Kottayam Nazeer: ‘ഓല മേഞ്ഞ ടാക്കീസിന്റെ നിലത്തിരുന്ന് ആരാധിച്ച മനുഷ്യൻ’: രജനികാന്തിനെ സന്ദർശിച്ച് കോട്ടയം നസീർ

Kottayam Nazeer Meet Rajinikanth: കറുകച്ചാലിലെ ഓലമേഞ്ഞ ടാക്കീസിലെ ചരലിലിരുന്ന് സിനിമ കാണുന്ന കാലം തൊട്ട് ആരാധിച്ചിരുന്ന താരത്തിനൊപ്പം വർഷങ്ങൾക്കിപ്പുറം ഒന്നിച്ച് നിന്ന് ഫോട്ടോ എടുക്കാൻ കഴിഞ്ഞത് പടച്ചവന്റെ തിരക്കഥയാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

Kottayam Nazeer: ‘ഓല മേഞ്ഞ ടാക്കീസിന്റെ നിലത്തിരുന്ന് ആരാധിച്ച മനുഷ്യൻ’: രജനികാന്തിനെ സന്ദർശിച്ച് കോട്ടയം നസീർ

Kottayam Nazeer

Updated On: 

17 May 2025 12:44 PM

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ. ഇപ്പോഴിതാ കുട്ടിക്കാലം മുതൽ ആരാധിച്ചിരുന്ന ഇതിഹാസ താരത്തെ കണ്ട സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. ജയിലർ 2 എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് രജനികാന്തിനെ കണ്ടത്. സന്ദർശന വേളയിൽ താൻ വരച്ച ചിത്രങ്ങളുടെ സമാഹാരമായ ആർട്ട് ഓഫ് മൈ ഹാർട്ട് എന്ന പുസ്തകവും താരത്തിനു കൈമാറി.

കോട്ടയം നസീർതന്നെയാണ് രജനികാന്തിനെ സന്ദർശിച്ച വിവരം ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചത്. തോളിൽ കയ്യിട്ട് ചേർന്ന് നിൽ‍ക്കുന്ന ഫോട്ടോയ്ക്കൊപ്പം ഒരു കുറിപ്പ് പങ്കുവച്ച് കൊണ്ടാണ് കോട്ടയം നസീർ പോസ്റ്റ് ചെയ്തത്. സ്വപ്നമാണോ ജീവിതമാണോ എന്ന് തിരിച്ചറിയാനായില്ലെന്നാണ് അദ്ദേഹം കുറിച്ചത്. ഇവിടെവരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കൾക്കും ​ഗുരുക്കന്മാർക്കും നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു. കറുകച്ചാലിലെ ഓലമേഞ്ഞ ടാക്കീസിലെ ചരലിലിരുന്ന് സിനിമ കാണുന്ന കാലം തൊട്ട് ആരാധിച്ചിരുന്ന താരത്തിനൊപ്പം വർഷങ്ങൾക്കിപ്പുറം ഒന്നിച്ച് നിന്ന് ഫോട്ടോ എടുക്കാൻ കഴിഞ്ഞത് പടച്ചവന്റെ തിരക്കഥയാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

 

Also Read:‘അങ്ങനെ ഒരു ആഗ്രഹം ഉള്ളിലുണ്ട്; അച്ഛന്റെ ആ രണ്ട് കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യണം’: ബിനു പപ്പു

 

കോട്ടയം നസീർ പങ്കുവച്ച പോസ്റ്റിന്റെ പൂർണ രൂപം

ഒരു കഥ സൊല്ലട്ടുമാ……. വർഷങ്ങൾക്ക് മുൻപ്… കറുകച്ചാലിലെ ഓല മേഞ്ഞ “മോഡേൺ” സിനിമ ടാകീസിൽ ചരൽ വിരിച്ച നിലത്തിരുന്ന് സ്‌ക്രീനിൽ കണ്ട് ആരാധിച്ച മനുഷ്യൻ. പിന്നീട് ചിത്രകാരനായി ജീവിച്ചനാളുകളിൽ എത്രയോ ചുവരുകളിൽ ഈ സ്റ്റൈൽ മന്നന്റെ എത്രയെത്ര സ്റ്റൈലൻ ചിത്രങ്ങൾ വരച്ചിട്ടു. പിന്നീട് മിമിക്രി എന്ന കലയിൽ പയറ്റുന്ന കാലത്ത് എത്രയോ വേദികളിൽ ആ സ്റ്റൈലുകൾ അനുകരിച്ചു. ഇന്ന് വർഷങ്ങൾക്കിപ്പുറം ഞാൻ വരച്ച ചിത്രങ്ങൾ അടങ്ങിയ ആർട്ട് ഓഫ് മൈ ഹാർട്ട് എന്ന ബുക്ക്‌ ജയിലർ 2–ന്റെ സെറ്റിൽ വച്ചു സമ്മാനിച്ചപ്പോൾ ഓരോ ചിത്രങ്ങളും ആസ്വദിച്ചു കാണുകയും തോളിൽ കയ്യിട്ട് ചേർത്ത് നിർത്തി ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടിയില്ല. ‍ മനസ്സിൽ ഒരു പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളു, ഇവിടെ വരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും നിങ്ങൾ ഓരോരുത്തർക്കും നന്ദി. അല്ലെങ്കിലും “പടച്ചവന്റെ തിരക്കഥ, അത് വല്ലാത്ത ഒരു തിരക്കഥയാ!

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ