Bala :’ ഞങ്ങൾ സമാധാനമായി ജീവിക്കുകയാണ്; അവിടെ വന്നു ശല്യം ചെയ്യാതെ അവരവരുടെ ജോലി നോക്കി പോയാൽ നല്ലത്’; മുന്നറിയിപ്പുമായി കോകില
Actor Bala's Wife Kokila: തങ്ങൾ സമാധാനമായി നല്ല കാര്യങ്ങൾ ചെയ്ത് ശാന്തമായി ജീവിക്കുകയാണ്. അവിടെ വന്നു ശല്യം ചെയ്യാതെ അവരവരുടെ ജോലി നോക്കി പോയാൽ നല്ലത്. അത്രയേ തനിക്ക് പറയുന്നുള്ളുവെന്ന് കോകില പറഞ്ഞു.

ബാലയും കോകിലയും (image credits:screengrab)
കോകിലയെ വിവാഹം കഴിച്ചതിനു പിന്നാലെ തനിക്ക് സന്തോഷവും സമാധാനവും ലഭിച്ചുതുടങ്ങിയെന്നാണ് ബാല പറയാറുള്ളത്. ഇരുവരും കഴിഞ്ഞ മാസമായിരുന്നു വിവാഹിതരായത്. ഇതിനു ശേഷം വൈക്കത്ത് സ്വന്തമായി വീട് വാങ്ങി ഇരുവരും സന്തോഷം നിറഞ്ഞ ദാമ്പത്യം ജീവിതം ആസ്വാദിക്കുകയാണ്. ഇതിനിടെയിൽ കഴിഞ്ഞ ദിവസമായിരുന്നു ബാലയുടെ പിറന്നാൾ. കോകില ജീവിതത്തിലേക്ക് വന്നശേഷമുള്ള ആദ്യ പിറന്നാൾ ആയതിനാൽ ബന്ധുക്കളെയും സുഹൃത്തുക്കളേയും നാട്ടുകാരേയും വിളിച്ച് ചേർത്ത് വിപുലമായി തന്നെ നടൻ പിറന്നാൾ ആഘോഷിച്ചു. കോകിലയ്ക്കൊപ്പം കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ താരം തന്നെ പങ്കുവെച്ചിരുന്നു.
പിറന്നാൾ ആഘോഷത്തിനിശേഷം ഭാര്യ കോകില മാധ്യമങ്ങളോട് സംസാരിച്ചു. പിറന്നാൾ വളരെ സന്തോഷം നിറഞ്ഞതായിരുന്നു. ഇതുപോലെ മാമ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം. നൂറ് വയസ് വരെ ആരോഗ്യത്തോടെ ജീവിക്കണം. അതിന് വേണ്ടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത് എന്നാണ് കോകില പറഞ്ഞത്. ഇതിനിടെയിൽ ബാലയെ വേദനിപ്പിക്കുന്നവർക്ക് മുന്നറിയിപ്പും കോകില നൽകി. സമൂഹമാധ്യമങ്ങളിൽ വരുന്ന മോശം കമന്റുകൾ എല്ലാം കാണാറുണ്ടെന്നും മറ്റുള്ളവരുടെ ജീവിതത്തിൽ കടന്നുകയറി അഭിപ്രായം പറയാൻ ആർക്കും അനുവാദമില്ലെന്നും കോകില പറഞ്ഞു. ഈയിടെയ്ക്ക് കോകിലയുടെ പേരിൽ ബാല കുട്ടികൾക്കായി അങ്കണവാടി നിർമിച്ചു നൽകിയിരുന്നു.ഈ വാർത്തയ്ക്ക് ഒരു സ്ത്രീ മോശം കമന്റ് ഇട്ടത് ചൂണ്ടിക്കാട്ടിയാണ് കോകിലയുടെ പ്രതികരണം. ആ സ്ത്രീയെപ്പറ്റി തനിക്ക് പലതും പറയാനുണ്ടെന്നും ബാലയെ ഓർത്താണ് പറയാത്തതെന്നും കോകില പറയുന്നു.
സോഷ്യൽ മീഡിയയിൽ തങ്ങളെ പറ്റി കുറെ നെഗ്റ്റീവ് കമന്റുകൾ വരുന്നുണ്ടെന്നും അടുത്തിടെ ഒരു സ്ത്രീ വന്നു എന്തൊക്കെയോ മോശം കാര്യങ്ങൾ വിളിച്ചു പറയുന്നു. ഞങ്ങളുടെ പക്ഷത്ത് തെറ്റൊന്നുമില്ല. പിന്നെ തങ്ങൾ എന്താണ് കൂടുതൽ പറയേണ്ടത്? തങ്ങൾ സമാധാനമായി നല്ല കാര്യങ്ങൾ ചെയ്ത് ശാന്തമായി ജീവിക്കുകയാണ്. അവിടെ വന്നു ശല്യം ചെയ്യാതെ അവരവരുടെ ജോലി നോക്കി പോയാൽ നല്ലത്. അത്രയേ തനിക്ക് പറയുന്നുള്ളുവെന്ന് കോകില പറഞ്ഞു. മാമനെ പറ്റി അനാവശ്യങ്ങൾ പറയുന്നത് തനിക്ക് കണ്ടുകൊണ്ടിരിക്കാൻ കഴിയില്ലെന്നും തനിക്ക് ഒരു കാര്യം പറയാനുണ്ടെന്നും എന്നാൽ മാമനെ ഓർത്ത് പറയുന്നില്ലെന്നും കോകില പറഞ്ഞു. ആരെയും ഉപദ്രവിക്കണ്ട എന്ന് കരുതിയാണ് താൻ പറയാത്തത്. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാതെ സ്വന്തം കാര്യം നോക്കി ജീവിച്ചാൽ നല്ലത്. ഞങ്ങളെ ശല്യപ്പെടുത്തരുത്. അത്രയേ പറയാനുള്ളൂ. ഇനി ഒരു തവണ കൂടി ഞങ്ങളെ ശല്യപ്പെടുത്തിയാൽ താൻ എല്ലാം ഉറപ്പായും വിളിച്ചു പറയുമെന്നും കോകില മുന്നറിയിപ്പ് നൽകി. മാമനോട് പോലും അനുവാദം ചോദിക്കില്ലെന്നും കോകില പറയുന്നുണ്ട്.
അതേസമയം ബാലയും മാധ്യമങ്ങളോട് സംസാരിച്ചു. താൻ ഭാഗ്യവാൻ ആണെന്നും ഇപ്പോൾ താൻ ജീവിക്കുന്നതാണ് ജീവിതം. ഇവിടെ ഇപ്പോൾ സന്തോഷം മാത്രമേയുള്ളൂ. പക്ഷേ, ഈ സന്തോഷത്തെയും ശല്യം ചെയ്യുന്ന കുറച്ചുപേർ ഉണ്ടെന്നും ബാല പറഞ്ഞു. മൂന്ന് വയസ്സുള്ളപ്പോൾ താൻ കയ്യിൽ എടുത്തതാണ് കോകിലയെ. അന്ന് മുതലെ തന്നെ അവൾ ഭർത്താവായി സ്വീകരിച്ചുവെന്നും ബാല പറഞ്ഞു. താൻ ആശുപ്ത്രിയിൽ കിടന്നപ്പോൾ മൂന്നു മാസം തന്നെ അവൾ പൊന്നുപോലെ നോക്കിയെന്നും മരുന്നെല്ലാം കൃത്യമായി തന്നുവെന്നും അങ്ങനെ തന്റെ ആരോഗ്യം നന്നായി എന്നും ബാല പറഞ്ഞു. യുട്യൂബിൽ നോക്കി തനിക്ക് വേണ്ടതെല്ലാം തനിയെ പാകം ചെയ്തു തന്നു. അവൾക്ക് ഒരു വലിയ കഫേ ഉണ്ടായിരുന്നു. അതെല്ലാം വിട്ടിട്ടു വന്നു. അത്തരമൊരു സന്മനസ്സ് ഈ തലമുറയിൽ ആർക്കും ഉണ്ടാകില്ലെന്നും ബാല പറഞ്ഞു