Amit Chakkalackal: ‘ഇഎംഐ അടയ്ക്കാൻ വരുമാനമില്ല; കോടികളുടെ വണ്ടി വാങ്ങിയെന്ന് പറയുന്നവരോട്….’; അമിത് ചക്കാലക്കൽ

Amit Chakkalackal Opens Up About Controversy : ഇഎംഐ അടയ്ക്കാനുള്ള പണം ഇല്ലാത്തത് കൊണ്ട് പുതിയ കാർ‍ വാങ്ങാത്തയാളാണ് താനെന്ന് അമിത് പറയുന്നു. തനിക്കെതിരെ മാധ്യമങ്ങളിൽ വന്ന വാർത്ത വേദനിപ്പിച്ചുവെന്നും നടൻ പറയുന്നു.

Amit Chakkalackal: ഇഎംഐ അടയ്ക്കാൻ വരുമാനമില്ല; കോടികളുടെ വണ്ടി വാങ്ങിയെന്ന് പറയുന്നവരോട്....; അമിത് ചക്കാലക്കൽ

Amit Chakkalackal

Published: 

28 Sep 2025 10:07 AM

ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവനടൻ അമിത് ചക്കാലക്കലിന്റെ പേര് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എട്ട് വണ്ടികൾ അമിതിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തുവെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. നടൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വാർത്തകൾ വന്നിരുന്നു. ഇതോടെ സിനിമയിൽ സജീവമല്ലാത്ത താരം കോടികളുടെ വാഹനങ്ങൾ എങ്ങനെ സ്വന്തമാക്കിയെന്ന് തരത്തിലുള്ള സംശയവും ഒരു വിഭാ​ഗം ആളുകൾ പ്രകടിപ്പിരുന്നു.

ഇപ്പോഴിതാ വിവാദങ്ങൾക്കും മറ്റും മറുപടി നൽകിയിരിക്കുകയാണ് നടൻ. വൺ ടു ടോക്ക്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഇഎംഐ അടയ്ക്കാനുള്ള പണം ഇല്ലാത്തത് കൊണ്ട് പുതിയ കാർ‍ വാങ്ങാത്തയാളാണ് താനെന്ന് അമിത് പറയുന്നു. തനിക്കെതിരെ മാധ്യമങ്ങളിൽ വന്ന വാർത്ത വേദനിപ്പിച്ചുവെന്നും നടൻ പറയുന്നു. വാഹനം വാങ്ങാൻ ഇത്രയേറെ പണം എവിടെ നിന്ന് ലഭിച്ചുവെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

തന്നെ കുറിച്ച് എല്ലാവിധ വിവരങ്ങളും കസ്റ്റംസ് ഓഫീസേഴ്സിന്റെ കയ്യിലുണ്ട്. കേരളത്തിലുള്ളവർക്ക് പാട്സ് വിറ്റവരെ കൊണ്ടുവന്ന് എല്ലാ വിശദാംശങ്ങലും എടുത്ത് വച്ചിട്ടുണ്ട്. താൻ നടത്തിയ പണം ഇടപാടിന്റെ വിശദാംശങ്ങൾ വരെ അവരുടെ കയ്യിലുണ്ട്. പതിനൊന്ന് മാസം മുമ്പ് മുതൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചതാണെന്നും അന്ന് അവർ പരിശോധനയ്ക്കായി തന്റെ അടുത്തും വന്നിരുന്നുവെന്നും അമിത് പറയുന്നു.

Also Read:‘ഞങ്ങൾ നല്ല സുഹൃത്തുക്കൾ; ഇവർക്കൊക്കെ അസൂയയാണ്’; വിശദീകരിച്ച് ജിസേൽ

കസ്റ്റംസിനോട് താൻ സഹകരിക്കാതിരുന്നിട്ടില്ല. പക്ഷേ വാർത്ത വന്നപ്പോൾ താൻ കസ്റ്റംസിനോട് സഹകരിക്കുന്നില്ലെന്ന രീതിയിലായി മാറിയെന്നും അതൊക്കെ വേദനിപ്പിക്കുന്നുണ്ടെന്നും അമിത് പറയുന്നു. വാർത്തകളിൽ തന്റെ എട്ട് വാഹനങ്ങളാണ് പിടിച്ചെടുത്തത് എന്നാണ് പറഞ്ഞത്. പക്ഷേ സത്യം അതല്ലെന്നും ഒന്ന് ​ഗരാജിലേയും ഒന്ന് വീട്ടിലെയും വാഹനം മാത്രമാണ് തന്റേതെന്നാണ് നടൻ പറയുന്നത്. ഇഡി അന്വേഷണം വന്നാലും സഹകരിക്കുമെന്നും അമിത് പറയുന്നു.

തന്റെ കയ്യിലിരിക്കുന്ന ലാന്റ് ക്രൂയിസർ താൻ പത്ത് ലക്ഷം രൂപയും ചില്ലറയും കൂടി കൊടുത്ത് വാങ്ങിയതാണെന്നും പുത്തൻ കാറ് വാങ്ങിക്കാത്തത് അതിനുള്ള ഫിനാഷ്യൽ സ്റ്റെബിലിറ്റി തനിക്ക് ഇല്ലാത്തതുകൊണ്ടാണെന്നും നടൻ പറയുന്നു. ലാന്റ് ക്രൂയിസർ വലുപ്പത്തിൽ ഒരു വണ്ടി വാങ്ങുകയാണെങ്കിൽ അതിന് മാസം ഒന്ന്, ഒന്നര ലക്ഷം ഇഎംഐ അടയ്ക്കേണ്ടി വരുമെന്നും അത് തനിക്ക് ഇല്ലെന്നും അമിത് അഭിമുഖത്തിൽ പറയുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി