AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor Bala: ‘ഒരു വിശേഷം കൂടിയുണ്ട്, രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ആ സർപ്രൈസ് നിങ്ങളെ അറിയിക്കും’; നടൻ ബാല

Bala and Wife Kokila Share Diwali Special Video: ഒക്ടോബർ 23-ാം തീയതിയാണ് അത് അറിയിക്കാൻ പോകുന്നത്. തന്നെ സ്നേഹിക്കുന്നവർക്കെല്ലാം അത് അറിയാമെന്ന് തോന്നുന്നുവെന്നും അന്ന് വീണ്ടും വീഡിയോയുമായി വരുമെന്നും ബാല പറഞ്ഞു.

Actor Bala: ‘ഒരു വിശേഷം കൂടിയുണ്ട്, രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ആ സർപ്രൈസ് നിങ്ങളെ അറിയിക്കും’; നടൻ ബാല
Bala Image Credit source: facebook
Sarika KP
Sarika KP | Updated On: 20 Oct 2025 | 03:33 PM

വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാത്ത താരമാണ് നടൻ ബാല. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി എല്ലാത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. ഇപ്പോഴിതാ ​ദീപാവലി ആ​ഘോഷിക്കുന്ന നടൻ ബാലയുടെയും കോകിലയുടെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത്തവണയും പതിവുപോലെ തന്നെ ദീപാവലി ആ​ഘോഷിക്കാനായി ചെന്നൈയിൽ താമസിക്കുന്ന അമ്മയുടെ അടുത്തേക്കാണ് പോയത്.

വീഡിയോയിൽ തന്റെ ഫോളോവേഴ്സിന് ദീപാവലി ആശംസിക്കുന്നുണ്ട്. മനസമാധാനവും സ്നേഹവും നിറഞ്ഞ ടെൻഷൻ ഇല്ലാത്ത ദീപാവലിയാണ് ഇത്തവണത്തേതെന്ന് പറഞ്ഞാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. താൻ ധരിച്ചിരിക്കുന്ന വേഷ്‌ടിയും ഷർട്ടും കോകിലയുടെ ഫാമിലി തന്നതാണെന്നും വീഡിയോയിൽ ബാല പറയുന്നുണ്ട്.കഴിഞ്ഞ ദീപാവലിക്ക് കുറച്ച് പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അങ്ങനെയല്ല. മനസമാധാനവും സ്നേഹവും ബന്ധങ്ങളും എല്ലാമുണ്ടെന്ന് പറഞ്ഞ താരം ഇത്തവണ ചെന്നൈയിലാണ് ദീപാവലി ആഘോഷിക്കുന്നതെന്നും പറഞ്ഞു. ഇതിനു പിന്നാലെ വേറൊരു വിശേഷം കൂടിയുണ്ട്. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ആ സർപ്രൈസ് നിങ്ങളെ അറിയിക്കുമെന്നാണ് ബാല പറയുന്നത്.

Also Read:‘ഉല്ലാസിന്റെ ഫോണിലേക്ക് പുഷ്പാഞ്ജലി റെസീപ്റ്റിന്റെ ഒഴുക്ക്; മഞ്ജു ചേച്ചിയും ബാലയും വിളിച്ചു’; ലക്ഷ്മി നക്ഷത്ര

ഒക്ടോബർ 23-ാം തീയതിയാണ് അത് അറിയിക്കാൻ പോകുന്നത്. തന്നെ സ്നേഹിക്കുന്നവർക്കെല്ലാം അത് അറിയാമെന്ന് തോന്നുന്നുവെന്നും അന്ന് വീണ്ടും വീഡിയോയുമായി വരുമെന്നും ബാല പറഞ്ഞു. ഇന്ന് ഞങ്ങളുടെ യുട്യൂബ് ചാനലിൽ വൈകീട്ട് ആറ് മണിക്ക് ബാല-കോകില ദീപാവലി സ്പെഷ്യൽ റെസിപ്പി പങ്കുവെയ്ക്കുമെന്നും ബാല കൂട്ടിച്ചേർത്തു. കുറെ കാലമായി തങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമല്ല. യുട്യൂബ് ചാനലും നിർത്തി വെച്ചിരുന്നു. ദീപാവലിക്ക് വളരെ സ്പെഷ്യലായി തിരിച്ച് വരാമെന്ന് കരുതിയെന്നാണ് താരം പറയുന്നത്. ബാലയുടെ അമ്മയാണ് വീഡിയോ എടുക്കുന്നത്. ഇക്കാര്യം ബാല വീഡിയോയിൽ പറയുന്നുമുണ്ട്. അതേസമയം ഒക്ടോബർ 23ന് ബാലയുടേയും കോകിലയുടേയും ഒന്നാം വിവാഹവാർഷികമാണ്. അതിനാലാകണം അന്ന് തന്നെ സർപ്രൈസ് പറയാൻ തീരുമാനിച്ചത്.