AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kamal Haasan Kannada Controversy: ‘കന്നട ഭാഷ ഉത്ഭവിച്ചത് തമിഴിൽ നിന്ന്’; കമൽ ഹാസന്റെ പ്രസ്താവന വിവാദത്തിൽ

Kamal Haasan Kannada Controversy: ചെന്നെയിൽ വച്ച് നടന്ന ത​ഗ് ലൈഫിന്റെ പ്രമോഷൻ പരിപാടിയിലാണ് താരം വിവാദ പരാമർശം നടത്തിയത്. 'എന്റെ ജീവിതവും കുടുംബവും തമിഴ് ഭാഷയാണ്' എന്നർത്ഥം വരുന്ന 'ഉയിരേ ഉരവേ തമിഴെ' എന്ന വാചകത്തോടെയാണ് കമൽ ഹാസൻ തന്റെ പ്രസം​ഗം ആരംഭിച്ചത്.

Kamal Haasan Kannada Controversy: ‘കന്നട ഭാഷ ഉത്ഭവിച്ചത് തമിഴിൽ നിന്ന്’; കമൽ ഹാസന്റെ പ്രസ്താവന വിവാദത്തിൽ
കമൽ ഹാസൻ
nithya
Nithya Vinu | Updated On: 28 May 2025 08:30 AM

തമിഴിൽ നിന്നാണ് കന്നട ഭാഷ ഉത്ഭവിച്ചതെന്ന കമൽ ഹാസന്റെ പ്രസ്താവന വിവാദത്തിൽ. നടന്റെ പരാമർശം കന്നട ഭാഷയെ അപമാനിക്കുന്നതാണെന്നും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കന്നട അനുകൂല സംഘടനങ്ങൾ രം​ഗത്തെത്തി. ഇത്തരം പ്രസ്താവനകൾ തുടർന്നാൽ അദ്ദേ​ഹത്തിന്റെ സിനിമ കർണാടകയിൽ നിരോധിക്കുമെന്നും പറഞ്ഞു.

ചെന്നെയിൽ വച്ച് നടന്ന ത​ഗ് ലൈഫിന്റെ പ്രമോഷൻ പരിപാടിയിലാണ് താരം വിവാദ പരാമർശം നടത്തിയത്. ‘എന്റെ ജീവിതവും കുടുംബവും തമിഴ് ഭാഷയാണ്’ എന്നർത്ഥം വരുന്ന ‘ഉയിരേ ഉരവേ തമിഴെ’ എന്ന വാചകത്തോടെയാണ് കമൽ ഹാസൻ തന്റെ പ്രസം​ഗം ആരംഭിച്ചത്.

കന്നട നടൻ ശിവരാജ്കുമാർ മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന എന്റെ കുടുംബമാണ്. അതുകൊണ്ടാണ് ഞാൻ പ്രസംഗം തുടങ്ങിയപ്പോൾ ‘എന്റെ ജീവിതവും കുടുംബവും തമിഴാണ്’ എന്ന് പറഞ്ഞത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്നാണ് ഉത്ഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്താവനയ്ക്ക് പിന്നാലെ കന്നഡ രക്ഷണ വേദികെ പോലുള്ള കന്നഡ അനുകൂല സംഘടനകൾ നടനെതിരെ രംഗത്തെത്തി. പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിൽ കന്നഡ അനുകൂല പ്രവർത്തകർ തഗ് ലൈഫിന്റെ ബാനറുകൾ വലിച്ചുകീറുകയും കമൽഹാസൻ ഇത്തരം പ്രസ്താവനകൾ തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.