Cryptocurrency Fraud Case: ക്രിപ്റ്റോ കറൻസി തട്ടിപ്പ്: തമന്നയെയും കാജലിനെയും ചോദ്യം ചെയ്യും
Police to Question Tamannaah Bhatia and Kajal Aggarwal: കേസിൽ മുൻപ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നാണ് നടിമാരുടെ പങ്കാളിത്തത്തെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികൾ കേരളത്തിൽ അടക്കം തട്ടിപ്പ് നടത്തിയെന്നാണ് നിഗമനം.
ചെന്നൈ: ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യും. പുതുച്ചേരി പോലീസാണ് ചോദ്യം ചെയ്യുന്നത്. 60 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യൽ.
വിരമിച്ച സർക്കാർ ജീവനക്കാരൻ നൽകിയ പരാതിയിലാണ് പോലീസിന്റെ ചോദ്യം ചെയ്യൽ. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കമ്പനിയുടെ ഉദ്ഘാടനത്തിൽ നടി തമന്ന അതിഥി ആയിരുന്നു. പ്രചാരണ പരിപാടികളിൽ കാജൽ അഗർവാളും പങ്കെടുത്തിരുന്നു. ഇതിനു പുറമെ കമ്പനിയുമായി നടിമാർക്ക് ബന്ധം ഉണ്ടോയെന്നാണ് അന്വേഷിക്കുന്നത്. അതേസമയം കേസിൽ മുൻപ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നാണ് നടിമാരുടെ പങ്കാളിത്തത്തെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികൾ കേരളത്തിൽ അടക്കം തട്ടിപ്പ് നടത്തിയെന്നാണ് നിഗമനം.
Also Read:തെലുങ്ക് നടന്‍ പൊസാനി കൃഷ്ണ മുരളി അറസ്റ്റില്‍
2022-ലാണ് നടി തമന്ന ഉൾപ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരെ അണിനിരത്തികൊണ്ട് കമ്പനി ആരംഭിച്ചത്. ഇതിനു പിന്നാലെയാണ് നടി കാജൽ അഗർവാൾ ചെന്നൈയിലെ മഹാബലിപുരത്തെ സ്റ്റാർ ഹോട്ടലിൽ നടന്ന കമ്പനിയുടെ പരിപാടിയിൽ പങ്കെടുത്ത് 100 പേർക്കു കാറുകൾ സമ്മാനമായി നൽകിയിരുന്നു. ഇതിനു പുറമെ മുംബൈയിൽ നടന്ന പരിപാടിയിലും താരം പങ്കെടുത്തതായാണ് വിവരം.