AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Balachandra Menon: ലൈംഗിക പീഡനക്കേസ്; നടൻ ബാലചന്ദ്രമേനോന് മുൻ‌കൂർ ജാമ്യം

Balachandra Menon Gets Anticipatory Bail: 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ആയിരുന്നു സംഭവം. ഷൂട്ടിങ് ലൊക്കേഷനിൽ വിളിച്ചുവരുത്തിയ ശേഷം ഹോട്ടലിൽ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

Balachandra Menon: ലൈംഗിക പീഡനക്കേസ്; നടൻ ബാലചന്ദ്രമേനോന് മുൻ‌കൂർ ജാമ്യം
കേരള ഹൈക്കോടതി, നടൻ ബാലചന്ദ്രമേനോൻ (Image Credits: Facebook)
Nandha Das
Nandha Das | Updated On: 31 Oct 2024 | 07:15 AM

കൊച്ചി: ലൈംഗീകാതിക്രമക്കേസിൽ നടൻ ബാലചന്ദ്രമേനോന് മുൻ‌കൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നവംബർ 21 വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ബുധനാഴ്ച്ച കേസ് ഫയൽ സ്വീകരിച്ച കോടതി, അന്ന് തന്നെ ഹർജി പരിഗണിച്ച ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നവംബർ 21-നു ശേഷം ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

ആലുവ സ്വദേശിയായ നടിയാണ് പരാതിക്കാരി. ഷൂട്ടിങ് സെറ്റിൽ വെച്ച് ലൈംഗിതക്രമം നടത്തിയെന്നതാണ് പരാതി. ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടി ആദ്യം ബാലചന്ദ്രമേനോനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. തുടർന്ന്, പ്രത്യേക അന്വേഷണ സംഘത്തിനും ഡിജിപിക്കും പരാതി നൽകുകയായിരുന്നു.

‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ആയിരുന്നു സംഭവം നടന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ തന്നെ വിളിച്ചുവരുത്തിയ ശേഷം ഹോട്ടലിൽ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. എന്നാൽ, തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തനിക്കെതിരെ പീഡന പരാതി ഉന്നയിച്ചിരിക്കുന്നത് എന്നായിരുന്നു ബാലചന്ദ്രമേനോന്റെ പ്രതികരണം. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ALSO READ: നടൻ ബാലചന്ദ്ര മേനോനെതിരെ അശ്ലീല പരാമർശങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്

അതെ സമയം, ഇതേ നടി തന്നെയാണ് നേരത്തെ നടന്മാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു തുടങ്ങിയവർക്കെതിരെയും ലൈംഗികാരോപണം ഉന്നയിച്ചത്. ഇതിനു പിന്നാലെ, ചില യൂട്യൂബ് ചാനലുകൾക്ക് നടി പ്രതികരണം നൽകിയിരുന്നു. ഇതിലാണ് ബാലചന്ദ്രമേനോനെതിരെ ഉള്ള ആരോപണങ്ങൾ അവർ ഉന്നയിച്ചത്.