Actress Arrest: നടി അഞ്ചു കൃഷ്ണയും സഹസംവിധായകയുമടക്കം 8 പേർ ലഹരി ഉൽപ്പന്നങ്ങളുമായി അറസ്റ്റിൽ

Actress Anju Krishna Arrest: എട്ടുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് ഈ സംഘത്തെ പിടികൂടാൻ ആയത്...

Actress Arrest: നടി അഞ്ചു കൃഷ്ണയും സഹസംവിധായകയുമടക്കം 8 പേർ ലഹരി ഉൽപ്പന്നങ്ങളുമായി അറസ്റ്റിൽ

Anju Kishna Arrest

Published: 

06 Feb 2026 | 07:17 AM

ചെന്നൈ: യുവ നടി അഞ്ചു കൃഷ്ണ അടക്കം എട്ടുപേർ ലഹരി ഉത്പന്നങ്ങളുമായി ചെന്നൈയിൽ പിടിയിൽ. നടി അഞ്ചു കൃഷ്ണയെ കൂടാതെ തമിഴ് സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വിൻസി നിവേദ, യുവാക്കളായ വെങ്കിടേശ്വരൻ, കാർത്തിക് രാജ, യശ്വന്ത്, ശ്രീരാം, അൽവി ബിൻഷ എന്നിവരാണ് പിടിയിലായത്.ആറ് ഗ്രാം മെത്തഫിറ്റമിന്‍, ഏഴ് ഗ്രാം കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു.

എട്ടുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് ഈ സംഘത്തെ പിടികൂടാൻ ആയത്. തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോര്‍ജ് നായകനായ ‘ആരോ’ തുടങ്ങിയ സിനിമകളില്‍ അഞ്ജു കൃഷ്ണ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ലഹരി കേസുമായി ബന്ധപ്പെട്ട പോലീസിന്റെ പിടിയിലായ വിഘ്നേശ്വര്‍ എന്നയാളെ ചോദ്യം ചെയ്തതിലൂടെയാണ് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചത്. വെങ്കിടേഷ് കുമാർ എന്നയാളിൽ നിന്നാണ് ലഹരി വാങ്ങിയതെന്ന് വിഘ്നേശ്വറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തുടർ അന്വേഷണം നടത്തിയത്. ലഹരി വാങ്ങാൻ എന്ന വ്യാജേന പോലീസുകാർ മഫ്തിയിൽ വെങ്കിടേശ്വരനെ സമീപിക്കുകയായിരുന്നു. അങ്ങനെയാണ് എട്ട് പേരും വലയിലാവുന്നത്.

 

പാല്‍ എത്ര നാള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?
വൈറലായ ഓറഞ്ച് മസാലയും മസാല പൈനാപ്പിളും ഉണ്ടാക്കാം
അടുക്കളയിൽ നിന്ന് പാറ്റയെ തുരത്തണോ?
അച്ചാറും തക്കാളിയും ഫ്രിഡ്ജിൽ വയ്ക്കല്ലേ... ലിസ്റ്റ് ഇനിയും നീളും
ആ കളയുന്നത് പെട്രോളല്ലേ, ഇവന് വട്ടാണോ
പാര്‍ലമെന്റ് കവാടത്തില്‍ വീണു; ശശി തരൂരിന്റെ കാലിന്റെ എല്ലിന് പൊട്ടല്‍
തണ്ണിമത്തന്‍ ലോറിയില്‍ മുഴുവന്‍ സ്‌ഫോടകവസ്തുക്കള്‍; പാലക്കാട് സംഭവിച്ചത്‌
ഹൈഡ്രജന്‍ ബലൂണ്‍ സൂക്ഷിക്കണം; മുംബൈയില്‍ സംഭവിച്ചത് കണ്ടോ?