SEBI Recruitment: ഉയർന്ന ശമ്പളമുള്ള ജോലിയാണ് സ്വപ്നം… സെബിയിൽ അവസരം; വിശദവിവരങ്ങൾ ഇതാ
SEBI Recruitment 2025: അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 2025 നവംബർ 28 വരെയാണ്. ഒന്നാം ഘട്ട പരീക്ഷ 2026 ജനുവരി 10 നും രണ്ടാം ഘട്ട പരീക്ഷ ഫെബ്രുവരി 21നും നടക്കുമെന്നാണ് നിലവിലെ അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sebi.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.

Sebi Recruitment
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ വമ്പൻ അവസരം. ഓഫീസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) തസ്തികകളിലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. 110 ഒഴിവുകളിലേക്കുള്ള നിയനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ sebi.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 2025 നവംബർ 28 വരെയാണ്. ഒന്നാം ഘട്ട പരീക്ഷ 2026 ജനുവരി 10 നും രണ്ടാം ഘട്ട പരീക്ഷ ഫെബ്രുവരി 21നും നടക്കുമെന്നാണ് നിലവിലെ അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. ഈ വർഷം, സെബി ജനറൽ സ്ട്രീമിൽ 56 ഒഴിവുകളും, ലീഗലിൽ 20, ഇൻഫർമേഷൻ ടെക്നോളജിയിൽ 22, ഗവേഷണത്തിൽ നാല്, ഔദ്യോഗിക ഭാഷാ വിഭാഗത്തിൽ മൂന്ന്, എഞ്ചിനീയറിംഗിൽ അഞ്ച് എന്നിങ്ങനെയാണ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ALSO READ: ഇതാ സന്തോഷവാർത്ത… ആർആർബിയിൽ വീണ്ടും അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി എന്നിവയുൾപ്പെടെയുള്ള വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ ഉദ്യോഗാർത്ഥികൾക്ക് സെബിയുടെ വെബ്‌സൈറ്റിൽ ലഭ്യമായ ഔദ്യോഗിക അറിയിപ്പിൽ പരിശോധിക്കാവുന്നതാണ്. മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഘട്ടം ഒന്നിൽ 100 മാർക്കിന്റെ രണ്ട് പേപ്പറുകൾ വീതമുള്ള ഓൺലൈൻ സ്ക്രീനിംഗ് പരീക്ഷയായിരിക്കും. രണ്ടാം ഘട്ടത്തിൽ 100 മാർക്കിന്റെ രണ്ട് പേപ്പറുകൾ വീതമുള്ള ഓൺലൈൻ പരീക്ഷയും മൂന്നാം ഘട്ടത്തിൽ അഭിമുഖവുമായിരിക്കും.
അൺറിസർവ്ഡ്, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെട്ടവർക്ക് 1,000 രൂപയും 18 ശതമാനം ജിഎസ്ടിയും ചേർന്നതാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങളിൽപ്പെട്ടവർക്ക് 100 രൂപയും 18 ശതമാനം ജിഎസ്ടിയും ചേർന്നതാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, ഐഎംപിഎസ്, ക്യാഷ് കാർഡുകൾ അല്ലെങ്കിൽ മൊബൈൽ വാലറ്റുകൾ എന്നിവ ഉപയോഗിച്ച് ഓൺലൈനായി തുക അടയ്ക്കാവുന്നതാണ്.