Nivin Pauly: ‘രണ്ട് വർഷം മുൻപെടുത്ത ആ തീരുമാനമാണ് എല്ലാം മാറ്റിമറിച്ചത്, തുടക്കം സർവം മായയിൽ’; വെളിപ്പെടുത്തി നിവിൻ പോളി
No More Confusion: Nivin Pauly Reveals the Secret Behind Choosing His Recent Blockbusters: കരിയറിൽ നമ്മുടെ സിനിമകൾ നന്നായി പോകുന്ന സമയത്ത് ചുറ്റുമുള്ളവരിൽ നിന്നും നിരവധി അഭിപ്രായങ്ങൾ ഉയരും. അത് പലപ്പോഴും ആശയക്കുഴപ്പത്തിലാക്കാറുണ്ട്. അങ്ങനെ ആശയക്കുഴപ്പത്തോടെ എടുക്കുന്ന തീരുമാനങ്ങലെല്ലാം തെറ്റുകയും ചെയ്യും. അനാവശ്യമായ ബഹളങ്ങൾ ഒഴിവാക്കുകയാണ് അതിനുള്ള പരിഹാരമെന്ന് നിവിൻ പറയുന്നു

നിവിൻ പോളി
സിനിമയെ സമീക്കുന്നതും, സിനിമ തിരഞ്ഞെടുക്കുന്നതും സംബന്ധിച്ച് രണ്ട് വർഷം മുൻപ് താനെടുത്ത നിർണ്ണായക തീരുമാനമാണ് പിന്നീട് വലിയ വിജയങ്ങൾ സമ്മാനിച്ചത് എന്ന് തുറന്ന് പറഞ്ഞ് നിവിൻ പോളി. ‘ഏഴ് കടൽ ഏഴ് മലൈ” എന്ന തമിഴ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സുധീർ ശ്രീനിവസന് നൽകിയ അഭിമുഖത്തിലാണ് സിനിമാ ജീവിതത്തിലെ ഒരു ഘട്ടത്തിൽ താനെടുത്ത ഒരു തീരുമാനത്തെ കുറിച്ച് നിവിൻ വെളിപ്പെടുത്തിയത്. ആ തീരുമാനം ശരിയായിരുന്നു എന്ന് സർവം മായയുടെയും, ബെത്ലഹേം കുടുംബ യൂണിറ്റിൻ്റെയും വലിയ വിജയങ്ങൾ തെളിയിച്ചു എന്നും നിവിൻ പറഞ്ഞൂ.
നേരത്തെ ഒരു സിനിമ ചെയ്യുന്നതിന് മുൻപ് തൻ്റെ കൂടെയുള്ള ആളുകളാണ് അതിനെ കുറിച്ചുള്ള ചർച്ചകൾ നടത്തിയിരുന്നത്. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട് തിരുനങ്ങൾ സ്വയം കൈക്കൊള്ളും എന്ന നിലയിലേക്ക് താൻ മാറുകയായിരുന്നു എന്ന് നിവിൻ പറയുന്നു. സിനിമക്ക് വേണ്ടി മറ്റുള്ളവർ ചർച്ചകൾ നടത്തുമ്പോൾ അവിടെ എന്താണ് സംഭവിക്കുന്നത് എന്നതിൽ നമുക്ക് ഒരു ആശയക്കുഴപ്പം ഉണ്ടാകം. രണ്ട് വർഷം മുൻപ് തീരുമാനങ്ങൾ ഇനി സ്വയം കൈക്കൊള്ളും എന്ന് ഉറപ്പിച്ചു. അത്തരത്തിൽ ആദ്യമെടുത്ത തീരുമാനമാണ് ‘സർവം മായ’ എന്ന് നിവിൻ തുറന്നു പറയുന്നു.
Also Read: Nivin Pauly: മരണമില്ല, പ്രായം 8000 വർഷം! ആരാധകരെ അമ്പരപ്പിച്ച് നിവിൻ പോളിയുടെ പുതിയ അവതാരം
മുൻപ് കഥയും സിനിമയും മറ്റുള്ളവരുമായി ചർച്ച ചെയ്യുമായിരുന്നു. അത്തരം ചർച്ചകളാണ് വേണ്ടെന്നുവച്ചത്. “കഥ കേട്ടു കഴിഞ്ഞ്, അതിനെ കുറിച്ച് നമുക്കൊരു തോന്നലുണ്ടാകുമല്ലോ, അതിനനുസരിച്ചാണ് ഇപ്പോൾ സിനികൾ തിരഞ്ഞെടുക്കുന്നത്. എല്ലാ തീരുമാനങ്ങളും സ്വന്തമായി എടുക്കാൻ തുടങ്ങി, സർവം മായയും, ബെത്ലഹേം കുടുംബ യൂണിറ്റുമെല്ലാം ആ നിലയിൽ എടുത്ത തീരുമാനങ്ങളാണ്. അതിനാൽ ഞാനിപ്പോൾ ഹാപ്പിയാണ്” നിവിൻ പറഞ്ഞു.
കരിയറിൽ നമ്മുടെ സിനിമകൾ നന്നായി പോകുന്ന സമയത്ത് ചുറ്റുമുള്ളവരിൽ നിന്നും നിരവധി അഭിപ്രായങ്ങൾ ഉയരും. അത് പലപ്പോഴും ആശയക്കുഴപ്പത്തിലാക്കാറുണ്ട്. അങ്ങനെ ആശയക്കുഴപ്പത്തോടെ എടുക്കുന്ന തീരുമാനങ്ങലെല്ലാം തെറ്റുകയും ചെയ്യും. അനാവശ്യമായ ബഹളങ്ങൾ ഒഴിവാക്കുകയാണ് അതിനുള്ള പരിഹാരമെന്ന് നിവിൻ പറയുന്നു. സ്വന്തം തീരുമാനത്തിൽ ചെയ്ത ഒരു സിനിമ പരാജയപ്പെട്ടാൽ അതിൽ ആരെയും കുറ്റം പറയേണ്ട കാര്യമില്ല. അത്തരം കാര്യങ്ങളും സ്വയം ഉൾക്കൊള്ളാൻ സാധിക്കണമെന്നും താരം കൂട്ടിച്ചേർത്തു.
തൻ്റെ സിനിമകളിലെ ഏജ് ഗ്യാപ്പ് പ്രണയങ്ങളെ കുടിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടി നിവിൻ പറയുന്നുണ്ട്. സർവം മായ, ബെത്ലഹേം കുടുംബ യൂണിറ്റ് തുടങ്ങിയ സിനികളിൽ ഏജ് ഗ്യാപ്പ് പ്രണയം കാണാം, ‘ഏഴ് കടൽ ഏഴ് മലൈ’ എന്ന സിനിമയിൽ ആയിരക്കണക്കിന് വർഷങ്ങളാണ് പ്രായ വ്യത്യാസം എന്നായിരുന്നു അവതാരകൻ ചൂണ്ടിക്കാട്ടിയത് “ഇനി യാരും അന്തമാതിരി പടം പണ്ണക്കൂടാത്, ഏജ് ഗ്യാപ്പിലെ എല്ലാ ക്യാറ്റഗറിയും നാൻ കവർ പണ്ണീയാച്ച്” എന്നായിരുന്നു ചിരിച്ചുകൊണ്ട് നിവിൻ്റെ മറുപടി.
English Summary
Nivin Pauly revealed that trusting his own instincts over others’ opinions two years ago led to the success of recent hits like Sarvam Maya. He also playfully addressed his on-screen age-gap romances.