V S Achuthanandan: ബുധനാഴ്ച നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു; അഭിമുഖങ്ങള്‍ നടക്കും
PSC Exam Postponed: മൂന്ന് ദിവസം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും കെട്ടിടങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടും. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇന്നത്തെ ദിവസം അവധിയാണ്.

പിഎസ്‌സി, വിഎസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: ബുധനാഴ്ച (ജൂലൈ 23) നടത്താനിരുന്ന പബ്ലിക് സര്‍വീസ് കമ്മീഷന്റെ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമായതിനാലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.
മൂന്ന് ദിവസം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും കെട്ടിടങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടും. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇന്നത്തെ ദിവസം അവധിയാണ്.
മാറ്റിവെച്ച പരീക്ഷകള്‍
- പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍ ) (നേരിട്ടുള്ള നിയമനം-കാറ്റഗറി നമ്പര്‍ 8/2024)
- ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍ /ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍-പട്ടിക വര്‍ഗക്കാര്‍ക്ക് മാത്രം-കാറ്റഗറി നമ്പര്‍ 293/2024)
- കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷനിലെ ട്രേസര്‍, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍ – 736/2024)
തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. അതേസമയം, പിഎസ്‌സി അഭിമുഖങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. അഭിമുഖങ്ങളുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൃത്യസമയത്ത് എത്തിച്ചേരാന്‍ ശ്രദ്ധിക്കുക.
അതേസമയം, വിഎസ് അച്യുതാനന്ദന്റെ സംസ്‌കാരം ആലപ്പുഴ വലിയ ചുടുകാട്ടില്‍ ബുധനാഴ്ച നടക്കും. വിഎസിന്റെ സംസ്‌കാരം നടക്കുന്നതിനാല്‍ ബുധനാഴ്ച ആലപ്പുഴയില്‍ പൊതു അവധിയാണ്.