AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

JEE Main 2026: വേ​ഗം തിരുത്തിക്കോ… ജെഇഇ മെയിൻ അപേക്ഷ തിരുത്താൻ ഇന്നുമുതൽ അവസരം

JEE Main 2026 Exam: ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. രണ്ട് ദിവസത്തേക്ക് മാത്രമാണ് ഈ അവസരം ലഭിക്കുക. മാറ്റങ്ങൾ വരുത്താൻ വിദ്യാർത്ഥികൾക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

JEE Main 2026: വേ​ഗം തിരുത്തിക്കോ… ജെഇഇ മെയിൻ അപേക്ഷ തിരുത്താൻ ഇന്നുമുതൽ അവസരം
Jee Main 2026
neethu-vijayan
Neethu Vijayan | Published: 01 Dec 2025 14:48 PM

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ജോയിന്റ് എൻട്രൻസ് എക്സാം (ജെഇഇ) മെയിൻ 2026 പരീക്ഷയുടെ അപേക്ഷ ഫോമിൽ തിരുത്തൽ വരുത്താൻ വിദ്യാർത്ഥികൾക്ക് അവസരം. ഡിസംബർ ഒന്നു (ഇന്ന്) മുതൽ മാറ്റങ്ങൾ വരുത്താനാകും. ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. രണ്ട് ദിവസത്തേക്ക് മാത്രമാണ് ഈ അവസരം ലഭിക്കുക. മാറ്റങ്ങൾ വരുത്താൻ വിദ്യാർത്ഥികൾക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

അപേക്ഷയിൽ അവരവരുടെ പേര്, മാതാപിതാക്കളുടെ പേര്, 10, 12 ക്ലാസുകളിലെ വിദ്യാഭ്യാസ വിവരങ്ങൾ, യോഗ്യതാ, സംസ്ഥാന കോഡ്, ജനനത്തീയതി (DOB), ലിംഗം, വിഭാഗം (ഭിന്നശേഷി അല്ലെങ്കിൽ ഉപവിഭാഗം ഉൾപ്പെടെ) ഒപ്പ്, തിരഞ്ഞെടുത്ത പേപ്പർ, പരീക്ഷാകേന്ദ്രം എന്നിവയിലാണ് മാറ്റം വരുത്താം. മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി, സ്ഥിരമായ വിലാസം അല്ലെങ്കിൽ നിലവിലെ വിലാസം അടിയന്തര കോൺടാക്ട് വിവരങ്ങൾ, ഫോട്ടോ എന്നിവ മാറ്റാൻ കഴിയില്ല.

ALSO READ: 39,300 മുതല്‍ ശമ്പളം, ഡിഗ്രിയുണ്ടെങ്കില്‍ സര്‍വകലാശാലകളില്‍ അസിസ്റ്റന്റാകാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

മാറ്റങ്ങൾ വരുത്താൻ ചെയ്യേണ്ടത്

ഘട്ടം 1: jeemain.nta.nic.in സന്ദർശിച്ച് “ലോഗിൻ” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ഘട്ടം 2: ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും അല്ലെങ്കിൽ ജനനത്തീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

ഘട്ടം 3: ലോഗിൻ ചെയ്ത ശേഷം, അപേക്ഷാ ഫോം കാണാനാകും.

ഘട്ടം 4: നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന വിവരങ്ങൾ തിരഞ്ഞെടുത്ത് തിരുത്തലുകൾ വരുത്തുക.

ഘട്ടം 5: എല്ലാ മാറ്റങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം സമർപ്പിക്കുക.