SSLC Exam Registration: ഇനി ഒരു ദിവസം മാത്രം… എസ്എസ്എൽസി പരീക്ഷാ രജിസ്ട്രേഷൻ തീയതി നാളെ അവസാനിക്കും
SSLC Exam Registration Last Date: 2026 മാർച്ച് അഞ്ച് മുതൽ 30 വരെയാണ് പരീക്ഷ ഇക്കൊല്ലത്തെ എസ്എസ്എൽസി നടക്കുന്നത്. ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ 13 വരെ നടക്കും. അപേക്ഷാ പ്രക്രിയയിൽ കൂടുതൽ വീഴ്ചകൾ വരുത്താതിരിക്കാൻ സ്കൂളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശത്തിൽ പറയുന്നുണ്ട്.
മാർച്ചിൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, ടിഎച്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നാളെ (ബുധൻ) അവസാനിക്കും. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് ഡിസംബർ മൂന്ന് വൈകിട്ട് അഞ്ച് മണി വരെയാണ് സമയം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സമയം നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചത്. നവംബർ 30 വരെ ആയിരുന്നു മുൻപ് സമയം അനുവദിച്ചിരുന്നത്.
സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്ന് രജിസ്ട്രേഷൻ നടപടികൾ അനുവദിച്ചിരുന്ന സമയത്ത് സമർപ്പിക്കാനാകാത്തതിനെ തുടർന്നാണ് ഈ വീണ്ടും തീയതി നീട്ടികൊണ്ട് ഉത്തരവിറക്കിയത്. രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ബാക്കിയുള്ള വിദ്യാർത്ഥികളും സ്കൂളുകളും നിർദ്ദിഷ്ട സമയത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നാണ് പരീക്ഷാ ഭവൻ സെക്രട്ടറിയുടെ നിർദ്ദേശം.
ALSO READ: വേഗം തിരുത്തിക്കോ… ജെഇഇ മെയിൻ അപേക്ഷ തിരുത്താൻ ഇന്നുമുതൽ അവസരം
2026 മാർച്ച് അഞ്ച് മുതൽ 30 വരെയാണ് പരീക്ഷ ഇക്കൊല്ലത്തെ എസ്എസ്എൽസി നടക്കുന്നത്. ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ 13 വരെ നടക്കും. അപേക്ഷാ പ്രക്രിയയിൽ കൂടുതൽ വീഴ്ചകൾ വരുത്താതിരിക്കാൻ സ്കൂളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശത്തിൽ പറയുന്നുണ്ട്. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ നടക്കും.
പരീക്ഷയുടെ മൂല്യനിർണയം 2026 ഏപ്രിൽ ഏഴ് മുതൽ 25 വരെ നടക്കും. ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്ന തീയതി മെയ് എട്ടിനാണ്. ഗൾഫ് മേഖലയിൽ ഏഴ് കേന്ദ്രങ്ങളും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ മൂവായിരത്തോളം കേന്ദ്രങ്ങളിലാണ് ഇക്കുറി പരീക്ഷ നടക്കുന്നത്. 4,25,000 വിദ്യാർത്ഥികളാണ് മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്.