SSC JE Recruitment 2025:ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! കേന്ദ്ര സർവീസിൽ സുവർണാവസരം; അപേക്ഷിക്കാം ഇപ്പോൾ
SSC Junior Engineer Recruitment Examination: എഞ്ചിനീയറിങ് ബിരുദം കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് ssc.gov.in ൽ എസ്എസ്ഇ ജെഇ 2025ലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21 ആണ്. ഉദ്യോഗാർത്ഥികൾ സമർപ്പിച്ച അപേക്ഷാ ഫോം തിരുത്തുന്നതിനായി ഓഗസ്റ്റ് ഒന്ന് മുതൽ രണ്ട് വരെ സമയം അനുവദിക്കുന്നതാണ്.
ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ & ഇലക്ട്രിക്കൽ) റിക്രൂട്ട്‌മെന്റ് പരീക്ഷ 2025 ന്റെ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. എഞ്ചിനീയറിങ് ബിരുദം കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് ssc.gov.in ൽ എസ്എസ്ഇ ജെഇ 2025ലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21 ആണ്.
ഉദ്യോഗാർത്ഥികൾ സമർപ്പിച്ച അപേക്ഷാ ഫോം തിരുത്തുന്നതിനായി ഓഗസ്റ്റ് ഒന്ന് മുതൽ രണ്ട് വരെ സമയം അനുവദിക്കുന്നതാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ താൽക്കാലിക ഷെഡ്യൂൾ (പേപ്പർ-I), ഒക്ടോബർ 27 മുതൽ 31 വരെയാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ താൽക്കാലിക ഷെഡ്യൂൾ (പേപ്പർ-II): ജനുവരി-ഫെബ്രുവരി, 2026 ൽ പ്രതീക്ഷിക്കുന്നു. അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ നിങ്ങൾക്ക് ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പറിൽ: 180 030 93063 ബന്ധപ്പെടാം.
1,340 താൽക്കാലിക ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. തസ്തിക തിരിച്ചുള്ളതും കാറ്റഗറി തിരിച്ചുള്ളതുമായ അന്തിമ ഒഴിവുകൾ പിന്നീട് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപിക്കും. എസ്‌എസ്‌സി ജെഇ റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധി ഓരോ തസ്തികയ്ക്കും വ്യത്യസ്തമാണ്. ജെഇ 2025 പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് 100 രൂപ ആണ്.
വനിതാ ഉദ്യോഗാർത്ഥികളെയും പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), ബെഞ്ച്മാർക്ക് വൈകല്യമുള്ളവർ (പിഡബ്ല്യുബിഡി), സംവരണത്തിന് അർഹതയുള്ള മുൻ സൈനികരെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.