South Indian Bank Recruitment: ഡിഗ്രി മാത്രം മതി; സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നേടാം, എപ്പോൾ അപേക്ഷിക്കാം
South Indian Bank Recruitment 2025: ജനറൽ വിഭാഗത്തിലുള്ള അപേക്ഷകർക്ക് 28 വരെയാണ് പ്രായപരിധി പറഞ്ഞിരിക്കുന്നത്. എസ്‌സി/എസ്ടി വിഭാഗത്തിലുള്ളവർക്ക് 33 വയസാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. ജനറൽ വിഭാഗത്തിന് 500 രൂപയും, എസ്‌സി / എസ്ടി വിഭാഗത്തിന് 200 രൂപയുമാണ് അപേക്ഷാ ഫീസ്.

South Indian Bank
ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി (South Indian Bank Recruitment) നേടാൻ മികച്ച അവസരം. ജൂനിയർ ഓഫീസർ (ഓപ്പറേഷൻസ്) തസ്തികയിലേക്കുള്ള നിയമനത്തിനുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയിരിക്കുന്നത്. ഒഴിവുകൾ എത്രയുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. ഒക്ടോബർ 22നാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് southindianbank.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ നൽകാം.
ബിരുദാനന്തര ബിരുദവും ബാങ്ക്, NBFC, അല്ലെങ്കിൽ ഏതെങ്കിലും ധനകാര്യ സ്ഥാപനം എന്നിവടങ്ങളിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ മുഖേന നടത്തുന്ന പരീക്ഷ 2025 നവംബർ ഒന്ന്, രണ്ട് തീയതികളിലാണ് നടക്കുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കരാർ അടിസ്ഥാനത്തിലാകും നിയമനം.
Also Read: പ്ലസ് ടു കഴിഞ്ഞവരാണോ നിങ്ങൾ; ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാം, എപ്പോൾ അപേക്ഷിക്കണം
വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം.
റഗുലർ സ്ട്രീമിൽ (എസ്എസ്എൽസി + ഹയർ സെക്കൻഡറി + ബിരുദം) വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കണം.
ജോലിപരിചയം: ബാങ്ക് / എൻബിഎഫ്സി / ധനകാര്യ സ്ഥാപനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
പ്രായപരിധി
ജനറൽ വിഭാഗത്തിലുള്ള അപേക്ഷകർക്ക് 28 വരെയാണ് പ്രായപരിധി പറഞ്ഞിരിക്കുന്നത്. എസ്‌സി/എസ്ടി വിഭാഗത്തിലുള്ളവർക്ക് 33 വയസാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. ജനറൽ വിഭാഗത്തിന് 500 രൂപയും, എസ്‌സി / എസ്ടി വിഭാഗത്തിന് 200 രൂപയുമാണ് അപേക്ഷാ ഫീസ്.
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്‌സൈറ്റായ www.southindianbank.com സന്ദർശിക്കുക.
- അതിൽ “കരിയേഴ്‌സ്” വിഭാഗത്തിൽ ക്ലിക്കുചെയ്യുക.
- തുടർന്ന് “ജൂനിയർ ഓഫീസർ (ഓപ്പറേഷൻസ്) -ഓൺലൈനായി അപേക്ഷിക്കാം” എന്നതിൽ ക്ലിക്കുചെയ്യുക.
- നിങ്ങളുടെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
- നിങ്ങളുടെ ഉപയോക്തൃ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
- നിങ്ങളുടെ ഫോട്ടോ, ഒപ്പ്, ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവ അപ്‌ലോഡ് ചെയ്യുക. (ഫോട്ടോ: പരമാവധി 50KB (പശ്ചാത്തലം വെള്ള), ഒപ്പ്: പരമാവധി 50KB, റെസ്യൂമെ: പരമാവധി 1MB (PDF), സർട്ടിഫിക്കറ്റുകൾ: PDF, പരമാവധി 3MB)
- അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
- ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം