Nivin Pauly: മരണമില്ല, പ്രായം 8000 വർഷം! ആരാധകരെ അമ്പരപ്പിച്ച് നിവിൻ പോളിയുടെ പുതിയ അവതാരം

Nivin Pauly Reveals Details of His 8,000-Year-Old Character in Director Ram's Upcoming Film: ‘ഏഴ് കടൽ ഏഴ് മലൈ’ ഒരു വലിയ അനുഭവമായിരുന്നു എന്ന് നിവിൻ പറയുന്നു. ‘പേരൻപ്’ കണ്ടതിന് ശേഷം സംവിധായകൻ റാമിനെ നേരിൽ കണ്ടിരുന്നു. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു അങ്ങനെയാണ് ഈ സിനിമയിൽ എത്തുന്നത്

Nivin Pauly: മരണമില്ല, പ്രായം 8000 വർഷം! ആരാധകരെ അമ്പരപ്പിച്ച് നിവിൻ പോളിയുടെ പുതിയ അവതാരം

നിവിൻ പോളി (ഏഴു കടൽ ഏഴ് മലൈ)

Published: 

23 Sep 2026 | 08:12 PM

മലയാള സിനിമയുടെ ഹിറ്റ് മേക്കർ എന്ന പദവിയിലേക്ക് വിണ്ടും തിരിച്ചെത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം നിവിൻ പോളി. മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ എന്ന റെക്കോർഡ് ഇപ്പോൾ അദ്ദേഹത്തിൻ്റെ കൂടി പേരിലാണ്. മലയാളത്തിന് പുറമെ തമിഴിലും സജീവമാവുകയാണ് താരം. പേരൻപ്, തങ്കമീങ്കൾ തുടങ്ങിയ സിനിമകളുടെ സംവിധായകൻ റാമിൻ്റെ സംവിധാനത്തിൽ നിവിൻ പോളി സൂരി, അഞ്ജലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ഏഴ് കടൽ ഏഴ് മലൈ’ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തെ കുറിച്ചും ഹിറ്റുകളിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും സംസാരികുകയാണ് ഇപ്പോൾ നിവിൻ

ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമയുടെ വിജയത്തെ കുറിച്ചായിരുന്നു ആദ്യം തന്നെ നിവിൻ പറഞ്ഞത്. സിനിമ പ്രേക്ഷകരുമായി അടുപ്പം ഉണ്ടാക്കി എന്ന് അദ്ദേഹം പറയുന്നു. പലരും രണ്ടും മൂന്നും തവണ തീയാറ്ററുകളിൽ പോയി സിനിമ കണ്ടു. അത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. റൂൂട്ടടായ കഥാപാത്രങ്ങളാണ് സിനിമയിൽ ഉണ്ടായിരുന്നത്. ആളുകൾക്ക് കഥാപാത്രങ്ങൾ അവരുടെ ജീവിതവുമായി തന്നെ ചേർന്നു നിൽക്കുന്നത് പോലെ തോന്നി. അതിൻ്റെ എല്ലാ ക്രെഡിറ്റും സംവിധായകൻ ഗിരീഷ് എ.ഡിക്കാണെന്നും നിവിൻ പറയുന്നു. അദ്ദേഹത്തിന് അധികം ഡ്രാമ ഇഷ്ടമല്ല., സുഹൃത്തൂക്കളോടൊക്കെ നമ്മൾ ഏത് രീതിയിലാണോ പെരുമാറുക ആ നിലയിൽ അഭിനയിച്ചാൽ മതിയെന്നാണ് ഗിരീഷ് പറയാറുള്ളത് എന്നും നിവിൻ പറയുന്നു.

പ്രേക്ഷകർ നിവിൻ പോളി എന്ന അഭിനയതാവിൽ നിന്നും എന്താണ് ആഗ്രഹിക്കുന്നത് എന്നതിൽ ധാരണയുണ്ടോ എന്ന അവതാരകൻ്റെ ചോദ്യത്തിന് ‘ഇപ്പോ കറക്ടാ പുരിയിത്’ എന്നായിരുന്നു നിവിൻ്റെ മറുപടി. ‘സർവം മായ’ എന്ന സിനിമയുടെ റിലീസിന് ശേഷം നിരവധി മെസേജുകൾ വന്നിരുന്നു. ‘ഇങ്ങനെയുള്ള സിനിമകളാണ് നിവിനിൽ നിന്നും ആഗ്രഹിക്കുന്നത്’ എന്ന തരത്തിലുള്ള നിരവധി സന്ദേശങ്ങളാണ് ലഭിച്ചത്. എന്നാൽ അഭിനയതാവ് എന്ന നിലയിൽ വളരണം എങ്കിൽ എല്ലാതരം സിനികളും ചെയ്യേണ്ടതായി വരും അത്തരത്തിൽ തീർത്തും വ്യത്യസ്തമായ ഒരു സിനിമയാണ് ഏഴ് കടൽ ഏഴ് മലൈ എന്ന് നിവിൻ പറയുന്നു.

Also Read: Actress ambika: താൻ പണം മോഷ്ടിച്ചിട്ടില്ല, രാധ എനിക്ക് 97 കോടി തരാൻ ഉണ്ട്; നടി അംബിക

സിനിമയിലെ ഓരോ കഥാപാത്രവും വ്യത്യസ്തമാണ്. നിരവധി ലയറുകളുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ ഉള്ളത്. കൂടാതെ ഒരുപാട് അനിമൽ ക്യാരക്ടേഴ്സും സിനിമയിൽ ഉണ്ട്. പടം പൂർണമായി കണ്ടുതീരുമ്പോഴാണ് ഈ മൃഗങ്ങൾ എങ്ങനെയാണ് സിനിമയുമായി കണക്ടാകുന്നത് എന്ന് വ്യക്തമാവുക. ഈ സിനിമ തനിക്ക് ഒരു വലിയ അനുഭവമായിരുന്നു എന്നും നിവിൻ പറയുന്നുണ്ട്. ‘പേരൻപ്’ കണ്ടതിന് ശേഷം സംവിധായകൻ റാമിനെ നേരിൽ കണ്ടിരുന്നു. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു അങ്ങനെയാണ് ഈ സിനിമയിൽ എത്തുന്നത്.

മരണമില്ലാത്ത ഒരു കഥാപാത്രമായാണ് സിനിമയിൽ നിവിൻ എത്തുന്നത്. 8000 വർഷത്തോളം ജീവിച്ചിരിക്കുന്ന ഒരു കഥാപത്രത്തെയാണ് അഭിനയിച്ച് ഫലിപ്പിക്കേണ്ടത്. നമുക്ക് അതിനെ കുറിച്ച് ചിന്തിക്കാനാകില്ല. എന്നാൽ സംവിധായകൻ റാമിന് കഥാപാത്രത്തെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ മികച്ച പിന്തുണയാണ് ഇത്തരം ഒരു കഥാപാത്രമകാൻ തന്നെ സഹയിച്ചത് എന്നും നിവിൻ പോളീ പറഞ്ഞൂ. സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഒക്ടോബർ ഒന്നിനാണ് സിനിമ തീയറ്ററുകളിൽ എത്തുന്നത്.

English Summary

Nivin Pauly discussed his recent Malayalam blockbuster Bethlehem Kudumba Unit and revealed exciting details about his upcoming Tamil film Ezhu Kadal Ezhu Malai, where he plays an 8,000-year-old immortal character.

Loading...
Unable to load recommendations.
Follow Us
ചീത്ത കൊഴുപ്പ് കത്തിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
7500mAh ബാറ്ററിയും നാല് 50MP ക്യാമറകളും ഉണ്ട്!
ദോശ മാവ് തലേന്ന് അരയ്ക്കേണ്ട, 10 മിനിറ്റിൽ റെഡിയാക്കാം
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി