രഖ്യാപിച്ചു
Aadhaar Supervisor Recruitment: 18 വയസ് കഴിഞ്ഞോ? എങ്കില്‍ ആധാര്‍ സൂപ്പര്‍വൈസറാകാം; കേരളത്തില്‍ മിക്ക ജില്ലകളിലും ഒഴിവുകള്‍
KEAM 2026: കീം 2026 ഇതാ എത്തിപ്പോയി; എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടത് ഈ തീയതി മുതല്‍
CUET UG 2026: കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദപഠനം നടത്താം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അറിയേണ്ടതെല്ലാം
നനഞ്ഞ മുടിയുമായി ഉറങ്ങിയാല്‍ പ്രശ്‌നമോ?
ഗ്യാസ് സ്റ്റൗ തിളങ്ങും, ഷൂവും; വേണ്ടത് ഇതൊന്ന്
ഉപ്പ് കഴിച്ചാൽ വൃക്കയിൽ കല്ലുവരുമോ?
കൂർക്കയുടെ തൊലി കളയാൻ ഇനി എന്തെളുപ്പം! കറ പറ്റില്ല
പാർട്ടി സെക്രട്ടറി പറഞ്ഞത് മാറുമോ ?
സൂര്യയെയും കുടുംബത്തേയും കണ്ടിട്ടുണ്ടോ ?
ജീവനും മരണത്തിനുമിടയിൽ ആ കുഞ്ഞ്, ഒടുവിൽ
സർക്കാർ ഓഫീസിൽ നിന്നും പിടികൂടിയ കൂറ്റൻ പെരുമ്പാമ്പ്