Aarti Ravi Mohan: കുട്ടികളെ ഇറക്കി ഇനി ഇത്തരത്തിലുള്ള നാടകം കളിക്കരുത്, ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്ക്ക് വിമർശനം

Aarti Ravi Mohan cyber attack:വർ പങ്കുവെച്ച ഒരു പോസ്റ്റിനു താഴെയാണ് ഇപ്പോൾ ഗുരുതരമായി ആളുകൾ വന്ന് ആക്രമണം നടത്തുന്നത്. രണ്ടു പുലിക്കുട്ടികളുടെ അമ്മയാണ് താൻ. നിശബ്ദത പാലിക്കുന്നത് ഒരിക്കലും എന്റെ പോരായ്മയായി കാണരുത് എന്നിങ്ങനെയുള്ള വാക്കുകൾ ആയിരുന്നു ആരതി രവി മോഹൻ പങ്കുവെച്ചത്. ഇതിന് താഴെ ആളുകൾ അവരെ വിമർശിച്ചുകൊണ്ടിരിക്കുകയാണ്.......

Aarti Ravi Mohan: കുട്ടികളെ ഇറക്കി ഇനി ഇത്തരത്തിലുള്ള നാടകം കളിക്കരുത്, ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്ക്ക് വിമർശനം

Aarti Ravi Mohan

Updated On: 

19 May 2026 | 01:30 PM

നടൻ രവി മോഹൻ ഭാര്യ ആരതിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ കഴിഞ്ഞദിവസം ആണ് വെളിപ്പെടുത്തിയത്. തന്റെ രണ്ടു മക്കളെ കാണാൻ പോലും തനിക്ക് അനുവാദമില്ല എന്നും സ്കൂളിൽ ചെന്ന് കാണാമെന്ന് കരുതി കഴിഞ്ഞാൽ അവിടെയൊക്കെ ബോഡിഗാർഡിനെ അയയ്ക്കും എന്നാൽ അവർക്ക് എന്റെ പണം മാത്രം മതി എന്നിങ്ങനെയുള്ള നിരവധി ഗുരുതരമായ ആരോപണങ്ങളാണ് രവി മോഹൻ ഉന്നയിച്ചിരുന്നത്.

പിന്നാലെ ഭാര്യ ആരതിയുടെ അമ്മ രവി മോഹന്റെ ആരോപണങ്ങൾക്കെതിരെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ അപ്പോഴും സോഷ്യൽ മീഡിയ അടക്കം അന്വേഷിച്ചത് ആരതി രവി മോഹനെയാണ്. അമ്മ അല്ലല്ലോ ഇതിനൊന്നും മറുപടി നൽകേണ്ടത് ആരതി എന്തുകൊണ്ട് മറുപടി നൽകിയില്ല എന്ന് വിമർശനം ഉയർന്നിരുന്നു. രവി മോഹന്റെ ഈ തുറന്നു പറച്ചിൽ ശേഷം പൊതുവിൽ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള ആരതി പിന്നീട് ഒരു രീതിയിലുള്ള പോസ്റ്റുകളോ സ്റ്റോറികളോ പോലും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ല.

ALSO READ:” ഭാര്യയും ഭർത്താവുമായാൽ ഒരു അക്കൗണ്ട് അല്ലേ ഉണ്ടാവുക”; രവി മോഹന്റെ ആരോപണത്തിന് മറുപടിയുമായി ആരതിയുടെ അമ്മ

രണ്ടു പുലിക്കുട്ടികളുടെ അമ്മയാണ് താനെന്ന് ആരതി

എന്നാൽ ഈ പ്രശ്നം ഉണ്ടാകുന്നതിന് മണിക്കൂറുകൾക്കു മുൻപ് അവർ പങ്കുവെച്ച ഒരു പോസ്റ്റിനു താഴെയാണ് ഇപ്പോൾ ഗുരുതരമായി ആളുകൾ വന്ന് ആക്രമണം നടത്തുന്നത്. രണ്ടു പുലിക്കുട്ടികളുടെ അമ്മയാണ് താൻ. നിശബ്ദത പാലിക്കുന്നത് ഒരിക്കലും എന്റെ പോരായ്മയായി കാണരുത് എന്നിങ്ങനെയുള്ള വാക്കുകൾ ആയിരുന്നു ആരതി രവി മോഹൻ പങ്കുവെച്ചത്. ഇതിന് താഴെ ആളുകൾ അവരെ വിമർശിച്ചുകൊണ്ടിരിക്കുകയാണ്. അയാളുടെ മക്കളെ കാണാതിരിക്കാനും അതിന് അനുവദിക്കാതിരിക്കാൻ ഉള്ള യാതൊരു അർഹതയും നിങ്ങൾക്കില്ല ദയവായി രവി മോഹനെ അദ്ദേഹത്തിന്റെ മക്കളെ കാണാൻ അനുവദിക്കു എന്നാണ് ആളുകൾ പറയുന്നത്. മാത്രമല്ല ഇടയ്ക്കിടെ തന്റെ മക്കളുടെ ചിത്രങ്ങളുമായി ആരതി രവി ചില പോസ്റ്റുകൾ ഒക്കെ പങ്കുവെക്കാറുണ്ട് ഇതെല്ലാം അവസാനിപ്പിക്കണമെന്നാണ് ആളുകൾ പറയുന്നത്.

ഇത്തരം നാടകങ്ങൾ ഒഴിവാക്കണം നിങ്ങൾ ഒരു നല്ല അമ്മയാണെങ്കിൽ ഒരിക്കലും മക്കളെ മുന്നിൽ നിർത്തി സിമ്പതി നേടാൻ ശ്രമിക്കരുത്. അമ്മ എന്ന കാർഡ് തൂക്കിക്കൊണ്ട് ഒരിക്കലും വരരുത് അമ്മയ്ക്കുള്ള അതേ അധികാരം തന്നെ മക്കളിൽ അച്ഛനും ഉണ്ട് അയാളുടെ മാനസികാവസ്ഥ മനസ്സിലാക്കണം എന്നിങ്ങനെയാണ് ആളുകൾ വിമർശനം നടത്തുന്നത്. എന്നാൽ ഇതിനോട് ഒന്നും തന്നെ ആരതി ഇനിയും പ്രതികരണം നടത്തിയിട്ടില്ല. അതേസമയം തന്നെ മാത്രമാണ് അവർക്ക് വേണ്ടാത്തത് എന്നും തന്റെ പണം അവർക്ക് ആവശ്യമുണ്ട് എന്നും രവിമോഹൻ ആരോപിച്ചിരുന്നു.

വർഷവർഷം 50 ലക്ഷം രൂപയോളം തന്നെ മക്കളുടെ പഠനത്തിനുവേണ്ടി താനാണ് ചിലവാക്കുന്നത്. ഇത്രകാലം അധ്വാനിച്ചത് എനിക്ക് സ്വന്തമായി ഒരു അക്കൗണ്ട് പോലുമില്ല. ഒരു അക്കൗണ്ട് ഉണ്ടായിരുന്നു അത് മ്യൂച്ചൽ അക്കൗണ്ട് ആയിരുന്നു എന്നാൽ അതും അവർ അപഹരിച്ചു. ഇപ്പോൾ താൻ താമസിക്കുന്നത് ഒരു വാടകവീട്ടിലാണ്. എന്നാൽ രവിമോഹിന്റെ ഈ ആരോപണത്തിന് ഒരു ഭാര്യയും ഭർത്താവുമായാൽ പിന്നെ നിന്റെ അക്കൗണ്ട് എന്റെ അക്കൗണ്ട് എന്നൊക്കെ ഉണ്ടോ എന്നാണ് ആരതിയുടെ അമ്മയുടെ ചോദ്യം ഇനി ഇപ്പോൾ മാറിയോ എന്ന് അറിയില്ല എന്നൊക്കെയുള്ള വാദങ്ങളാണ് അവർ ഉയർത്തുന്നത്.

ENGLISH SUMMARY

aarti ravi mohan getting criticized in social media on her latest post about sons. Says you dont have right to do like this to ravi mohan. give him divorce.

Follow Us
Related Stories
Jean Paul Lal: “സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ശബ്ദം കേട്ടാണ് ഞാൻ ഉറങ്ങുന്നത്”: പാട്ടിനെക്കാൾ ഇഷ്ടം ലോക സഞ്ചാരിയുടെ ശബ്ദമെന്ന് ജീൻ പോൾ ലാൽ
Actress Lissy : ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍! ഒപ്പം കല്യാണിയും പ്രിയദര്‍ശനും
Shwetha Menon: നിർബന്ധിച്ച് ഒപ്പിടിച്ചു ; ശ്വേതാ മേനോനെ കെണിയിൽ ആക്കി; വെളിപ്പെടുത്തലുമായി പ്രിയങ്ക അനൂപ്
അന്നത്തെ പരിപാടിയില്‍ അധ്യക്ഷന്‍ മണിയാശാന്‍, ആകെ വെപ്രാളമായി! ഒടുവില്‍ അത് സംഭവിച്ചു, തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്
AMMA Controversy : പിന്നോട്ടില്ല, തൻ്റെ പോരാട്ടം മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെതിരെ : ശ്വേത മേനോന്‍
Ansiba Hassan: മമ്മൂട്ടിയും മോഹൻലാലും പരസ്യമായി അത് പറയട്ടെ; ശ്വേതയെ വിടാതെ അൻസിബ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
സമ്പത്തും വിജയവും! മഹാലക്ഷ്മിക്ക് ഈ വഴിപാടുകൾ നടത്തു
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം