5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kunchacko Boban: ആരാണ് ഇടിച്ചത്? എന്തിനാണ് ഇടിച്ചത്?; അപ്പന് തല്ല് കിട്ടിയതില്‍ അവന് സന്തോഷമുണ്ട്: കുഞ്ചാക്കോ ബോബന്‍

Kunchacko Boban About His Son and Bougainvillea movie: കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി തുടങ്ങി മികച്ച താരനിര തന്നെയാണ് ബൊഗെയ്ന്‍വില്ലയില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്ക് മുമ്പേ ഹിറ്റായത് പ്രൊമോ ഗാനമായ സ്തുതിയാണ്. സുഷിന്‍ ശ്യം സംഗീതം നല്‍കിയ സ്തുതി ഗാനം നിമിഷ നേരംകൊണ്ടാണ് അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയായത്.

Kunchacko Boban: ആരാണ് ഇടിച്ചത്? എന്തിനാണ് ഇടിച്ചത്?; അപ്പന് തല്ല് കിട്ടിയതില്‍ അവന് സന്തോഷമുണ്ട്: കുഞ്ചാക്കോ ബോബന്‍
ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോയും കുഞ്ചാക്കോ ബോബനും (Image Credits: Instagram)
shiji-mk
SHIJI M K | Published: 28 Oct 2024 09:01 AM

ചോക്ലേറ്റ്- റൊമാന്റിക് ഹീറോ എന്ന വിളിപ്പേരുകളില്‍ സിനിമാ ജീവിതം ആരംഭിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. എന്നാല്‍ തനിക്ക് ചാര്‍ത്തി തന്ന ഈ ക്ലീഷേ പ്രയോഗങ്ങളോടെല്ലാം ഒരിടയ്ക്ക് ബൈ പറഞ്ഞ്, വമ്പന്‍ മാറ്റങ്ങള്‍ തന്നെയാണ് താരം നടത്തിയത്. കോളേജ് കുമാരനില്‍ നിന്നും റൊമാന്റിക് ഹീറോയില്‍ നിന്നും ആക്ടര്‍ എന്ന ടാഗ്ലൈനിലേക്ക് കുഞ്ചാക്കോ ബോബന്‍ വളര്‍ന്നു. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും ഒരുപാട് മാറ്റങ്ങള്‍ താരം കൊണ്ടുവന്നിട്ടുണ്ട്.

അമല്‍ നീരദ് സംവിധാനയം ചെയ്ത് ഈയടുത്തിടെ പുറത്തിറങ്ങിയ ബൊഗെയ്ന്‍വില്ല എന്ന ചിത്രത്തില്‍ ഡോ. റോയിസ് തോമസ് ആയാണ് കുഞ്ചാക്കോ ബോബന്‍ എത്തിയത്. ഇതിനോടകം തന്നെ മികച്ച പ്രതികരണം വാങ്ങി മുന്നേറുന്ന ചിത്രത്തെ കുറിച്ചും കുഞ്ചാക്കോ ബോബന്റെ അഭിനയത്തെ കുറിച്ചും ആരാധകര്‍ വാതോരാതെ സംസാരിക്കുന്നുണ്ട്.

Also Read: Naga Chaitanya: ഒടുവിൽ ആ ബന്ധത്തിന്റെ അവസാന തെളിവും ഇല്ലാതായി; ഇന്‍സ്റ്റയില്‍നിന്ന് സമാന്തയുടെ അവസാന ചിത്രവും നീക്കി നാഗചൈതന്യ

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി തുടങ്ങി മികച്ച താരനിര തന്നെയാണ് ബൊഗെയ്ന്‍വില്ലയില്‍ പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്ക് മുമ്പേ ഹിറ്റായത് പ്രൊമോ ഗാനമായ സ്തുതിയാണ്. സുഷിന്‍ ശ്യം സംഗീതം നല്‍കിയ സ്തുതി ഗാനം നിമിഷ നേരംകൊണ്ടാണ് അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയായത്. കുഞ്ചാക്കോ ബോബന്റെയും ജ്യോതിര്‍മയിയുടെയും ഡാന്‍സും ഗെറ്റപ്പുമാണ് ഏറ്റവും വലിയ ചര്‍ച്ചയായത്.

സ്തുതി പാട്ടും ബൊഗെയ്ന്‍വില്ല സിനിമയും കണ്ടതിന് ശേഷമുള്ള തന്റെ മകന്റെ പ്രതികരണത്തെ കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. മകന്‍ ഇസഹാക്കിന് ആക്ഷന്‍ സിനിമകള്‍ വലിയ ഇഷ്ടമാണെന്നാണ് താരം പറയുന്നത്. ബൊഗെയ്ന്‍വില്ല മകന് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നുണ്ട്.

Also Read: Tovino Thomas: ’12 വർഷം, 50 സിനിമകൾ; നിങ്ങളാണ് എന്റെ ലോകം’; വൈകാരിക കുറിപ്പുമായി ടൊവീനോ തോമസ്

‘ഇസഹാക്കിന് ആക്ഷന്‍ സിനിമകളെല്ലാം വലിയ ഇഷ്ടമാണ്. ബൊഗെയ്ന്‍വില്ല അവന് ഒരുപാട് ഇഷ്ടപ്പെട്ടു. ആ സിനിമയുടെ അവസാനം എനിക്ക് അടിയും ഇടിയുമെല്ലാം കിട്ടുന്നത് അവന് ഇഷ്ടമായിട്ടുണ്ട്. ആരാണ് ഇടിച്ചത്? എന്തിനാണ് ഇടിച്ചത്? എന്നൊക്കെയാണ് അവന്‍ ചോദിച്ചത്. അതാണ് അവന് അറിയേണ്ടത്. ഇസഹാക്കിനെ സംബന്ധിച്ചിടത്തോളം ബൊഗെയ്ന്‍വില്ല അവന് ഓക്കെയായ സിനിമയാണ്. ക്ലൈമാക്‌സിലെ ആക്ഷന്‍ സീക്വന്‍സുകളൊക്കെ അവന് അത്രയും ഇഷ്ടപ്പെട്ടു. ബൊഗെയ്ന്‍വില്ലയിലെ പ്രൊമോ സോങ്ങിലെ ഡാന്‍സും അവന്‍ നന്നായി എന്‍ജോയ് ചെയ്തിട്ടുണ്ട്. സ്തുതി പാട്ടിന്റെ കൊറിയോഗ്രഫിയൊക്കെ ഇസഹാക്കിന് ഇഷ്ടമായി,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Latest News