AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arjun Ashokan: ‘ലാലേട്ടന്റെ കൂടെയല്ലേ, പിന്നെയൊന്നും നോക്കാൻ പോയില്ല’; ‘തുടരും’ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് അർജുൻ അശോകൻ

Arjun Ashokan Reveals About Role in 'Thudarum': മോഹൻലാൽ എന്ന ഇതിഹാസത്തിനൊപ്പം അഭിനയിക്കാനുള്ള കൊതി കൊണ്ടാണ് ഒരു സീനാണെങ്കിൽപോലും വന്നഭിനയിച്ചതെന്നും പിന്നെയൊന്നും നോക്കാൻ പോയില്ലെന്നും അർജുൻ പറയുന്നു.

Arjun Ashokan: ‘ലാലേട്ടന്റെ കൂടെയല്ലേ, പിന്നെയൊന്നും നോക്കാൻ പോയില്ല’; ‘തുടരും’ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് അർജുൻ അശോകൻ
Arjun Ashokan
Sarika KP
Sarika KP | Published: 05 May 2025 | 04:00 PM

മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ചിത്രമാണ് തുടരും. ഏപ്രിൽ 25നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ചിത്രം പുറത്തിറങ്ങി 10 ദിവസം പിന്നിടുമ്പോഴും തീയറ്ററുകളിൽ ജനസാ​ഗരം തീർത്ത് മുന്നേറുകയാണ്. തങ്ങളുടെ പഴയ മോഹൻലാലിനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ചിത്രത്തിലെ ഓരോ കഥാപാത്രവും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രേക്ഷകർക്ക് സർപ്രൈസ് ആയിരുന്നു അർജുൻ അശോകന്റെ കഥാപാത്രം.

ചെറിയൊരു സീൻ മാത്രമാണ് ചിത്രത്തിൽ അർജുൻ അശോകനുണ്ടായിരുന്നുള്ളു. മോഹൻലാലുമൊത്തുള്ള അർജുന്റെ ആ രം​ഗം പ്രേക്ഷകരിൽ ചിരി പടർത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തുടരും എന്ന സിനിമയിൽ അഭിനയിക്കാനിടയാക്കിയ കാരണത്തെ കുറിച്ച് പറയുകയാണ് താരം. മോഹൻലാൽ എന്ന ഇതിഹാസത്തിനൊപ്പം അഭിനയിക്കാനുള്ള കൊതി കൊണ്ടാണ് ഒരു സീനാണെങ്കിൽപോലും വന്നഭിനയിച്ചതെന്നും പിന്നെയൊന്നും നോക്കാൻ പോയില്ലെന്നും അർജുൻ പറയുന്നു.

Also Read:കോടികൾ വിലയുള്ള ഫ്ലാറ്റ്; ലംബോർഗിനിയും ഫെരാരിയും, ലക്ഷങ്ങൾ മാസവരുമാനം; പ്രകാശ വർമ്മയുടെ ആസ്തി ഇങ്ങനെ

സിനിമയിലേക്ക് ആദ്യം വിളിച്ചപ്പോൾ തന്നെ ചിലപ്പോൾ ഒന്നോ രണ്ടോ ഡയലോഗേ ഉണ്ടാകൂവെന്ന് പറഞ്ഞിരുന്നു. ഒരു ഷോട്ടൊക്കയേ ഉണ്ടാകൂ പ്രശ്നമുണ്ടോ എന്നു ചോദിച്ചുവെന്നും താരം പറയുന്നു. ഇത് കേട്ട് തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും ലാലേട്ടന്റെ കൂടെയല്ലേ എന്നു താൻ പറഞ്ഞു. താനിതുവരെയും മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടില്ല, അപ്പോൾ ഒരു കൊതി. പിന്നെയൊന്നും നോക്കാൻ പോയില്ലെന്നാണ് താരം പറയുന്നത്.

ഒരു അടിപൊളി അനുഭവം ആയിരുന്നു അത്. താൻ ആരുടെ കൂടെയാണ് അഭിനയിക്കുന്നതെന്നു നോക്കൂ. ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ ഒരു ചാൻസ് കിട്ടിയിട്ടില്ല. ഒരു ചാൻസ് കിട്ടിയപ്പോൾ അത് മിസ്സ് ചെയ്യേണ്ട എന്നു വിചാരിച്ച് ചാടി കയറിയതാണെന്നാണ് അർജുൻ അശോകൻ പറയുന്നത് . അദ്ദേഹത്തിനൊപ്പം ഒരു മുഴുനീള വേഷം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അർജുൻ അശോകൻ കൂട്ടിച്ചേർത്തു.