AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nivin Pauly: ‘എടാ തീര്‍ന്നിട്ടില്ല, ഞാന്‍ തുടങ്ങീട്ടേ ഉള്ളു; നിവിന്‍ ശരിക്കും രണ്ടും കല്‍പ്പിച്ചാ’; നിവിൻ പോളിയെ കുറിച്ച് ആര്യന്‍ രമണി

Nivin Pauly’s Stunning Transformation: അമ്പരപ്പിക്കുന്ന മേക്കോവര്‍ കൊണ്ട് ആരാധകരെ കൈയടിപ്പിച്ച താരത്തിന്റെ പുതിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ തിരുച്ചുവരവിനെ കുറിച്ച് പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ആര്യന്‍ രമണി ഗിരിജാവല്ലഭന്‍.

Nivin Pauly: ‘എടാ തീര്‍ന്നിട്ടില്ല, ഞാന്‍ തുടങ്ങീട്ടേ ഉള്ളു; നിവിന്‍ ശരിക്കും രണ്ടും കല്‍പ്പിച്ചാ’; നിവിൻ പോളിയെ കുറിച്ച് ആര്യന്‍ രമണി
Nivin PaulyImage Credit source: facebook
sarika-kp
Sarika KP | Published: 28 Feb 2025 11:38 AM

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടൻ നിവിൻ പോളി. വീണ്ടും ഒരു തിരിച്ചുവരവിന്റെ പാതയിലാണ് താരം. ഇതിനു മുന്നോടിയായി താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പല ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടിയിരുന്നു. അമ്പരപ്പിക്കുന്ന മേക്കോവര്‍ കൊണ്ട് ആരാധകരെ കൈയടിപ്പിച്ച താരത്തിന്റെ പുതിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ തിരുച്ചുവരവിനെ കുറിച്ച് പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ആര്യന്‍ രമണി ഗിരിജാവല്ലഭന്‍.

ഡിയർ സ്റ്റുഡന്റ് എന്ന സെറ്റിൽ വച്ചാണ് നിവിനെ നേരിൽ‌‌ കണ്ടത്. ഇതിനു ശേഷം നിവിന്റെ ഫ്ലാറ്റിൽ വച്ച് കണ്ടതും ആര്യൻ ഫെയ്‌സ്ബുക്കിലൂടെ പങ്കുവയ്ക്കുന്നുണ്ട്. കഴിഞ്ഞ കുറേ നാളുകളായി താൻ കാണുന്ന നിവിൻ പോളി അല്ല കണ്ടതെന്നും കണ്ണിൽ ഒരു പുതു വെളിച്ചമാണ് കാണാൻ സാധിച്ചതെന്നും സംവിധായകൻ പറയുന്നു. നിവിൻ ശരിക്കും രണ്ടും കൽപ്പിച്ചാണെന്നും താൻ ആഗ്രഹിക്കുന്ന നിവിൻ പോളിയേ കാണാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:കള്ളപ്പണം വെളുപ്പിക്കൽ സ്റ്റാർ! വാർത്തസമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് ധ്യാൻ ശ്രീനിവാസൻ

ലൊക്കേഷനിൽ വച്ച കണ്ട തന്നോട് ഈ മാറ്റം കണ്ട് ഞെട്ടേണ്ടെന്നും. രണ്ട് മാസത്തിനു ശേഷം നോക്കിക്കോ എന്നും നിവിൻ പറഞ്ഞെന്നാണ് ആര്യൻ പറയുന്നത്. ഇതിനു ശേഷം താൻ പിന്നീട് കാണുന്നത് രണ്ട് മാസത്തിന്‌ ശേഷം നിവിന്റെ പുതിയ ഫ്ലാറ്റിൽ വെച്ചാണ്. അന്ന് ഫ്ലാറ്റ് മാത്രമായിരുന്നില്ല പുതിയത് ലുക്കും പുതിയതായിരുന്നു. അന്ന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു രാത്രിയായിരുന്നു. അന്ന് ലുക്ക് കണ്ട് ഈ പിടി തന്നെ പിടിച്ചോ എന്ന് പറഞ്ഞ തന്നോട് “എടാ തീർന്നിട്ടില്ല… ഞാൻ തുടങ്ങീട്ടേ ഉള്ളൂ.. “ എന്നായിരുന്നു നിവിന്റെ മറുപടി എന്നായിരുന്നു ആര്യൻ പറഞ്ഞത്. നിവിൻ ശെരിക്കും രണ്ട് കൽപ്പിച്ചാണെന്നും താൻ ആഗ്രഹിക്കുന്ന നിവിൻ പോളിയേ താൻ അന്ന് അവിടെ കണ്ടുവെന്നും കുറിപ്പിൽ ആര്യൻ പറയുന്നു.