KEAM 2026: കീം അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൗട്ട് എടുക്കേണ്ടത് കളറിലോ, ബ്ലാക്ക് ആന്‍ഡ് വൈറ്റിലോ? അപേക്ഷകര്‍ അറിയേണ്ടത്

KEAM Admit Card 2026 Guidelines: എഞ്ചിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൗട്ടുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി സംശയങ്ങളുണ്ടാകാം. അതില്‍ പ്രധാനപ്പെട്ടതാണ് അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൗട്ട് കളറായിരിക്കണമോ എന്നത്. ഇതുമായി ബന്ധപ്പെട്ട് അപേക്ഷകര്‍ അറിയേണ്ട പ്രധാന കാര്യങ്ങള്‍ പരിശോധിക്കാം.

KEAM 2026: കീം അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൗട്ട് എടുക്കേണ്ടത് കളറിലോ, ബ്ലാക്ക് ആന്‍ഡ് വൈറ്റിലോ? അപേക്ഷകര്‍ അറിയേണ്ടത്

KEAM 2026

Updated On: 

10 Apr 2026 | 10:04 AM

Engineering and Pharmacy Admit Card 2026: എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ ഏപ്രില്‍ 17-നും, ഫാര്‍മസി പരീക്ഷ 18-നും ആരംഭിക്കും. അഡ്മിറ്റ് കാര്‍ഡ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൗട്ടുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി സംശയങ്ങളുണ്ടാകാം. അതില്‍ പ്രധാനപ്പെട്ടതാണ് അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൗട്ട് കളറായിരിക്കണമോ എന്നത്. എന്നാല്‍ പ്രിന്റൗട്ട് കളറായിരിക്കണമെന്ന് നിര്‍ബന്ധമില്ല. തിരിച്ചറിയലിന് കളര്‍ പ്രിന്റൗട്ടാണ് കൂടൂതല്‍ അഭികാമ്യമെന്ന് മാത്രം. അതുകൊണ്ട് തന്നെ കളര്‍ പ്രിന്റൗട്ട് എടുക്കുന്നതാണ് കൂടുതല്‍ ഉചിതം.

പരീക്ഷയ്ക്ക് എത്തുമ്പോള്‍ ഈ പ്രിന്റൗട്ട് നിര്‍ബന്ധമായും ഹാജരാക്കണം. അല്ലെങ്കില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് മാത്രമാണ് ഹാള്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളത്.

അഡ്മിറ്റ് കാര്‍ഡിനൊപ്പം തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം. താഴെ പറയുന്ന ഏതെങ്കിലും തിരിച്ചറിയല്‍ രേഖ അഡ്മിറ്റ് കാര്‍ഡ് പ്രിന്റൗട്ടിനൊപ്പം ഹാജരാക്കാം.

Also Read: KEAM 2026: എഞ്ചിനീയറിങ്, ഫാര്‍മസി പരീക്ഷകളുടെ തീയതി പുറത്ത്; അഡ്മിറ്റ് കാര്‍ഡ് കിട്ടാത്തവര്‍ എന്തു ചെയ്യണം?

ഡ്രൈവിങ് ലൈസന്‍സ്

  • സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡ്
  • പാസ്‌പോര്‍ട്ട്
  • പാന്‍കാര്‍ഡ്
  • ഇലക്ഷന്‍ ഐഡി
  • ഫോട്ടോ പതിച്ച ഹാള്‍ ടിക്കറ്റ്
  • ആധാര്‍ കാര്‍ഡ്
  • ഈ ആധാര്‍
  • റേഷന്‍ കാര്‍ഡ്
  • ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക്

ഈ രേഖകളൊന്നും ഇല്ലെങ്കില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി സ്‌കൂളിലെ സ്ഥാപന മേധാവി നല്‍കുന്ന വിദ്യാര്‍ത്ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടഫിക്കറ്റോ, അല്ലെങ്കില്‍ ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന അപേക്ഷകരുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ