Ullas Pandalam’s Health: നടക്കാൻപോലുമാകാതെ ഉല്ലാസ് പന്തളം; സംസാരത്തിലും വ്യക്തതയില്ല; നടന്റെ അവസ്ഥ കണ്ട് ഞെട്ടി ആരാധകർ
Ullas Pandalam's Health Concern: ചടങ്ങിനെത്തിയ താരത്തെ വാഹനത്തിന് അടുത്ത് വരെ പിടിച്ച് കൊണ്ടുപോയത് ലക്ഷ്മി നക്ഷത്രയായിരുന്നു. 'ചിരിച്ചുകൊണ്ട് പോകൂ' എന്ന് ലക്ഷ്മി കണ്ണീരോടെ പറയുന്നതും വീഡിയോയിൽ കാണാം.

Ullas Pandalams Health
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് മിമിക്രി ആർട്ടിസ്റ്റും നടനുമാണ് ഉല്ലാസ് പന്തളം. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്ക് ഷോയിലൂടെയാണ് താരം കൂടുതൽ ജനപ്രീതി നേടിയത്. സ്റ്റാർ മാജിക്കിനു പുറമെ കോമഡി ഷോകളിലും ഉല്ലാസ് നിറഞ്ഞുനിന്നിരുന്നു. ഇതിനിടെയിൽ സിനിമകളിലേക്കും അവസരം ലഭിച്ചു. എന്നാൽ സ്റ്റാർ മാജിക്ക് അവസാനിച്ചതിനു ശേഷം വളരെ വിരളമായി മാത്രമേ താരം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു.
ഇപ്പോഴിതാ താരത്തിന്റെ ഒരു പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ പുതിയ വീഡിയോയിൽ ഉല്ലാസിന്റെ അവസ്ഥ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. സ്റ്റേജിൽ ഊർജസ്വലനായി കൗണ്ടറുകൾ പറയുന്ന പൊട്ടിച്ചിരിക്കുന്ന തമാശകൾ സൃഷ്ടിക്കുന്ന ഉല്ലാസ് ഒരു ഊന്ന് വടിയുടെ സഹായത്തോടെയാണ് വേദികളിൽ എത്തിയത്. വൈറ്റ് ഗോൾഡിന്റെ തിരുവല്ലയിലെ ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിൽ അതിഥിയായി എത്തിയതായിരുന്നു നടൻ.
Also Read:ആറാട്ടണ്ണന്റെ യഥാർത്ഥ അസുഖം ഇതൊന്നുമല്ല! നെറ്റിസൺസ് വിരൽ ചൂണ്ടുന്നത് ഈ രോഗത്തിലേക്കോ?
കൈകാലുകൾക്ക് സ്വാധീനക്കുറവ് ഉള്ളതിനാൽ സ്റ്റിക്ക് ഉപയോഗിച്ചാണ് അദ്ദേഹം നടന്നത്. തനിക്ക് സ്ട്രോക്ക് ആയിരുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും ചടങ്ങിൽ താരം തന്നെ വിശദീകരിച്ചു. തന്റെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ ഇക്കാര്യ അറിയാമായിരുന്നുള്ളൂ എന്നും ഉല്ലാസ് പന്തളം വിശദീകരിക്കുകയുണ്ടായി.
ചടങ്ങിനെത്തിയ താരത്തെ വാഹനത്തിന് അടുത്ത് വരെ പിടിച്ച് കൊണ്ടുപോയത് ലക്ഷ്മി നക്ഷത്രയായിരുന്നു. കാറിൽ കയറി യാത്ര പറയുന്നതിനിടെയിൽ ഉല്ലാസിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നതും വീഡിയോയിൽ കാണാം. പൂർണ്ണ ആരോഗ്യവാനായി തിരികെ വന്നിട്ട് തങ്ങൾക്ക് പതിവ് ഡാൻസ് കളിക്കണമെന്ന് ലക്ഷ്മി നക്ഷത്ര പറഞ്ഞു.’ചിരിച്ചുകൊണ്ട് പോകൂ’ എന്ന് ലക്ഷ്മി കണ്ണീരോടെ പറയുന്നതും വീഡിയോയിൽ കാണാം.