Bala: ‘ഇന്ന് ഏറ്റവും സന്തോഷകരമായ ദിനം… കോകിലയെ അനുഗ്രഹിക്കൂ… അഭിനന്ദിക്കൂ’; എല്ലാം വൈകാതെ വിശദീകരിക്കുമെന്ന് ബാല
Bala Viral Video: ഇന്ന് ഏറ്റവും സന്തോഷകരമായ ദിനം... കോകിലയെ അനുഗ്രഹിക്കൂ... അഭിനന്ദിക്കൂ. ഒരു മാസത്തിനുശേഷം തീർച്ചയായും മീഡിയയ്ക്ക് മുന്നിൽ വരും എന്നാണ് ബാല പുതിയ വീഡിയോ പങ്കുവെച്ച് കുറിച്ചത്.
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് നടൻ ബാല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടൻ കേരളത്തിലാണ് സ്ഥിര താമസം. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. എന്നും വിവാദങ്ങളിൽ നിറഞ്ഞ് നിന്ന താരത്തിന്റെ നാലാം വിവാഹം കഴിഞ്ഞ വർഷമാണ നടന്നത്.
കോകിലയുമായുള്ള വിവാഹ ശേഷം വലിയ മാറ്റങ്ങളാണ് ബാലയുടെ ജീവിതത്തിൽ സംഭവിച്ചത്. കൊച്ചിയിലെ ഫ്ലാറ്റ് വിട്ട് വൈക്കം കായലോരത്ത് ഒരു വീട് പണിത് അവിടെയാണ് ഇരുവരും താമസം. താൻ ഏറെ സന്തോഷവാൻ എന്ന് ബാല തന്നെ ഒരിക്കൽ തുറന്നുപറഞ്ഞിട്ടുണ്ട്. ഇതിനു പിന്നാലെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇരുവരും ഒരു യുട്യൂബ് ചാനൽ ആരംഭിച്ച് നിത്യ ജീവിതത്തിലെ വിശേഷങ്ങളും ഭാര്യയ്ക്ക് പാചകത്തിലുള്ള കഴിവുമെല്ലാം വീഡിയോയായി നടൻ പങ്കുവെക്കാറുമുണ്ട്.
എന്നാൽ ഇതിനിടെയിൽ ബാലയ്ക്കെതിരെ വലിയ രീതിയിലുള്ള വിവാദങ്ങളും ഉയർന്നിരുന്നു. മുൻ ഭാര്യയായ എലിസബത്താണ് നടനെതിരെ പരസ്യമായി രംഗത്ത് എത്തിയത്. എന്നാൽ ഇതൊക്കെ ബാല നിഷേധിക്കുകയായിരുന്നു. ഇതിനിടെയിൽ കോകില ബാലയുടെ വീട്ടിലെ വേലക്കാരിയുടെ മകളാണെന്ന് പ്രചരണം വന്നിരുന്നു. എന്നാൽ ഇതിൽ പ്രതികരിച്ച ബാല, തമിഴ്നാട്ടിലെ അറിയപ്പെടുന്ന കുടുംബത്തിലെ അംഗമാണ് കോകിലയെന്നും പദവിയും പണവുമുള്ള കുടുംബമാണെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്കുശേഷം ബാല സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പും വീഡിയോയുമാണ് വൈറലാകുന്നത്.
ഇന്ന് ഏറ്റവും സന്തോഷകരമായ ദിനം… കോകിലയെ അനുഗ്രഹിക്കൂ… അഭിനന്ദിക്കൂ. ഒരു മാസത്തിനുശേഷം തീർച്ചയായും മീഡിയയ്ക്ക് മുന്നിൽ വരും എന്നാണ് ബാല പുതിയ വീഡിയോ പങ്കുവെച്ച് കുറിച്ചത്. ഇടപ്പള്ളി സബ് രജിസ്റ്റർ ഓഫീസിന് മുന്നിൽ കോകിലയ്ക്കൊപ്പം നിൽക്കുന്ന ബാലയാണ് വീഡിയോയിലുള്ളത്. എന്തൊക്കയോ പേപ്പറുകളിൽ ബാല ഒപ്പിടുന്നതും എലിസബത്ത് അതെല്ലാം നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ബാല തന്റെ കോടികളുടെ സ്വത്ത് കോകിലയ്ക്ക് എഴുതി കൊടുത്തുവെന്നാണ് ആരാധകർ പറയുന്നത്.