Actor Kalabhavan Navas : നടൻ കലാഭവൻ നവാസ് കൊച്ചിയിൽ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ
Actor Kalabhavan Navas Death : ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലാണ് കലാഭവൻ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്
കൊച്ചി : സിനിമതാരവും മിമിക്രി കലാകാരനുമായ നടൻ കലാഭവൻ നവാസിനെ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. സിനിമയുടെ ഷൂട്ടിങ്ങിനായി ചോറ്റാനിക്കരയിലെത്തിയതാണ് നവാസ്. തുടർന്ന് ഹോട്ടൽ മുറിയിൽ താമസിക്കവെയാണ് മരണപ്പെട്ടതായി കാണപ്പെടുന്നത്. 51കാരനായ നടൻ്റെ മരണകാരണം വ്യക്തമല്ല, ഹൃദയാഘാതമാകാമെന്നാണ് പ്രാഥമിക നിഗമനം.
പ്രകമ്പനം എന്ന സിനിമയുടെ ഭാഗമായിട്ടാണ് നവാസ് ചോറ്റാനിക്കരയിൽ എത്തിയത്. സിനിമയുടെ അവസാന ഷെഡ്യൂളും പൂർത്തിയായതിന് ശേഷം നടൻ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് ഹോട്ടലിലെ റൂം ബോയ് എത്തി പരിശോധിച്ചപ്പോഴാണ് കലാഭവൻ നവാസിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മിമിക്രിയിലൂടെയാണ് നവാസ് കൂടുതൽ ശ്രദ്ധേയാനകുന്നത്. പ്രമുഖ നാടകം-സിനിമ നടനുമായിരുന്ന അബൂബക്കറിൻ്റെ മകനായി തൃശൂർ വടക്കാഞ്ചടേരിയിലാണ് കലാഭവൻ നവാസിൻ്റെ ജനനം. മറിമായം എന്ന ടെലിവിഷൻ ഹാസ്യപരിപാടിയിലെ താരമായ നിയാസ് ബക്കറാണ് സഹോദരൻ. നവാസിൻ്റെ ഭാര്യ റഹ്നയും ചലച്ചിത്ര താരവമായിരുന്നു. ഏറെ നാളുകൾക്ക് ശേഷം അടുത്തിടെ റഹ്ന നവാസിനൊപ്പം ഇഴ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. നഹറിൻ, റിദ്വാൻ, റിഹാൻ എന്നിവരാണ് മക്കൾ.