UGC NET 2024 Notification: നെറ്റ് കിട്ടിയില്ലേ… അടുത്ത പരീക്ഷ ഉടനെത്തും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ…
UGC NET December session 2024 Notification: യു ജി സി നെറ്റ് 2024 വിജ്ഞാപനത്തോടൊപ്പം, അപേക്ഷാ ഫോമും പ്രധാനപ്പെട്ട തീയതികളും റിലീസ് ചെയ്യും എന്നാണ് വിവരം.
ന്യൂഡൽഹി: ഡിസംബർ സെഷൻ യു ജി സി നെറ്റ് പരീക്ഷ ഇത്തവണ പാസാകാത്തവർ വിഷമിക്കേണ്ട നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഡിസംബർ സെഷനുള്ള UGC നെറ്റ് വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് വിവരം. മുൻകാല ട്രെൻഡുകൾ അനുസരിച്ച്, യുജിസി നെറ്റ് 2024 വിജ്ഞാപനം സെപ്റ്റംബറിൽ പുറത്തിറങ്ങും.
എന്നാലും, ഡിസംബർ സെഷനിലെ യു ജി സി നെറ്റ് വിജ്ഞാപനത്തിൻ്റെ പ്രഖ്യാപന തീയതിയും സമയവും സംബന്ധിച്ച് ഇതുവരെ ഒരു വിവരവും ഉണ്ടായിട്ടില്ല. യു ജി സി നെറ്റ് 2024 വിജ്ഞാപനത്തോടൊപ്പം, അപേക്ഷാ ഫോമും പ്രധാനപ്പെട്ട തീയതികളും റിലീസ് ചെയ്യും എന്നാണ് വിവരം. അപേക്ഷാ പ്രക്രിയയിൽ രജിസ്ട്രേഷൻ, അപേക്ഷാ ഫോം പൂരിപ്പിക്കൽ, നിർദ്ദിഷ്ട രേഖകൾ അപ്‌ലോഡ് ചെയ്യൽ, ഫീസ് അടയ്ക്കൽ എന്നിവ ഉൾപ്പെടുന്നു.
ALSO READ – അധികം പണം മുടക്കാതെ യു കെയിൽ രജിസ്ട്രേഡ് നേഴ്സ് ആകാം… വഴി എളുപ്പം
കഴിഞ്ഞ ദിവസങ്ങളിലാണ് ജൂൺ സെഷന്റെ ഫലം പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് 21, 22, 23 തീയതികളിൽ നടന്ന പരീക്ഷകളുടെ ഉത്തരസൂചിക അതിനു മുമ്പേ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ പരീക്ഷ ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 5 വരെയാണ് നടന്നത്.
നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ജൂനിയർ റിസർച്ച് ഫെലോഷിപ്പിനു പരിഗണിക്കുകയും അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളിലേക്ക് നിയമിക്കുകയും ചെയ്യും. ഫലത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ്- ugcnet.nta.ac.in സന്ദർശിക്കാവുന്നതാണ് .