Kamal Haasan Language Row : ‘ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്; ഭാഷയെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ല’; കന്നഡ ഭാഷാവിവാദത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍

Kamal Haasan Kannada Controversy:തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും താനത് സ്‌നേഹത്തില്‍നിന്ന് പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രം 'തഗ്‌ലൈഫുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

Kamal Haasan Language Row : ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്; ഭാഷയെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ല; കന്നഡ ഭാഷാവിവാദത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍

Kamal Haasan

Published: 

28 May 2025 | 07:38 PM

തിരുവനന്തപുരം: തമിഴില്‍ നിന്നാണ് കന്നഡ ഭാഷ ഉത്ഭവിച്ചതെന്ന നടൻ കമലാഹാസന്റെ പരാമർശം വലിയ രീതിയിലുള്ള വിവാദങ്ങൾക്കും വിമര്‍ശനങ്ങൾക്കുമാണ് വഴിവച്ചത്. ഇപ്പോഴിത വിഷയത്തിൽ വിശദീകരണവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ തന്നെ രം​ഗത്ത് എത്തിയിരിക്കുകയാണ്. തന്റെ പരാമര്‍ശം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും താനത് സ്‌നേഹത്തില്‍നിന്ന് പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രം ‘തഗ്‌ലൈഫുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

വളരെ അപൂർവതയുള്ള സംസ്ഥാനമാണ് തമിഴ്നാട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്ഥാനം. താൻ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് ഭാഷയെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ലെന്നും ഇത് വിശദീകരണം മാത്രമാണെന്നും നടൻ പറഞ്ഞു. കന്നഡയിലെ ജനങ്ങള്‍ ‘തഗ് ലൈഫ്’ എന്ന ചിത്രം ഏറ്റെടുക്കുമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

Also Read:‘കന്നട ഭാഷ ഉത്ഭവിച്ചത് തമിഴിൽ നിന്ന്’; കമൽ ഹാസന്റെ പ്രസ്താവന വിവാദത്തിൽ

ചെന്നൈയിൽ നടന്ന തഗ് ലൈഫ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെയാണ് താരത്തിന്റെ വിവാദ പരാമർശം. ‘നിങ്ങളുടെ ഭാഷ തമിഴില്‍നിന്ന് പിറന്നതാണ്’, എന്നായിരുന്നു കന്നഡയെ ഉദ്ദേശിച്ച് കമല്‍ ഹാസന്‍ പറഞ്ഞത്. ഇതിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് കര്‍ണാടകയില്‍ കമലിനെതിരെ ഉയർന്നത്. നടന്റെ തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകൾ പ്രതിഷേധക്കാർ വലിച്ചു കീറി. നടനെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യും രം​ഗത്ത് എത്തിയിരുന്നു. ഭാഷയുടെ ചരിത്രമറിയാത്ത് ആളാണ് കമലാഹാസനെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. കന്നഡ ഭാഷയ്‌ക്ക് സുദീര്‍ഘമായ ചരിത്രമുണ്ടെന്നും. പാവം കമലാഹാസന്‍, ഇതേക്കുറിച്ചൊന്നും അറിവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ബിജെപി നേതാവ് അശോക ,കർണാടക ബിജെപി സംസ്ഥാനപ്രസിഡന്‍റ് വിജയേന്ദ്ര എന്നിവരും താരത്തിനെതിരെ രം​ഗത്ത് എത്തിയിരുന്നു.

Follow Us
Related Stories
Theatre OTT Release Malayalam: മിസ്സാക്കല്ലേ…ഈ ആഴ്ച റിലീസിനെത്തുന്നത് ഈ വമ്പന്‍ മലയാളം ചിത്രങ്ങള്‍; നോക്കാം തിയേറ്റര്‍ ഒ.ടി.ടി റിലീസുകള്‍ ഏതെന്ന്
Renu Sudhi Breat cancer: നന്ദി കാണിക്കണം, അമ്മയാണെന്ന് മറക്കരുത്! രേണുവിനെ ‌‍ഫോൺ പോലും ചെയ്യാത്തതിന് കിച്ചുവിന് വിമർശനം
Renu Sudhi Breast Cancer: ചികിത്സയ്ക്ക് വേണ്ടിയാണ് സബ്സ്ക്രിപ്ഷൻ തുടങ്ങിയതെന്ന് പറയുന്നത് ശരിയല്ല; രേണു സുധിക്കെതിരെ പ്രിയങ്ക അനൂപ്
Murali Gopy : ഞാന്‍ അന്ന് സംവിധായകന് കൊടുത്ത വാക്കാണ് ‘അനന്തന്‍ കാട്’, അത്രയും ഹൃദയത്തോട് ചേര്‍ക്കുന്ന കഥയാണിതെന്നും മുരളി ഗോപി
Actor Indrans : പണ്ട് ചിലരൊക്കെ തന്നോടൊപ്പം അഭിനയിക്കാന്‍ മടിച്ചു, ഇപ്പോള്‍ അങ്ങനെയില്ല, ജെനറേഷന്‍ മാറിയില്ലേ ? തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്
Dhridam Movie: ആർ ശ്രീലേഖയുടെ കഥയുമായി ഒരു ബന്ധവുമില്ല; മോഷണ ആരോപണം തള്ളി ‘ദൃഢം’ സിനിമയുടെ സംവിധായകൻ
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം