Haryana, Jammu Kashmir Election Result 2024 Today: എക്സിറ്റാകുമോ ബിജെപി; ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്, വോട്ടെണ്ണൽ ഇന്ന്

Election Results: ഹരിയാനയിൽ കോൺ​ഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നും ജമ്മു കശ്മീരിൽ കോൺ​ഗ്രസ് - നാഷണൽ കോൺഫറൻസ് സഖ്യം മുന്നേറുമെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

Haryana, Jammu Kashmir Election Result 2024 Today: എക്സിറ്റാകുമോ ബിജെപി; ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്, വോട്ടെണ്ണൽ ഇന്ന്

Image Credits: PTI

Updated On: 

08 Oct 2024 | 06:03 AM

ന്യൂഡൽഹി: ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്ന്. രാവിലെ 8 മണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങും. 9 മണിയോടെ ആദ്യ ഫല സൂചനകൾ ലഭിക്കും. 10 മണിയോടെ രണ്ടിടങ്ങളിലേയും ചിത്രം തെളിയും. ഹരിയാനയിൽ കോൺ​ഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നും ജമ്മു കശ്മീരിൽ കോൺ​ഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യം മുന്നേറുമെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഹരിയാനയിൽ കോൺ​ഗ്രസ് സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിം​ഗ് ഹൂഡ, കുമാരി ഷെൽജ എന്നിവരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നത്. ജമ്മു കശ്മീരിലും ഇരുമുന്നണികളുടെയും നീക്കങ്ങൾ സജീവമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ഹരിയാന ജമ്മു കശ്മീർ നിയമസഭാ ‍തെരഞ്ഞെടുപ്പ് ഇരുമുന്നണികൾക്കും നിർണായകമാണ്. ഇരു സംസ്ഥാനങ്ങളിലേയും 90 വീതം നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സർക്കാർ രൂപീകരിക്കാൻ കേവല ഭൂരിപക്ഷമായ 46 സീറ്റുകൾ വേണം. മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടന്ന ജമ്മുകശ്മീരിൽ 63.45 ശതമാനം പോളിം​​ഗും ഹരിയാനയിൽ 67.90 ശതമാനം പോളിം​ഗുമാണ് രേഖപ്പെടുത്തിയത്. ജമ്മു കശ്മീരിൽ തൂക്കുമന്ത്രി സഭയ്ക്കുള്ള സാധ്യതകളും സർവ്വേ ഫലങ്ങൾ പ്രവചിക്കുന്നുണ്ട്. സർക്കാർ രൂപീകരിക്കുന്നതിന് കോൺ​ഗ്രസ്- നാഷണൽ കോൺ​ഫറൻസ് സഖ്യത്തിന് പ്രതിസന്ധി നേരിട്ടാൽ പിന്തുണ പ്രഖ്യാപിക്കാൻ മടിക്കില്ലെന്നാണ് പിഡിപി കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം.

തൂക്കു മന്ത്രിസഭയ്ക്കുള്ള സാധ്യത തെളിഞ്ഞാൽ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ നിലപാടും അഞ്ച് അം​ഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള ​ലഫ്റ്റനന്റ് ​ഗവർണറുടെ നിലപാടും അദ്ദേഹത്തിന്റെ സവിശേഷാധികാരവുമെല്ലാം നിർണായക ഘടകങ്ങളാകും. എക്സിറ്റ് പോൾ ഫലങ്ങളെ പാടേ തള്ളുന്ന ബിജെപി അവസാന ഘട്ടത്തിലും സർക്കാർ രൂപീകരിക്കുമെന്ന പ്രതീക്ഷകൾ കെെവിടുന്നില്ല. ഹരിയാനയിൽ 15 മുതൽ 35 വരെ സീറ്റുകൾ മാത്രമേ ബിജെപിയ്ക്ക് ലഭിക്കൂ എന്നാണ് വിവിധ സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ജമ്മു മേഖലയിൽ ബിജെപിക്കും കശ്മീർ താഴ്വരയിൽ കോൺ​ഗ്രസ്- നാഷണൽ കോൺ​ഫറൻസ് സഖ്യത്തിനുമാണ് സർവ്വേ ഫലങ്ങളിൽ മുൻതൂക്കം.

കർഷക പ്രക്ഷോഭം, ​ഗുസ്തിതാരങ്ങളുടെ സമരം, ഏറ്റവുമൊടുവിൽ അമിത് ഷായുടെ യോ​ഗത്തിൽ നിന്നിറങ്ങി കോൺ​ഗ്രസ് ക്യാമ്പിലെത്തിയ അശോക് തൻവറിന്റെ നീക്കമടക്കം തിരിച്ചടിയാകാൻ സാധ്യതയുള്ള പലഘടകങ്ങളും ഹരിയാനയിൽ ബിജെപിയുടെ മുന്നിലുണ്ട്. 10 വർഷത്തിനിപ്പുറം തെരഞ്ഞെടുപ്പ് നടന്ന കശ്മീരിൽ കോൺ​ഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

Loading...
Unable to load recommendations.
Follow Us
Related Stories
By Election Result:: ബാങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിന് വിജയം; മഞ്ചൽപൂരിൽ ബി.ജെ.പിയും ദാതിയയിൽ കോൺഗ്രസും
Thiruvanchoor Radhakrishnan: തുടക്കം സ്കൂൾ ലീഡറായി, ഇന്ന് നിയമസഭയുടെ നാഥൻ; തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമ്പോൾ
Kerala Assembly Speaker Polls: നിയമസഭ ഇന്ന് വോട്ട് ചെയ്യും; സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ
16th Kerala Assembly MLAs Sworn In: ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഗഫൂർ; പതിനാറാം കേരള നിയമസഭയ്ക്ക് തുടക്കം
Kerala Assembly MLA Swearing-In 2026: പുതിയ സഭ, പുതിയ മുഖങ്ങള്‍! പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്‌
യുഡിഎഫ് സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആശംസ; സതീശന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് മോദി
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്