AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS: പാട്ടും ഡാൻസും മാത്രമല്ല, ബിടിഎസ് രണ്ടാം വരവിൽ സമ്പദ്‌വ്യവസ്ഥയും കുതിക്കും; ഞെട്ടിച്ച് കണക്കുകൾ

BTS Arirang World Tour 2026: ടൂറിന് മുന്നോടിയായി 2026 മാർച്ച് 20-ന് 'അരിരംഗ്' എന്ന പുതിയ ആൽബം പുറത്തിറങ്ങും. ഇതിൽ 14 പാട്ടുകൾ ഉണ്ടാകുമെന്നാണ് വിവരം. 2026 ഏപ്രിൽ 9-ന് ദക്ഷിണ കൊറിയയിലെ ഗോയാങ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നിന്നാണ് ടൂർ ആരംഭിക്കുന്നത്.

BTS: പാട്ടും ഡാൻസും മാത്രമല്ല, ബിടിഎസ് രണ്ടാം വരവിൽ സമ്പദ്‌വ്യവസ്ഥയും കുതിക്കും; ഞെട്ടിച്ച് കണക്കുകൾ
ബിടിഎസ്Image Credit source: social media
Nithya Vinu
Nithya Vinu | Published: 26 Jan 2026 | 10:01 PM

ലോകപ്രശസ്ത കെ-പോപ്പ് ബാൻഡ് ബിടിഎസ്-ന്റെ രണ്ടാം വരവ് പ്രഖ്യാപിച്ചത് മുതൽ പല റെക്കോർഡുകളും തകർന്നടിയുകയാണ്. വെറും മിനിറ്റുകൾക്കുള്ളിലാണ് ടിക്കറ്റുകൾ വിറ്റഴിഞ്ഞത്. 2026-ൽ നടത്താനിരിക്കുന്ന ‘അരിരംഗ് വേൾഡ് ടൂർ’ ആഗോള സമ്പദ്‌വ്യവസ്ഥയിലും വിനോദസഞ്ചാര മേഖലയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ.

ബിടിഎസ് ആരാധകർ ഏറെ കാലമായി കാത്തിരുന്ന അവരുടെ തിരിച്ചുവരവ് പ്രഖ്യാപിക്കപ്പെട്ടതോടെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാര-സാമ്പത്തിക മേഖലകളിൽ വലിയ ചലനങ്ങൾ കണ്ടുതുടങ്ങി. ടൂറിന് മുന്നോടിയായി 2026 മാർച്ച് 20-ന് ‘അരിരംഗ്’ (ARIRANG) എന്ന പുതിയ ആൽബം പുറത്തിറങ്ങും. ഇതിൽ 14 പാട്ടുകൾ ഉണ്ടാകുമെന്നാണ് വിവരം.

2026 ഏപ്രിൽ 9-ന് ദക്ഷിണ കൊറിയയിലെ ഗോയാങ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നിന്നാണ് ടൂർ ആരംഭിക്കുന്നത്. വടക്കേ അമേരിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ 34 നഗരങ്ങളിലായി 82 ഷോകൾ നടക്കും. ടൂർ പ്രഖ്യാപിച്ചതിന് പിന്നാലെ ദക്ഷിണ കൊറിയയിലെ സിയോളിലേക്കുള്ള യാത്രാ തിരച്ചിലുകളിൽ 155 ശതമാനവും ബൂസാനിലേക്കുള്ള തിരച്ചിലുകളിൽ 2,375 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി.

ALSO READ: പ്രഖ്യാപിച്ച് മിനിറ്റുകൾക്കകം വിറ്റുതീർന്നു, റെക്കോർഡുകൾ തിരുത്തികുറിക്കാൻ ബിടിഎസ് വീണ്ടും; ARIRANG എന്ന്?

ബ്രസീലിലെ സാവോ പോളോയിൽ നടക്കുന്ന കൺസേർട്ടിനായി ബസ് ടിക്കറ്റുകൾക്കായുള്ള തിരച്ചിൽ 600 ഇരട്ടിയിലധികം വർദ്ധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കൺസേർട്ട് നടക്കുന്ന നഗരങ്ങളിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, പ്രാദേശിക ഗതാഗതം എന്നിവയ്ക്ക് ഇത് വലിയ വരുമാനം നൽകും. ഒരു കൺസേർട്ട് ടിക്കറ്റ് വിൽക്കുമ്പോൾ പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന ശരാശരി ഉപഭോഗത്തേക്കാൾ മൂന്നിരട്ടിയിലധികം വർദ്ധനവ് ബിടിഎസ് കൺസേർട്ടുകൾ വഴി ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.