Actor Bibin George: ‘വേദി വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിഷമം തോന്നി’; കോളേജ് പരിപാടിക്കിടെ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ബിബിൻ ജോർജ്
Actor Bibin George Humiliated by College Principal: വളാഞ്ചേരിയിലെ എംഇഎസ് - കെവി എം കോളേജിലെ പ്രിൻസിപ്പലിൽ നിന്നുണ്ടായ മോശം അനുഭവത്തിൽ പ്രതികരിച്ച് നടൻ ബിബിൻ ജോർജ്.
‘ഗുമസ്തൻ’ എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്കായി കോളേജിൽ എത്തിയ നടൻ ബിബിൻ ജോർജ് അപമാനിക്കപ്പെട്ടെന്ന വാർത്ത വലിയ ചർച്ചകൾക്ക് ഇടവെച്ചിരുന്നു. ഇപ്പോഴിതാ, കോളേജിൽ വെച്ച് പ്രിൻസിപ്പലും മറ്റ് അധികൃതരും അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. മാഗസിൻ പ്രകാശനത്തിനായി ക്ഷണിച്ചതിനെ തുടർന്നാണ് ബിബിൻ ജോർജ് ഉൾപ്പടെയുള്ള ഗുമസ്തൻ ടീം വളാഞ്ചേരിയിലെ എംഇഎസ് – കെവി എം കോളേജിൽ എത്തിയത്. എന്നാൽ, മാഗസിൻ പ്രകാശിപ്പിച്ചതിന് ശേഷം ബിബിൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ പ്രകാശനം മാത്രം ചെയ്താൽ മതിയെന്നും വേഗം വേദി വിടണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെടുകയായിരുന്നു.
“വേദിയിൽ സിനിമയുടെ അണിയറപ്രവർത്തകർ എല്ലാവരും ഉണ്ടായിരുന്നു. വേദി വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിഷമം തോന്നി. എന്നാൽ, അത് ഇനിയും പറഞ്ഞ് പ്രിൻസിപ്പലിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ല. ഈ വിഷയം വലുതാക്കി ‘ഗുമസ്തൻ’ എന്ന ചിത്രം മാർക്കറ്റ് ചെയ്യാനും ആഗ്രഹിക്കുന്നില്ല. കോളേജിലെ കുട്ടികൾ തന്നെ പ്രിൻസിപ്പലിനെ തിരുത്തി എന്നാണ് അറിയാൻ കഴിഞ്ഞത്.” ബിബിൻ ജോർജ് പറഞ്ഞു.
ALSO READ: ഹൃദയ ഭാഗത്ത് പ്ലാസ്റ്റർ; പ്രാര്‍ത്ഥിച്ചവരോട് നന്ദി പറഞ്ഞ് അമൃത സുരേഷ്; എന്തുപറ്റിയെന്ന് ആരാധകർ
അതേസമയം, പ്രിൻസിപ്പൽ ആവശ്യപ്പെട്ടതിനെ തുടർന്ന് വേദി വിട്ടിറങ്ങിയ ബിബിൻ മടങ്ങാനായി വണ്ടിയിൽ കയറിയതിന് പിന്നാലെ കോളേജിലെ വിദ്യാർത്ഥികൾ ഒന്നടങ്കം എത്തി നടനോട് ക്ഷമ ചോദിക്കുകയും, തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. എന്നാൽ, തന്റെ കാലിന് വയ്യാത്തതുകൊണ്ട് വീണ്ടും മൂന്ന് നില കയറാൻ തനിക്കാവില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അണിയറ പ്രവർത്തകർ ഈ വിവരം പുറത്ത് വിടുന്നത്. ഗുമസ്തന്റെ വാർത്ത സമ്മേളനത്തിൽ വെച്ചാണ് ബിബിൻ ജോർജ് തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.