AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UPSC CSE Prelims Result 2025: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലമെത്തി

UPSC preliminary result 2025: സാധാരണയായി പ്രിലിമിനറി പരീക്ഷ കഴിഞ്ഞ് ഏകദേശം 15 ദിവസത്തിനകം ആണ് ഫലം പ്രഖ്യാപിക്കാറുള്ളത്. ഈ വർഷവും പതിവ് തെറ്റിക്കാതെ തന്നെ കൃത്യസമയത്ത് ഫലം എത്തി. പ്രിലിമിനറി പാസായവർ ഇനി സിവിൽ സർവീസസ് മെയിൻ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കണം. ഓഗസ്റ്റ് 22 നാണ് മെയിൻ പരീക്ഷ ആരംഭിക്കാൻ സാധ്യതയുള്ളത്.

UPSC CSE Prelims Result 2025: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലമെത്തി
Upsc 2025Image Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 11 Jun 2025 21:47 PM

ന്യൂഡൽഹി: ഈ വർഷത്തെ യുപിഎസ്‍സി സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകിട്ട് യു പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ വർഷം മെയ് 25 നായിരുന്നു പരീക്ഷ നടന്നത്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകൾ ആയ upsc.gov.in അല്ലെങ്കിൽ upsconline.nic.in സന്ദർശിച്ച് ഫലം പരിശോധിക്കാം.

പിഡിഎഫ് രൂപത്തിലാണ് ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ മെയിൻ പരീക്ഷ എഴുതാൻ യോഗ്യത നേടിയവരുടെ റോൾ നമ്പറുകൾ കാണാം. സാധാരണയായി പ്രിലിമിനറി പരീക്ഷ കഴിഞ്ഞ് ഏകദേശം 15 ദിവസത്തിനകം ആണ് ഫലം പ്രഖ്യാപിക്കാറുള്ളത്. ഈ വർഷവും പതിവ് തെറ്റിക്കാതെ തന്നെ കൃത്യസമയത്ത് ഫലം എത്തി. പ്രിലിമിനറി പാസായവർ ഇനി സിവിൽ സർവീസസ് മെയിൻ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കണം. ഓഗസ്റ്റ് 22 നാണ് മെയിൻ പരീക്ഷ ആരംഭിക്കാൻ സാധ്യതയുള്ളത്. ഫലം പ്രസിദ്ധീകരിച്ചതിനു ശേഷം കട്ട് ഓഫ് മാർക്കുകളും ഉത്തരസൂചികയും പിന്നീട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

 

ഫലം പരിശോധിക്കുന്നത് എങ്ങനെ

 

  • യു പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക
  • ഈ വർഷത്തെ പരീക്ഷാഫലം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • അപ്പോൾ തുറന്നുവരുന്ന പിഡിഎഫ് സ്ക്രീനിൽ രജിസ്ട്രേഷൻ നമ്പർ ഉണ്ടോ എന്ന് പരിശോധിക്കുക
  • ആവശ്യമെങ്കിൽ പിഡിഎഫ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യാം

979 ഒഴിവുകളിലേക്കാണ് ഈ വർഷം പരീക്ഷ നടത്തിയത്. 10 ലക്ഷത്തിലേറെ പേർ പരീക്ഷ എഴുതിയിട്ടുണ്ടെന്നാണ് കണക്ക്. ഒരു തെറ്റായ ഉത്തരത്തിനും നെഗറ്റീവ് മാർക് ഉണ്ടായിരിക്കുന്ന രീതിയിലാണ് പരീക്ഷാ സംവിധാനം.