AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

മിമിക്രി വേദികളിലെ നിറസാന്നിധ്യം, മലയാളികളുടെ പ്രിയതാരം:കലാഭവന്‍ നവാസിന്‍റെ മരണം ഷൂട്ടിങിന്‍റെ അവസാന ദിവസം

Kalabhavan Navas: 30 വർഷത്തിനുള്ളിൽ നാൽപ്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഈ വർഷം പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്.

മിമിക്രി വേദികളിലെ നിറസാന്നിധ്യം, മലയാളികളുടെ പ്രിയതാരം:കലാഭവന്‍ നവാസിന്‍റെ മരണം ഷൂട്ടിങിന്‍റെ അവസാന ദിവസം
Kalabhavan Navas
sarika-kp
Sarika KP | Published: 02 Aug 2025 06:17 AM

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്‍റെ അപ്രതീക്ഷിത വിയോ​ഗ വാർത്ത കേട്ട ഞെട്ടലിലാണ് മലയാള സിനിമ ലോകം. മലയാള മിമിക്രി വേദികളിലൂടെ അഭിനയ രം​ഗത്തേക്ക് കടന്നുവരുകയായിരുന്നു കലാഭവൻ നവാസ്. മിമിക്രി രം​ഗത്തെ കുലപതികളായ കലാഭവനിലൂടെയാണ് നവാസ് വളർന്നത്. കോട്ടയം നസീർ, അബി തുടങ്ങിയ താരങ്ങൾക്കൊപ്പം വേദികളിൽ നവാസും തിളങ്ങി. ചുരുങ്ങിയ സമയം കൊണ്ട് വിദേശത്തുൾപ്പെടെ നിരവധി വേദികളിൽ മിമിക്രി അവതരിപ്പിച്ച് മലയാളി മനസ്സിൽ നവാസ് സ്ഥാനം നേടി. കലാഭവന് ശേഷം കൊച്ചിൻ ആർട്‌സിന്റെ ബാനറിൽ സഹോദരൻ നിയാസ് ബക്കറുമായി നിരവധി മിമിക്രി ഷോകൾ ചെയ്തു.ഏകദേശം അഞ്ഞൂറിലേറെ വേദികളിൽ കലാപരിപാടി അവതരിപ്പിച്ചു.

ഇതിനിടെയിലാണ് താരം സിനിമയിലേക്ക് എത്തുന്നത്. 1995-ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾ‌ അവതരിപ്പിച്ചു. . മാട്ടുപെട്ടി മച്ചാനിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 30 വർഷത്തിനുള്ളിൽ നാൽപ്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ടു. ഈ വർഷം പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. ചലച്ചിത്രനടനായിരുന്ന അബൂബക്കറാണ് പിതാവ്. ചലച്ചിത്രതാരം രഹ്നയാണ് ഭാര്യ. സഹോദരന്‍ നിയാസ് ബക്കറും അഭിനേതാവാണ്.

Also Read:നടൻ കലാഭവൻ നവാസ് കൊച്ചിയിൽ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ

വിജേഷ് പാണത്തൂർ സംവിധാവം ചെയ്യുന്ന പ്രകമ്പനം എന്ന സിനിമയ്ക്കിടെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. ചിത്രത്തിൽ നവാസ് ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് അദ്ദേ​​ഹം സെറ്റിൽ ജോയിൻ ചെയ്തത്. രണ്ട് ദിവസം നവാസിന് ഷൂട്ടിങ് ഉണ്ടായിരുന്നില്ല. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് വീട്ടില്‍ പോയിവരാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. സഹപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞിട്ടാണ് സാധനങ്ങള്‍ എടുക്കാന്‍ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിലേക്ക് എത്തിയത്.